Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുർത്തയോ ജീൻസോ ആകട്ടെ, ഷോൾ വിട്ടൊരു കളി വേണ്ട!

Shawl Representative Image

ഷോളുകളിൽ പോലും സ്വന്തം സ്റ്റേറ്റ്മെന്റ് ഉണ്ടാകണം എന്ന നിർബന്ധമുണ്ട് ന്യൂ ജനറേഷന്. കസ്റ്റമൈസ്ഡ് ഷോളുകൾക്ക് ഇപ്പോഴുള്ള ഡിമാൻഡ് തെളിയിക്കുന്നതും അതു തന്നെ. കുർത്ത, ചുരിദാർ എന്നുവേണ്ട ജീൻസും ടോപ്പായാലും കഴുത്തിലൂടെ ഷോൾ ചുറ്റുന്നതാണ് ട്രെൻഡ്. അത് സ്റ്റൈലിങ്ങിന്റെ ഭാഗവുമാണ്.  സാധാരണ ചുരിദാറിനൊപ്പം നല്ല ചന്തമുള്ള ഷോൾ കൂടെ ചേർന്നാൽ ചുരിദാറിന്റെ ലുക്ക് തന്നെ മാറ്റിയെടുക്കാം.  വെസ്റ്റേൺ  ലുക്ക് എന്നൊക്കെ പറഞ്ഞാലും ഷോൾ വിട്ടൊരു കളിയില്ല ഗേൾസിന്. 

പ്ലെയിൻ, സോഫ്റ്റ്

ചുരിദാറിനും കുർത്തയ്ക്കുമൊപ്പം പ്ലെയിൻ ഷോളുകൾ ചിറകുവിരിക്കുമ്പോൾ സോഫ്റ്റ് ഷിഫോണാണ് ഷോളുകളിലെ മിന്നും താരം. ചൂട് കുറയും ലൈറ്റ് വെയ്റ്റാണ് എന്ന ഗുണഗണങ്ങളാണ് സോഫ്റ്റ് ഷിഫോണിനെ പ്രിയങ്കരമാക്കുന്നത്. 

ജോർജറ്റ്, പോം പോം, ക്രിൻക്കിൾ, ചെക്കേഡ്, ഇലാസ്റ്റിക്  ടൈപ്പിലുള്ള ടെക്സ്ചേഡ് ജേഴ്സി, സെമി ഷിമ്മർ ചെക്ക്, കനമുള്ള ഒഴുകിക്കിടക്കാത്ത ഇന്റർനെറ്റ് കോട്ടൺ, ടർക്കിഷ് ലിനൻ മെറ്റീരിയലിൽ ത്രെഡ് വർക്ക് വരുന്നത്,  വശങ്ങളിൽ ലേസ് വരുന്ന അക്കോബ തുടങ്ങിയ ഷോളുകൾക്കും വൻ ഡിമാൻഡാണ്. 

കസ്റ്റമൈസ്ഡ് ഷോൾ

ബ്രൈഡൽ വെയറുകൾക്കായി ഷോളുകൾ കസ്റ്റമൈസ് ചെയ്തെടുക്കുന്നതാണ് വിവാഹ ഫാഷനിലെ പുതിയ ട്രെൻഡ്. ഇങ്ങനെ ഡിസൈൻ ചെയ്തെടുക്കുന്ന ഷോളുകളിൽ സാരിയുടെയോ ലെഹംഗയുടെയോ  അതേ വർക്ക് പാറ്റേണോ മറ്റോ ആണ് ഉപയോഗിക്കുന്നത്. ബ്രൈഡൽ വെയറുകൾക്കൊപ്പം ഹിജാബായി അണിയാനാണ് കൂടുതൽ പേരും ഷോളുകൾ പ്രത്യേകം ഡിസൈൻ ചെയ്യിക്കുന്നത്.  

 കളർഫുള്‍

ചെറുപ്പക്കാർ കൂടുതലായും തിരഞ്ഞെടുക്കുന്നത് കളർഫുൾ ഷോളുകളാണ്. മസ്റ്റാർഡ്, റെഡ് തുടങ്ങിയ കളറുകൾക്കാണ് കൂടുതൽ ആരാധകർ. തുർക്കി, ദുബായ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന  പ്ലെയിൻ തുണിയിൽ വർക്കുകൾ ചെയ്താണ് ഇവർ ഷോളുകൾ തയാറാക്കുന്നത്. ഇത്തരം ഷോളുകൾക്ക് നീളവും വീതിയും കൂടുതലായുണ്ടാകും. പ്രധാനമായും ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ ഓൺലൈൻ മാധ്യമം വഴിയാണ് വിൽപന. 

വിവരങ്ങൾ

(ദിൻഷ ജംഷാസ്, ലന

കോഴിക്കോട്

ദ് വെയിൽ സ്റ്റോർ)

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam