Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറൈറ്റി സാരിയിൽ അതിസുന്ദരിയായി ശിൽപ ഷെട്ടി, അഭിനന്ദന പ്രവാഹം

Shilpa Shetty സാരിയിൽ സുന്ദരിയായി ശിൽപ ഷെട്ടി

അന്നും ഇന്നും ഒരുപോലെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന അപൂർവം ചില ബിടൗൺ സുന്ദരിമാരിൽ ഒരാളാണ് നടി ശിൽപ ഷെട്ടി. പാറിപ്പറന്ന് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ശിൽപയ്ക്ക്, ഇൻഡസ്ട്രി വിട്ട് വിവാഹിതയും അമ്മയുമായപ്പോഴും കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. ഡയറ്റിങ്ങിനെയും ഫിറ്റ്നസിനെയും കുറിച്ച് കൃത്യമായ ധാരണയുള്ള താരം സ്റ്റൈല്‍ കാത്തുസൂക്ഷിക്കുന്നതിലും ഒട്ടും പുറകിലല്ല. സാരികളെ ഏറെ പ്രണയിക്കുന്ന ശിൽപ ഓരോതവണയും വെറൈറ്റിയായി എങ്ങനെ സാരിയെ അവതരിപ്പിക്കാം എന്നു ചിന്തിക്കുന്നയാളാണ്.

ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ശിൽപയുടെ ചില സാരി ചിത്രങ്ങളാണ്. സൂപ്പർ ഡാൻസർ ചാപ്റ്റർ 2 എന്ന റിയാലിറ്റി ഷോയിലെ വിധികർത്താക്കളിലൊരാൾ കൂടിയായ ശിൽപ കഴിഞ്ഞ ദിവസം ധരിച്ച മെറൂൺ നിറത്തിലുള്ള സാരി തരംഗമാവുകയാണ്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഈ വസ്ത്രം വെറുമൊരു സാരിയല്ല, മറിച്ച് കിടിലൻ സാരി ഗൗൺ ആണ്. സാധാരണ സാരി ഗൗണുകളിൽ നിന്നും വ്യത്യസ്തമായാണ് മനീ​ഷ് ഈ സാരി ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. 

തുടയിൽ നിന്നു തുടങ്ങുന്ന തൈ ഹൈ സ്ലിറ്റ് ആണ് ഈ സൗരി ഗൗണിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വീറ്റ്ഹാർട്ട് കോർസെറ്റ് സ്റ്റൈലിലുള്ള നെക്കും അതിനോടു ചേരുന്ന നെക് പീസുമൊക്കെ ശിൽപയുടെ മാറ്റു കൂട്ടുന്നതായിരുന്നു. വജ്രക്കല്ലുകൾ പതിച്ച ആഭരണങ്ങളും അലസമായിട്ട മുടിയിഴകളും ബോൾഡ് മേക്കപ്പുമൊക്കെ താരത്തെ ഇരട്ടി സുന്ദരിയാക്കി. 

സാരിഗൗൺ ചിത്രം പങ്കുവച്ച് അധികം കഴിയുംമുമ്പെ ശിൽപയെ അഭിനന്ദിച്ച് ഏറെപേർ രംഗത്തെത്തി. ബിടൗണിൽ ഏറ്റവും മനോഹരമായി സാരി ധരിക്കുന്നവരിലൊരാളാണ് ശിൽപയെന്നും സ്റ്റൈലിഷ് ആയി സാരി ധരിക്കാൻ ശില്‍പയെ കണ്ടുപഠിക്കണമെന്നുമൊക്കെ പോകുന്നു കമന്റുകൾ.

ഇതാദ്യമായല്ല സാരി സെലക്ഷന്റെ കാര്യത്തിൽ ശിൽപയെ ആരാധകർ വാനോളം പുകഴ്ത്തുന്നത്. നേരത്തെ ഇതേ ഷോയിൽ തന്നെ ശിൽപ ധരിച്ച ന്യൂഡ് ആൻഡ് ഗോൾഡ് നിറത്തിലുള്ള സാരി ഗൗണും ഏറെ ശ്രദ്ധ നേടിയിരുന്നു. ഹാൾട്ടർ സ്റ്റൈലിലുള്ള ബ്ലൗസും നെറ്റിനാൽ മനോഹരമാക്കിയ പല്ലുവുമൊക്കെയാണ് അന്ന് അഭിനന്ദനങ്ങൾക്കിടയാക്കിയത്. 

ഇതിനു മുമ്പും സാരിയിൽ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചയാളാണ് ശിൽപ. ഒരിക്കല്‍ മെറ്റാലിക് സാരിയും പക്ഷിത്തൂവലിനെ അനുസ്മരിപ്പിക്കുന്ന കോൾഡ് ഷോൾഡർ ബ്ലൗസുമായിരുന്നു താരം ധരിച്ചത്. ഒപ്പം സാരി പല്ലു ഞൊറിഞ്ഞു കുത്തുന്നതിനു പകരം കൈത്തണ്ടയ്ക്കു കുറുകെയിട്ട് അസ്സൽ ട്രഡീഷണൽ സുന്ദരിയായി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam