പൂമരം പൂക്കുന്നതിനു മുൻപ്, ഇതാ മലയാളത്തിലേക്ക് കാളിദാസിന്റെ എൻട്രി!

മലയാളിയുടെ കൺമുന്നിലാണ് കാളിദാസ് ജയറാം വളർന്നു വലുതായത്. പ്രിയതാരങ്ങളായ ജയറാമിന്റെയും പാർവ്വതിയുടെയും മകൻ എന്നൊരിഷ്ടം, വാത്സല്യം മലയാളികൾക്ക് കാളിദാസിനോട് എല്ലായ്പ്പോഴും ഉണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റെയും തുടങ്ങി ബാല്യത്തിന്റെ നിഷ്കളങ്കതയും സംഘർഷങ്ങളും വെള്ളിത്തിരയിൽ അനുഭവവേദ്യമാക്കിയ ചിത്രങ്ങളിലൂടെ അരങ്ങേറ്റം...മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്...പിന്നീട് ഒരു ഇടവേള...വർഷങ്ങൾക്കുശേഷം നായകനായി തമിഴിൽ തിരിച്ചുവരവ്...മലയാളി അക്ഷമയോടെ കാത്തിരിക്കുകയാണ് കാളിദാസ് നായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന പൂമരം എന്ന ചിത്രം തിയറ്ററിൽ പൂക്കുന്നത് കാണാനായി...മലയാള സിനിമയിലേക്ക് നായകനായി വരുന്നതിന്റെ തൊട്ടുമുൻപ് കാളിദാസൻ വന്നൊരു പ്ലാറ്റ്ഫോമാണ് മനോരമ ഓൺലൈൻ സെലിബ്രിറ്റികലണ്ടർ.

മോറിസ് മൈനറിനൊപ്പം കാളിദാസ് മനോരമ ഓൺലൈൻ സെലിബ്രിറ്റികലണ്ടറിൽ

കലണ്ടർ ഷൂട്ടിന്റെ കൂടുതൽ വിശേഷങ്ങൾ ഫാഷൻ മോംഗർ പ്രൊഡക്‌ഷൻ കൺസപ്റ്റ് ഡയറക്ടർ അച്ചു പങ്കുവയ്ക്കുന്നു.. 

"ട്രഡീഷനൽ ലുക്കിൽ വരുന്ന രണ്ട് ചിത്രങ്ങളാണ് മനോരമ സെലിബ്രിറ്റി കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആശാ ശരത്തിന്റെയും കാളിദാസിന്റെയും... സെപ്റ്റംബർ മാസത്തിലാണ് കാളിദാസിന്റെ ചിത്രം. ഓണം മലയാളികൾ നിറഞ്ഞാഘോഷിക്കുന്ന മാസം. കുട്ടിത്തം മൊത്തത്തിൽ വിട്ടുമാറാത്തൊരു മുഖമാണ് കാളിദാസ് ജയറാമിന്റേത്. പ്രൗഢിയൊട്ടും കുറയാതെ  കേരള– ഉത്തരേന്ത്യൻ സ്റ്റൈൽ–മിക്സാണ് കാളിദാസിന്റെ കോസ്റ്റ്യൂം." 

മോറിസ് മൈനറിന്റെ വിന്റേജ് പ്രൗഢിയോടെ

ഏതൊരു ആഘോഷത്തിനും മലയാളികൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന വസ്ത്രമാണ് സ്ത്രീകൾക്ക് സാരിയും പുരുഷൻമാർക്ക് മുണ്ടും. കേരളാസാരിയുടെ അതേ ടോണിലുള്ള മുണ്ടാണ് സെലക്ട് ചെയ്തിരിക്കുന്നത്. അതിനോട് ചേരുന്ന ജാക്കറ്റും. സ്യൂട്ടിന്റെ പാറ്റേൺ ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈലിലാണ്. ഹാൻഡ് വർക്ക് ഉണ്ട്. നോർത്ത് ഇന്ത്യൻ സ്റ്റൈലിലാണ് ഉടുത്തിരിക്കുന്നതും. മൊത്തത്തിലൊരു മിക്സ് കൾച്ചർ ലുക്ക്. ബൻഗള സ്യൂട്ടിനൊപ്പം ഞൊറിഞ്ഞുടിത്തിരിക്കുന്ന ദോത്തി, കാലിൽ കോലാപുരി... ചിത്രത്തിലെ വാഹനം റെട്രോ കാർ ആയിരിക്കണം എന്നും പ്ലാൻ ചെയ്തിരുന്നു. ക്ലാസിക് കാറുകളിൽ എന്നും മുന്നിലുള്ള, വിന്റെജ് പ്രൗഢി വഹിക്കുന്ന മോറിസ് മൈനറാണ് വാഹനം.

കാളിദാസൻ വന്നപ്പോൾ തന്നെ ഒരുപാട് താത്പര്യത്തോടെ ആദ്യം ചോദിച്ചത് " ഈ കാർ എവിടുന്നാണ് സംഘടിപ്പിച്ചതെന്നാണ്?" അതീവ താത്പര്യത്തോടെ വാഹനത്തിന്റെ വിവരങ്ങൾ ചോദിച്ച് മനസിലാക്കിയാണ് ഡ്രസിങ് റൂമിലേക്ക് പോയതു തന്നെ. വാഹനങ്ങളിൽ താല്പര്യമുള്ളയാളാണ്. വളരെ പ്രഫഷണലായി ഷൂട്ടിനോട് സഹകരിക്കുന്നൊരു ആർട്ടിസ്റ്റാണ് കാളിദാസ്.

കലണ്ടര്‍ ആപ് ആൻഡ്രോയിഡിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

 കലണ്ടര്‍ ആപ് ഐഒഎസിൽ ഡൗൺലോഡ് ചെയ്യാം  

ഷൂട്ടിങ് ദിവസം ആ സ്റ്റുഡിയോയിൽ ജോലിചെയ്ത എല്ലാവരും കേരളാ വേഷവിധാനത്തിലായിരുന്നു. സാരി,ദാവണി, ജുബ്ബ,മുണ്ട്.. ശരിക്കുമൊരു ഓണപ്രതീതി!. ഒരു ഷൂട്ടിൽ സാധാരണ എല്ലാരും മോഡലിനെ ഒരുക്കുന്നതിനാണ് ശ്രദ്ധകൊടുക്കുന്നത് ഇവിടെ മോഡലിനെ ഒരുക്കാൻ ക്രൂ മുഴുവൻ അടിപൊളിയായി ഒരുങ്ങി വന്നു. നല്ല രസകരമായൊരു അനുഭവമായിരുന്നു.

നല്ല പോലെ പോസ് ചെയ്യുന്നൊരു മോഡൽ ആണ് കാളിദാസൻ, മോഡലിങ്ങിനെക്കുറിച്ച് അറിയാം. നന്നായിട്ട് അഭിനയിക്കാൻ അറിയാവുന്ന എല്ലാവരും നല്ല മോഡൽസ് ആയിരിക്കില്ല. പക്ഷേ കാളിദാസ് വളരെ നല്ലൊരു മോഡലാണ്. പരസ്യചിത്രങ്ങളിലേക്ക് പ്രിഫർ ചെയ്യാവുന്ന നല്ലൊരു മോഡൽ...

കാളിദാസ് ലൈഫ്സ്റ്റൈൽ ടോക്ക്

∙ഈ ക്യൂട്ട് ലുക്കിന്റെ രഹസ്യം

എല്ലായ്പ്പോഴും സന്തോഷമായിരിക്കുക, ജീവിതം ആസ്വദിക്കുക.

ഡെയ്‌ലി ലൈഫിലെ ഡ്രസിങ് സ്റ്റൈൽ

സിംപിൾ ആൻഡ് കംഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണിഷ്ടം.

വീട്ടിലെ സ്റ്റൈൽ ക്രിട്ടിക്ക് ആരാണ്?

എന്റെ അമ്മ...ഫാഷൻ സെൻസുള്ളയാളാണ്. അമ്മയാണ് വസ്ത്രങ്ങളുടെയും ലുക്കിന്റെയുമൊക്കെ കാര്യത്തിൽ വിലയിരുത്തുന്നത്. പുതിയ ട്രെൻഡ്സിനെക്കുറിച്ചും അപ്ഡേറ്റാണ്.

കൺസപ്റ്റ് ഡയറക്ടർ∙ഫാഷൻ മോംഗർ അച്ചു 

പ്രൊജക്ട് ഡിസൈനർ∙അമൃത സി. ആർ 

ഫൊട്ടോഗ്രഫർ∙ടിജോ ജോൺ