Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാഹിദിനെ ആരെങ്കിലും വഞ്ചിച്ചിട്ടുണ്ടോ? സൂപ്പർ മറുപടിയുമായി മിറ

shahid kapoor mira rajput ഷാഹിദ് കപൂറും മിറ രജ്പുതും

ബി‌ടൗണിന്റെ പ്രിയപ്പെട്ട ദമ്പതികളാണ് ഷാഹിദ കപൂറും പത്നി മിറ രജ്പുതും. റാംപ് വാക്കായാലും പാർട്ടികളോ താരനിശകളോ ആയാലും ഷാഹിദ് കപൂറിനൊപ്പം കൈകോർത്തു മിറയും ഉണ്ടാകും. മകൾ മിഷയെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ തീരില്ല രണ്ടുപേർക്കും. മിഷ കാരണം ഷാഹിദിനെ മിറ വീട്ടിൽ നിന്നും പുറത്താക്കിയ സന്ദർഭം കൂടിയുണ്ടായിട്ടുണ്ട്. നടി നേഹ ധൂപിയക്കൊപ്പമുള്ള ചാറ്റ് ഷോയ്ക്കിടെയാണ് ഷാഹിദും മിഷയും രസകരമായ കുടുംബ വിശേഷങ്ങൾ പങ്കുവച്ചത്. 

ഷാഹിദ് പദ്മാവതിന്റെ ഷൂട്ടിങ്ങുമായി തിരക്കിലായിരുന്ന ദിവസങ്ങളിലാണ് മിറ ആ കടുംകൈ ചെയ്തത്. ഷൂട്ടെല്ലാം കഴിഞ്ഞ് രാവിലെ എട്ടുമണിക്കെത്തുന്ന ഷാഹിദ് ഉണർന്നെഴുന്നേൽക്കുന്നത് ഉച്ചയ്ക്കു രണ്ടുമണിയോടെയാണ്. രാത്രി മുഴുവൻ കഷ്ടപ്പെട്ടു വരുന്നതുകൊണ്ട് പകൽസമയത്ത് ഷാഹിദിന് സമാധാനമായി കിടന്നുറങ്ങണമെന്നുണ്ടാകും, എന്നാൽ മിഷ കളിചിരികളുമായി പുറകെ കൂ‌ടുന്ന സമയവുമാണത്. ഷാഹിദ് ഒന്നും പറഞ്ഞില്ലെങ്കിൽക്കൂടിയും അതദ്ദേഹത്തെ എത്രത്തോളം തളർത്തുമെന്നു തനിക്കു മനസ്സിലാക്കാൻ കഴിയും. മിഷ കുഞ്ഞായതുകൊണ്ടുതന്നെ അവൾക്കു മേൽ കൂടുതൽ നിയന്ത്രണങ്ങളും വെക്കാൻ കഴിയില്ല. അങ്ങനെയാണ് ഷൂട്ടിങ് കഴിയുന്നതുവരെ അടുത്തുള്ള ഹോട്ടലിൽ തങ്ങാന്‍ ഷാഹിദിനോടു പറഞ്ഞത്– മിറ പറയുന്നു.

shahid മിറയും ഷാഹിദും

ഇനി ബോളിവു‍ഡിൽ കരീന കപൂറുമായും വിദ്യാ ബാലനുമായൊക്കെ ഗോസിപ് കോളങ്ങളിൽ നിറഞ്ഞ താരമായിരുന്നു ഷാഹിദ്. പ്രണയത്തിലാരെങ്കിലും താങ്കളെ വഞ്ചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനിടെ ഷാഹിദ് മറുപടി പറയും മുമ്പ് ഇടയ്ക്കു കയറി എത്ര പേർ എന്നു കൂടി ചോദിക്കൂ എന്ന് മിറ കളിയാക്കി പറയുന്നുണ്ട്. തന്നെ ഒരാൾ വഞ്ചിക്കുകയായിരുന്നുവെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും മറ്റൊരാളുടെ കാര്യത്തിൽ സംശയമാണെന്നുമാണ് ഷാഹിദിന്റെ മറുപടി. 

ഷാഹിദും കരീനയും നാലുവർഷത്തോളം പ്രണയത്തിലായിരുന്നു. ശേഷം സെയ്ഫ് അലി ഖാനൊപ്പം താഷാൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് കരീന ഷാഹിദുമായി അകലുന്നത്. പിന്നീട് വിദ്യാ ബാലനുമായും പ്രിയങ്കാ ചോപ്രയുമായൊക്കെ ഷാഹിദ് പ്രണയത്തിലാണെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ ആരാധകരെെയാക്കെ ഞെട്ടിച്ചുകൊണ്ട് 2015ൽ ഷാഹിദ് വെള്ളിവെളിച്ചത്തിൽ നിന്നും ഏറെ അകലെ നില്‍ക്കുന്ന േകാളജ് വിദ്യാർഥിനിയായ മിറയെ വിവാഹം കഴിച്ചു. 

shahid-2 മിറയും ഷാഹിദും മകൾ മിഷയും

2016ലാണ് ഇരുവർക്കും മിഷ പിറക്കുന്നത്.  മിഷയെ സമ്മാനിച്ച മിറയെ ഷാഹിദ് കണ്ടതും പ്രണയിച്ചതും വിവാഹം ചെയ്തതുമെല്ലാം സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു. ഷാഹിദിന്‌റേതു പോലെ ഒരു താരകുടുംബത്തിലൊന്നുമായിരുന്നില്ല മിറ ജനിച്ചതും വളര്‍ന്നതും. സിനിമയുടെ ഗ്ലാമറും സമ്പന്നതയും നിറഞ്ഞ ജീവിതം അറിഞ്ഞും അനുഭവിച്ചും വളര്‍ന്ന ഷാഹിദ് മിറയെ വിവാഹം കഴിക്കുന്നുവെന്നത് ബിടൗണിലെ വലിയ ചര്‍ച്ചകളിലൊന്നായിരുന്നു അക്കാലത്ത്. പക്ഷേ ആ ലോകത്തിന്‌റെ തിളക്കത്തില്‍ ഒട്ടും ആശ്ചര്യമോ അമിത ആകാംക്ഷയോ കാണിക്കാതെ അതൊട്ടും ബാധിക്കാതെയാണ് മിറ ജീവിച്ചതും ജീവിക്കുന്നതും. ഷാഹിദിനെ ഏറ്റവും ആകര്‍ഷിച്ച ഘടകവും ഇതു തന്നെയായിരുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam