Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രേക്കപ്പിനു ശേഷം അഭിഷേകും കരിഷ്മയും വീണ്ടും കണ്ടുമുട്ടിയപ്പോൾ !

Abhishek Bachchan, Karishma Kapoor അഭിഷേകും കരിഷ്മയും

വെള്ളാരംകണ്ണുകള്‍ െകാണ്ടു ഹൃദയങ്ങൾ കീഴടക്കിയ സുന്ദരിയാണ് കരിഷ്മ കപൂർ. ഒരുകാലത്തെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന കരീന പിന്നീട് വിവാഹിതയായും മക്കളുമൊക്കെയായതോടെ വെള്ളിവെളിച്ചത്തിൽ നിന്നും അൽപം അകന്നു നിന്നു. ഇപ്പോഴത്തെ വിശേഷം എന്താണെന്നല്ലേ, മുൻകാമുകൻ കൂടിയായ നടൻ അഭിഷേക് ബച്ചനും കരിഷ്മയും അപ്രതീക്ഷിതമായി ഒരേ വേദിയിൽ എത്തിയിരിക്കുകയാണ്. താരങ്ങൾ അണിനിരന്ന നടൻ മോഹിത് മാർവായുടെ വിവാഹത്തിനാണ് അഭിഷേകും കരിഷ്മയും എത്തിയിരുന്നത്.

ഇരുവരും ഒരേ വേദിയിൽ എത്തിയതോടെ എത്തരത്തിലായിരിക്കും പ്രതികരിക്കുക എന്നു കാത്തിരിക്കുകയായിരുന്നു ആരാധകർ. പക്ഷേ സംസാരിക്കുന്നതു പോയിട്ട് ഒന്നിച്ചു നിൽക്കാൻ പോലും ഇരുവരും തുനിഞ്ഞില്ലെന്നതാണ് വാസ്തവം. എന്നാൽ അഭിഷേകിന്റെ സഹോദരി ശ്വേത നന്ദനും കരിഷ്മയും ഒന്നിച്ചു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുകുടുംബങ്ങൾക്കുമിടയിലുള്ള അകൽച്ച കുറയുന്നതിന്റെ സൂചനയാണിതെന്നു പറയുന്നവരുമുണ്ട്.

പ്രണയവും ബ്രേക്കപ്പും

1997ലാണ് അഭിഷേക് ബച്ചനും കരിഷ്മാ കപൂറും അടുപ്പത്തിലാകുന്നത്. ശേഷം 2002ല്‍ വിവാഹ നിശ്ചയവും നടന്നു. ബച്ചൻ കുടുംബത്തിന്റെ ഭാഗമാകുവാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നായിരുന്നു അന്നു കരിഷ്മ പറഞ്ഞിരുന്നത്. എന്നാൽ മാസങ്ങൾക്കുള്ളിൽ ഇരുവരും ബ്രേക്കപ്പാവുകയായിരുന്നു. കരിഷ്മ സിനിമയിൽ തുടരുന്നതിനോട് ബച്ചൻ കുടുംബത്തിനുള്ള അതൃപ്തിയാണ് കാരണമെന്നായിരുന്നു പറയപ്പെട്ടിരുന്നത്. 

അതിനിടെ കരിഷ്മയുടെ അമ്മ ബബിതയ്ക്കും ഇരുവരും പിരിഞ്ഞതിൽ പങ്കുണ്ടെന്നു വാർത്തകളുണ്ടായിരുന്നു. ഭർത്താവ് രൺധീർ കപൂറുമായി പിരിഞ്ഞതോടെ ബബിതയായിരുന്നു മക്കളായ കരിഷ്മയുടെയും കരീനയുടെയും ഉത്തരവാദിത്തങ്ങൾ നിറവേറ്റിയിരുന്നത്. അക്കാലത്ത് താൻ ബുദ്ധിമുട്ടിയതുപോലെ മക്കൾ ഒരിക്കലും പണത്തിനായി കഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച ബബിതയ്ക്ക് താരം എന്ന നിലയ്ക്ക് അഭിഷേകിന്റെ വളർച്ചയിൽ സംശയമുണ്ടായിരുന്നു. ഇതോടെ അമിതാഭ് ബച്ചന്‍ തന്റെ സമ്പത്തിന്റെ ഒരുഭാഗം അഭിഷേകിന്റെ പേരിൽ നീക്കിവെക്കണമെന്നും എന്നാലേ കരിഷ്മയുടെ ജീവിതം സുരക്ഷിതത്വമാകൂ എന്നും കരുതിയ ബബിത ഇക്കാര്യം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും പ്രചരിച്ചിരുന്നു. 

ഒപ്പം കരിഷ്മ സിനിമയിൽ തുടരുന്നതിനോട് ജയ ബച്ചനുള്ള അതൃപ്തിയും മകന്റെ ജീവിതത്തിൽ അനിയന്ത്രിതമായി ഇ‌ടപെട്ടതുമൊക്കെ ബ്രേക്കപ്പിനിടയാക്കിയെന്നും പറച്ചിലുണ്ട്. എന്തായാലും ഇക്കാലംവരെയും ഇരുവർക്കുമിടയിലെ ബ്രേക്കപ്പിന്റെ കാരണമെന്താണെന്നത് രഹസ്യമായി തന്നെ തുടരുകയാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam