62 കോടിയുടെ ആഭരണങ്ങൾ, 13 കോടിയുടെ വാഹനങ്ങൾ; ബച്ചന്‍–ജയ സമ്പാദ്യം 1000 കോടി !

Amitab Bachchan
ജയ ബച്ചനും അമിതാഭ് ബച്ചനും

ബോളിവുഡ് താരങ്ങളുടെ സമ്പാദ്യമെ‌ടുത്താൽ കോടികളുടെ കണക്കായിരിക്കും പറയാനുണ്ടാകുക. സിനിമകളിലൂടെ മാത്രമല്ല പരസ്യങ്ങളിലൂടെയും മറ്റു പൊതുപരിപാടികളിലൂടെയും നിക്ഷേപങ്ങളിലൂടെയുമൊക്കെ താരങ്ങൾ സമ്പാദിക്കുന്നത് ലക്ഷങ്ങളും കോടികളുമൊക്കെയാണ്. ഇപ്പോഴിതാ ബോളിവു‍ഡിന്റെ പ്രിയപ്പെട്ട ബിഗ്ബിയുടെ സമ്പാദ്യ വിവരം പുറത്തുവന്നിരിക്കുകയാണ്, ഒന്നും രണ്ടുമല്ല 1000 കോടി രൂപയാണ് ബച്ചനും ഭാര്യ ജയയ്ക്കും ചേർന്നുള്ള സമ്പാദ്യം.  

രാജ്യസഭാ എ​ംപിയെന്ന നിലയിൽ ജയ ബച്ചൻ തിരഞ്ഞെടുപ്പു കമ്മീഷനു സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങളുള്ളത്. ജയയ്ക്ക് 198 കോടിയുടെയും അമിതാഭ് ബച്ചന് 803 കോടിയുടെയും സ്വത്താണുള്ളത്. പാരിസ്, ലണ്ടൻ, ദുബായ് തുടങ്ങിയ വിദേശ നഗരങ്ങളിലുൾപ്പെടെ ഇരുവർക്കും 19 ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതിൽ നാല് അക്കൗണ്ടുകളിലായി ജയയ്ക്ക് 6.59 കോടി രൂപയും 15 ബാങ്ക് അക്കൗണ്ടുകളിലായി ബച്ചന് 47.47 കോടി രൂപയുമാണ് നിക്ഷേപം.

Amitab Bachchan
62 കോടി വിലമതിക്കുന്ന ആഭരണങ്ങളും ഇരുവർക്കുമുണ്ട്, ഇതിൽ 36 കോടിയുടെ ആഭരണങ്ങൾ അമിതാഭ് ബച്ചന്റേതും 26 കോടിയുടേത് ജയ ബച്ചന്റേതുമാണ്...

62 കോടി വിലമതിക്കുന്ന ആഭരണങ്ങളും ഇരുവർക്കുമുണ്ട്, ഇതിൽ 36 കോടിയുടെ ആഭരണങ്ങൾ അമിതാഭ് ബച്ചന്റേതും 26 കോടിയുടേത് ജയ ബച്ചന്റേതുമാണ്. റോൾസ് റോയ്സും മൂന്നു മേഴ്സിഡസും ഒരു പോർഷെയും റേഞ്ച് ഓവറും ഉൾപ്പെടെ പതിമൂന്നു കോടി വിലമതിക്കുന്ന വാഹനങ്ങളും സ്വന്തമായുണ്ട്, ടാറ്റാ നാനോയും ഒരു ട്രാക്റ്ററും ഉൾപ്പെടെയാണിത്. 

3.4 കോടിയും 51 ലക്ഷവും വിലമതിക്കുന്ന ആഡംബര വാച്ചുകളും ഇരുവർക്കുമുണ്ട്. തീർന്നില്ല ബച്ചന്‍ സ്വന്തമാക്കിയിരിക്കുന്ന ഒരു പേനയുടെ വില എത്രയാണെന്നോ? 9 ലക്ഷം രൂപ. മുംബൈക്കും ഡൽഹിക്കും പുറമെ ഫ്രാൻസ്, നോയിഡ, ഭോപ്പാൽ, പൂനെ, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെല്ലാം ഇരുവർക്കും ഭൂമിയുണ്ട്. 

ആറു വർഷം മുമ്പ്  500 കോടിയായിരുന്ന സമ്പാദ്യം ഇരട്ടിച്ചിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം മകൻ അഭിഷേക് ബച്ചന്റെയോ മരുമകൾ ഐശ്വര്യ റായിയുടെയോ സമ്പാദ്യം ഈ കണക്കിൽ പെടുത്തിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam