ബോളിവുഡിന്റെ ബ്യൂട്ടി കരീന കപൂറിന്റെ ബാഗാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എയർപോർട്ടിൽ പോകുമ്പോഴും സുഹൃത്തുക്കൾക്കൊപ്പം ഔട്ടിങ്ങിനു േപാകുമ്പോഴുമെല്ലാം കരീനയുടെ കയ്യിൽ സന്തതസഹചാരിയായുള്ള ആ ഹാൻഡ്ബാഗിന്റെ വില കേട്ടാൽ ഞെട്ടും. േഹാളിവുഡ‍് താരങ്ങളുടെ പ്രിയബ്രാൻഡായ ഹെർമസ് കമ്പനിയുടെ ബിർകിൻ ബാഗ് ആണ് കരീന സ്വന്തമാക്കിയിരിക്കുന്നത്.
ബിർകിൻ 35 റഫ് കസേക്ക് എപ്സം മോഡലിലുള്ള ഈ കിടിലൻ ബാഗിന്റെ വില എത്രയെന്നല്ലേ? നമ്മളിൽ പലരും ഒരു കാറിനു വേണ്ടി മുടക്കുന്ന വിലയോ ചിലപ്പോൾ അതിനേക്കാൾ അധികമോ ആണ്! ആറു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിലാണ് ബാഗിന്റെ വില. സ്വിഫ്റ്റിന്റെ പുതിയ മോഡൽ കാറിന്റെ വില അഞ്ചു ലക്ഷം മുതലാണ് തുടങ്ങുന്നത് എന്നുകൂടി കേൾക്കുമ്പോഴാണ് ആഡംബരത്തിന്റെ വലുപ്പം ബോധ്യമാകുന്നത്.
ബ്രൗൺ നിറത്തിലും ബ്ലാക്ക് നിറത്തിലുമൊക്കെയുള്ള ബാഗുകൾ കരീനയ്ക്കു സ്വന്തമായുണ്ട്. ഇനി ഈ ബാഗ് സ്വന്തമാക്കുക എന്നത് അത്ര ഈസിയായുള്ളൊരു കാര്യമല്ല. ഷോപ്പുകളിൽ പോയി മറ്റു ബാഗുകൾ തിരഞ്ഞെടുക്കുന്നതുപോലെ കഴിയുകയുമില്ല.
ലക്ഷൂറിയസ് ആയ ഈ ബാഗ് സ്വന്തമാക്കാൻ ബ്രാൻഡിന്റെ ചില നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. പലപ്പോഴും ബാഗിനായുള്ള കാത്തിരിപ്പ് ഏറെ നീളും, ചിലപ്പോൾ അഞ്ചോ ആറോ വർഷം നീണ്ടേക്കാം. തീർന്നില്ല, വാങ്ങാൻ ഉദ്ദേശിക്കുന്നവരുടെ മുൻകാല പർച്ചേസും കമ്പനിയുമായുള്ള ബന്ധവുമൊക്കെ പരിഗണിക്കപ്പെടും. അതിനിപ്പോ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ ഒന്നുമില്ല. കരീനയ്ക്കു പുറമെ ബിടൗൺ സുന്ദരികളായ ദീപിക പദുക്കോണും സോനം കപൂറുമൊക്കെ ഈ ബാഗിന്റെ ഫാൻസാണ്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam