കേരളത്തിലെ എല്ലാ സ്ത്രീകളും ബംഗാൾ കോട്ടൺ സാരി ഇഷ്ടപ്പെടുന്നവരാണ്, പക്ഷേ, ബംഗാളിലെ സ്ത്രീകൾക്ക് കേരള കോട്ടൺ സാരിയെപ്പറ്റി അറിവുപോലുമുണ്ടാകില്ല. കാരണം മറ്റൊന്നുമല്ല, ക്രീമും ഗോൾഡനും ചേർന്നുള്ള വിസ്മയം കേരളത്തിനപ്പുറത്തേക്ക് പോകുന്നില്ല. ഒരു നാഷനൽ ബ്രാൻഡായി കേരളാ സാരി മാറുന്നില്ല. അമ്പലത്തിൽ പോകാനും കല്യാണത്തിനും ഓണത്തിനും– കേരളാ സാരിയുടെ ഉപയോഗം കഴിഞ്ഞു– ഈ ചിന്താഗതി മാറിയാൽ മാത്രമേ കേരളാ ഖാദി ലോകം മുഴുവനുമെത്തൂ എന്നാണു ഡിസൈനേഴ്സ് ആയ പാർവതീസരസ്വതിമാർ പറയുന്നത്. അതുകൊണ്ടാണ് കേരളാ ഫാഷൻ ലീഗിൽ ഹാൻഡ്‌ലൂം സാരിയെ ട്രെൻഡി ന്യൂജെൻ പാർട്ടിവെയറാക്കി ഇവർ റാംപിലെത്തിച്ചത്.
ഇക്കത്ത് പോച്ചാംപള്ളി മിക്സ്
ആന്ധ്രയുടെ ഇക്കത്ത് പോച്ചാംപള്ളി പട്ടിനെ കേരളാസാരിയുമായി മിക്സ് ചെയ്തുള്ള ഇക്കത്ത്–കേരളാ ഹാൻഡ്‌ലൂമാണ് പാർവതീ സരസ്വതിമാരുടെ ബ്രെയ്ഡ് ഡേ ബ്രാൻഡിന്റെ ഐക്കൺ. കേരള–ഇക്കത്ത് സാരിയിലും ബ്ലൗസിലും ചെയ്തതെല്ലാം ട്രെൻഡി ന്യൂജെൻ പരീക്ഷണങ്ങൾ. നൈറ്റ് പാർട്ടിക്കുപോലും അണിയാവുന്ന തരത്തിലേക്കുള്ള കേരളാ സാരിയുടെ മേക്ക് ഓവർ.
ലെതർ ഇൻ സാരി
ഫാഷൻ ലോകത്ത് എന്നും ട്രെൻഡ് ഇൻ പട്ടികയിലുള്ളതാണ് ഡെനിം. ന്യൂജെൻ കുട്ടികളുടെ പതിവ് ചോയ്സ്. അപ്പോൾ സാരിയിലേക്ക് ഡെനിം ചേർത്താലോ. സാരിയും ന്യൂജെൻ. എന്നാൽ ഡെനിമിനേക്കാൾ ന്യൂജെൻ ആയ ലെതർ ആയിരുന്നു ഇത്തവണ സാരിക്കൊപ്പം നിന്നത്. ലെതർ ബ്ലൗസുകൾ പുതുതലമുറയ്ക്കു വേണ്ടി മാത്രമുള്ളതാണ്. കേരള സാരിക്ക് ടീനേജ് മുഖം കൊടുക്കാൻ ലെതറിൽ കലംകാരിയും തുന്നിപ്പിടിപ്പിച്ചു.
അഷ്ടമഹാലക്ഷ്മിയായി ഇഷാ തൽവാർ
കേരളാ ഫാഷൻ വീക്കിന്റെ റെഡ് കാർപെറ്റിൽ കേരളാ ഹാൻഡ്‌ലൂം സാരിയിൽ ഇഷാ തൽവാർ എത്തിയത് അഷ്ടമാഹാലക്ഷ്മിയായി. മഹാലക്ഷ്മിയുടെ വാഹനമായ വെള്ളി മൂങ്ങ ബോഡിയിൽ. അഷ്ടമഹാലക്ഷ്മി പല്ലുവിൽ– കേരളാ സാരിയുടെ സാധ്യതകൾ അവസാനിക്കുന്നില്ല. അജന്ത എല്ലോറ ഗുഹകളിലെ കമലപാണിയായിരുന്നു കേരളാ സാരിയിൽ പാർവതീസരസ്വതിമാർ ചെയ്ത മറ്റൊരു വർക്. കലംകാരിയും സീഷെൽ വർക്കുകളും ലെതൽ കോംബിനേഷനുമെല്ലാമായി കേരളാ ഹാൻഡ്‌ലൂമിന്റെ ഔട്ട് ഓഫ് ദ് ബോക്സ് പ്രകടനമായിരുന്നു, ഫാഷൻ ലീഗിൽ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam