Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീദേവി ഷോപ്പിങ്ങിനു പോയിരുന്നത് പർദ ധരിച്ച്, അതിനൊരു കാരണവുമുണ്ട് !

Sridevi ശ്രീദേവി

ബോളിവുഡിന്റെയും തെന്നിന്ത്യയുടെയും ഹൃദയറാണിയായിരുന്നു ശ്രീദേവി. അമ്പത്തിനാലിലും യുവത്വം തുളുമ്പുന്ന നോട്ടവും ഭാവവുമായിരുന്നു ശ്രീദേവിയുടേത്. എന്നും സുന്ദരിയായി കാണപ്പെടാൻ ആഗ്രഹിച്ച ശ്രീദേവി അതിനായി എന്തുചെയ്യാനും തയാറായിരുന്നു. ചുറുചുറുക്കോടെ ജീവിതത്തെ നേരിട്ട ആ താരത്തിന്റെ വിയോഗം ഞെട്ടിക്കുന്നതായിരുന്നു. മക്കളുടെ കൂട്ടുകാരിയായ ആരാധകരുടെ സ്വുപ്ന സുന്ദരിയായ താരം സിനിമയിലും ജീവിതത്തിലും ഫാഷന്റെ കാര്യത്തിൽ കൃത്യമായ ധാരണയുള്ളയാളായിരുന്നു.

ആൾക്കൂട്ടത്തെ ഒഴിവാക്കാൻ ഷോപ്പിങ്ങിൽ നിന്നു വിട്ടുനിന്ന ശ്രീദേവി പക്ഷേ, ഫാഷൻ സ്ട്രീറ്റിൽ പോകുമായിരുന്നു. അതും പർദ ധരിച്ച്. വിലകുറഞ്ഞ ‌ടീഷര്‍ട്ടുകൾ വാങ്ങാനായിരുന്നു ഇഷ്ടം. സര്‍വാഭരണ വിഭൂഷിതയായും അലങ്കാരപ്പണികളുള്ള വിലകൂടിയ വസ്ത്രമണിഞ്ഞുമൊക്കെ സിനിമയിൽ മാത്രം. അതൊക്കെ ധരിച്ചാൽ ശ്വാസംമുട്ടുമെന്നാണ് ശ്രീദേവി പറഞ്ഞിരുന്നത്.

അനന്തിരവനായ മോഹിത് മർവായുെട വിവാഹമാണ് ശ്രീദേവി അവസാനമായി പങ്കെടുത്ത പരിപാ‌ടി. ചടങ്ങിനെത്തിയ പലതാരങ്ങളെയും ‌‍െഞട്ടിക്കും വിധത്തിലുള്ള കിടിലൻ ലുക്കിലായിരുന്നു അന്നു താരം അവതരിച്ചത്. ബിടൗണിൽ ഡിസൈനറായ മനീഷ് മൽഹോത്രയുടെ വസ്ത്രങ്ങളോടായിരുന്നു ശ്രീദേവിക്ക് ഏറെ പ്രിയം. സബ്യസാചി, ഫാൽഗുനി, ഷെയ്ൻ പീകോക്ക് വസ്ത്രങ്ങളും പരീക്ഷിക്കാറുണ്ടായിരുന്നു. 

ഹിമ്മത്‌‌വാലയിലും മിസ്റ്റർ ഇന്ത്യയിലുമൊക്കെ സ്റ്റൈലിഷ് വസ്ത്രങ്ങളിലൂടെ ആരാധകരെ കയ്യിലെ‌ടുത്ത താരം ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ അസ്സലൊരു വീട്ടമ്മ ലുക്കിലാണ് അവതരിച്ചത്.  പ്രിന്റ‍ഡ് കോട്ടൺ സാരികളായിരുന്നു ചിത്രത്തിൽ ശ്രീദേവിയെ സുന്ദരിയാക്കിയത്. അത്രയും ലളിതമായി ഒരു തിരിച്ചുവരവു നടത്തുകയായിരുന്നു അവർ. ശേഷം തമിഴ് ചിത്രമായ പുലിയിൽ കണ്ടതോ മേക്കപ്പിന്റെയും കോസ്റ്റ്യൂമിന്റെയും അതിഭാവുകത്താൽ പ്രത്യക്ഷപ്പെട്ട ശ്രീദേവിയെയായിരുന്നു.

സിനിമകൾക്കപ്പുറം റെ‍ഡ് കാർപറ്റിലെ ഫാഷന്റെ കാര്യത്തിലും ശ്രീദേവി പല നടിമാരേക്കാളും മുമ്പിലായിരുന്നു. സബ്യസാചിയുടെ ബനാറസി, നെറ്റ് സാരികളിലും മനീഷ് മൽഹോത്രയുടെ ഗൗണുകളിലും അനാർക്കലികളിലുമൊക്കെ ശ്രീദേവി കൂടുതൽ സുന്ദരിയായി മാറി. കുസൃതിച്ചിരിയും തിളങ്ങുന്ന കണ്ണുകളും ചുരുളൻ മുടിയുമായി ഹൃദയങ്ങൾ കീഴടക്കിയ സുന്ദരിയുടെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ആരാധകർക്ക്. മകളുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കവേയായിരുന്നു അപ്രതീക്ഷിതമായി ശ്രീദേവിയെ വിധി തട്ടിയെടുത്തത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam