'ഞാന്‍ കരഞ്ഞുപോയ നിമിഷങ്ങളായിരുന്നു അത്, അനുഷ്കയും ഏറെ പിന്തുണച്ചു' ; ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ, അനുഷ്ക ഷെട്ടി, ചാണക്യ തന്ത്രത്തിൽ കരിഷ്മയായി ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ മസിൽമാനാണ് ഉണ്ണി മുകുന്ദന്‍. കേരളത്തിലെ സിനിമാ പ്രേമികൾ സ്നേഹപൂർവം മസിൽ അളിയാ എന്നു വിളിക്കുന്ന ഉണ്ണിയെ ഇപ്പോൾ പലരും മസിൽ അളിയത്തീ എന്നാണു വിളിക്കുന്നത്. അതിനു കാരണം മറ്റൊന്നുമല്ല, പുതിയ ചിത്രമായ ചാണക്യതന്ത്രത്തിനു വേണ്ടി ഉണ്ണി നടത്തിയ മേക്കോവർ ആണ്. ചിത്രത്തിൽ സാരിയുടുത്ത് അണിഞ്ഞൊരുങ്ങി എത്തിയ ഉണ്ണിയെ കണ്ടാൽ അസ്സലൊരു സുന്ദരിപെൺകുട്ടി എന്നേ തോന്നൂ. ചാണക്യ തന്ത്രത്തിൽ കരിഷ്മയായപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഉണ്ണി.

സ്ത്രീയായി അഭിനയിക്കേണ്ടി വന്നപ്പോൾ കരഞ്ഞു േപായ നിമിഷങ്ങളുണ്ടായിരുന്നുവെന്നു പറയുന്നു ഉണ്ണി. സാരി ഉടുത്തപ്പോൾ കാണുന്ന പോലെ സുന്ദരമായിരുന്നില്ല അനുഭവം. താൻ ഏറ്റവുമധികം വേദനിച്ച, ശരിക്കും കരഞ്ഞുപോയ നിമിഷങ്ങളായിരുന്നു അവ. പുലർച്ചെ മൂന്നുമണിക്കാണ് േക്അപ് ആരംഭിച്ചത്. ത്രെഡിങ്ങും വാക്സിങ്ങുമൊക്കെ ചെയ്യും മുമ്പ് ഇതൊട്ടും വേദനിക്കില്ല, എല്ലാ സ്ത്രീകളും ചെയ്യുന്നതല്ലേ എന്നൊക്കെയാണ് പലരും പറഞ്ഞത്. പക്ഷേ തന്റെ ജീവിതത്തിൽ ഇത്രയും വേദനിച്ച നിമിഷങ്ങൾ ഉണ്ടായിട്ടില്ല.

പ്രസവ വേദനയാണ് ഏറ്റവും വലിയ വേദനയെന്നാണു താൻ കേട്ടിട്ടുള്ളത്. പക്ഷേ ഒരൊക്കിലും ത്രെഡിങ് ചെയ്യാത്ത ആളായതുകൊണ്ട് ആ വേദന സഹിക്കാൻ കഴിയില്ലായിരുന്നു. സ്ത്രീകൾ പുരുഷന്മാരേക്കാൾ എത്ര പവർഫുൾ ആണെന്ന് ഇപ്പോൾ മനസ്സിലായെന്നും അവര്‍ക്കു മുന്നിൽ ശിരസ്സു നമിക്കുന്നുവെന്നും ഉണ്ണി പറയുന്നു. ഇനി തന്റെ ജീവിതത്തിൽ അത്രത്തോളം ആവശ്യകരം എന്നു തോന്നുന്ന സന്ദർഭത്തിൽ മാത്രമേ ത്രെഡിങ്ങും വാക്സിങ്ങും ചെയ്യൂ എന്നും ഉണ്ണി പറഞ്ഞു.

ചാണക്യതന്ത്രത്തിൽ നിന്നുള്ള വിഡിയോകളും ചിത്രങ്ങളും പുറത്തു വന്നപ്പോൾ തൊട്ട് പലരും ഒരുപോലെ പറഞ്ഞ കാര്യമായിരുന്നു ഉണ്ണിയെ കണ്ടാൽ അനുഷ്ക ​ഷെട്ടിയുടെ കട്ടുണ്ടല്ലോ എന്ന്. അതു വെറുതെയായില്ല, തന്റെ കരിഷ്മ ലുക്കിനു പിന്നിൽ അനുഷ്ക ഷെട്ടിയുടെയും പിന്തുണയുണ്ടെന്ന് ഉണ്ണി വ്യക്തമാക്കുന്നു. 'അനുഷ്ക ഷെട്ടിയെപ്പോലെയുണ്ടല്ലോയെന്ന് ഒത്തിരിപേർ ചോദിച്ചു. ഈ സിനിമയിലെ ഗെറ്റപ്പിനെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ അനുഷ്കയുമായി സംസാരിച്ചിരുന്നു. അനുഷ്കയുടെ പല ഫാഷൻ രീതികളും മേക്കോവറിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഗെറ്റപ്പിനു വേണ്ടി അനുഷ്ക വളരെ പിന്തുണച്ചിരുന്നു.''- ഉണ്ണി പറഞ്ഞു.

സാരി ഉടുത്ത അനുഭവം അത്ര ബുദ്ധിമുട്ടുള്ളതായി തോന്നിയില്ലെന്നാണ് ഉണ്ണി പറയുന്നത്. അത്രയ്ക്കും പിന്നൊക്കൊ കുത്തിവച്ച് കംഫർട്ടബിൾ ആക്കിയിരുന്നു. സാരി നല്ലൊരു സ്റ്റൈലിഷ് ആയ വസ്ത്രമാണ. മൈക്രോമിനിയോ സൽവാറോ ഒക്കെ ഇട്ടാലോ എന്നാണ് ആദ്യം വിചാരിച്ചിരുന്നത്, പക്ഷേ സാരിയുടെ ഭംഗി മറ്റൊന്നിനും ഇല്ലെന്നു തോന്നിയതുെകാണ്ട് സാരി തന്നെ ഉറപ്പിക്കുകയായിരുന്നു. സുന്ദരിയായിട്ടുണ്ട‌െങ്കിൽ അതു മേക്കപ്പിന്റെയും കോസ്റ്റ്യൂമിന്റെയും ഭംഗികൊണ്ടാണെന്നും ഉണ്ണി പറഞ്ഞു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam