Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്നാൽപ്പിന്നെ ആര്യക്ക് തൃഷയെ വിവാഹം കഴിച്ചൂടെ? '

Arya, Trisha ആര്യ, തൃഷ

ആര്യക്കു വധുവിനെ കണ്ടെത്താനായി നടത്തിയ എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോ എങ്ങും എത്താതെ അവസാനിച്ചെങ്കിലും ആരാധകര്‍ ഇപ്പോഴും ആര്യയെ വിട്ടമട്ടില്ല. ഷോയുടെ അവസാന ദിനത്തിലാണ് ഫൈനലില്‍ ഇടംനേടിയ മൂന്നുപേരിൽ നിന്നൊരാളെ വധുവായി തിരഞ്ഞെടുക്കാൻ തനിക്കു ബുദ്ധിമുട്ടുണ്ടെന്നും അൽപംകൂടി സമയം വേണമെന്നുമുള്ള ഞെട്ടിക്കുന്ന പ്രഖ്യാപനം ആര്യ നടത്തിയത്. അതിന്റെ അലയൊലികൾ അടങ്ങും മുമ്പ് ഇതാ ആര്യക്കായി വീണ്ടും വിവാഹ ആലോചനയുമായി എത്തിയിരിക്കുകായണ് സമൂഹമാധ്യമത്തിലെ വിരുതന്മാർ. ഇത്തവണ വധു താരത്തിന്റെ പ്രിയപ്പെട്ട സുഹൃത്തുകൂടിയായ നടി തൃഷയായിരുന്നു.

തൃഷയുടെ മുപ്പത്തിയഞ്ചാം പിറന്നാൾ ദിവസം ആര്യ സമൂഹമാധ്യമത്തിൽ പങ്കുവച്ച ആശംസയാണ് എല്ലാത്തിനും തുടക്കമിട്ടത്. '' ഹാപ്പി ബർത്ഡേ മൈ ഡിയർ കുഞ്ഞുമണി, ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന നിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു, നീയാണു മികച്ചത്''– എന്നായിരുന്നു ആര്യ കുറിച്ചത്. ഇതോടെയാണ് ആര്യക്കു തൃഷയെ വിവാഹം കഴിച്ചുകൂടെയെന്നും നിങ്ങൾ പെർഫെക്റ്റ് ജോഡികളായിരിക്കുമെന്നും പറഞ്ഞ് ഒരു ആരാധകനെത്തിയത്. എന്നാൽ അതിനെ ഗൗരവത്തിലെടുത്തു ചീത്തവിളിക്കാനൊന്നും ആര്യയും തൃഷയും മിനക്കെട്ടില്ല, പകരം നർമത്തിൽ ചാലിച്ച മറുപടിയാണ് ഇരുവരും നൽകിയത്. 

നിറയെ സ്മൈലികൾ പോസ്റ്റ് ചെയ്ത് 'ചിരിച്ചു മരിക്കും' എന്ന മറുപടിയാണ് ആര്യയെ ടാഗ് ചെയ്ത ആരാധകന് തൃഷ നൽകിയത്. ഉടനെവന്നു ആര്യയുടെയും മറുപടി, അതൊരുപടി കൂടികടന്ന് അൽപം സിനിമാറ്റിക് സ്റ്റൈലിലായിരുന്നു. തൃഷ തന്നെ അഭിനയിച്ച സാമി എന്ന ചിത്രത്തിലെ 'കല്ല്യാണം താൻ കട്ടിക്കിട്ട് ഓടിപ്പോലാമാ' എന്ന ഗാനത്തിന്റെ വരികളാണ് ആര്യ പോസ്റ്റ് ചെയ്തത്. എന്തായാലും ഇതോടെ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നു തെളിയിച്ചിരിക്കുകയാണ് ആര്യയും തൃഷയും. 

എങ്ക വീട്ട് മാപ്പിളൈയുടെ വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്ന കാര്യത്തിൽ തുടക്കം മുതൽ ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. പെൺമനസ്സുകളെ തട്ടിക്കളിച്ചാണോ ആര്യയുടെ വധുവിനെ കണ്ടെത്തേണ്ടതെന്ന് പലരും ചോദ്യം ഉന്നയിച്ചിരുന്നു. ആര്യയുടെ ഇഷ്ടങ്ങൾ അറിഞ്ഞു പെരുമാറുകയും മനസ്സിനിണങ്ങുകയും ചെയ്യുന്ന വധുവിനെ കണ്ടെത്താനായി നിരവധി ടാസ്ക്കുകളും ചെയ്യിച്ചിരുന്നു. ഒടുവിൽ സൂസന്ന, സീതാലക്ഷ്മി, അഗത എന്നീ മൂന്നു പെൺകുട്ടികളാണ് ഫൈനൽ ലിസ്റ്റിൽ ഇടം നേടിയിരുന്നത്. എന്നാൽ ഇതെല്ലാം വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഇപ്പോൾ സമൂഹമാധ്യമത്തിലുയരുന്ന വാദം.

തനിക്ക് വിവാഹപ്രായമായെന്നും വധുവിനെ ആവശ്യമുണ്ടെന്നും പറഞ്ഞ് ആര്യ തന്നെയാണ് ഫെയ്‌സ്ബുക്കിൽ ഒരു വിഡിയോ ഇട്ടിരുന്നത്. സിനിമ മേഖലയിൽ നിന്നുള്ളവർ വേണമെന്ന് നിർബന്ധമില്ലെന്നും തന്നെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയായാൽ മതിയെന്നുമായിരുന്നു ആര്യ പറഞ്ഞത്. താൽപര്യമുള്ളവർക്ക് വിളിക്കാൻ മൊബൈൽ നമ്പറും നൽകി.  ഇതു കൂടാതെ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റും ആര്യ ഫെയ്സ്ബുക് ലൈവില്‍ പുറത്തുവിട്ടു.

തുടര്‍ന്നാണ് ആര്യയുടെ വിവാഹം റിയാലിറ്റി ഷോയുടെ തുടക്കമായിരുന്നെന്നു തിരിച്ചറിഞ്ഞത്. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നിരുന്നത്. 7000 അപേക്ഷകരിൽ നിന്നായി 16 പേരെയായിരുന്നു തിരഞ്ഞെടുത്തത്.  'എങ്ക വീട്ട് മാപ്പിളൈ' എന്ന റിയാലിറ്റി ഷോയിൽ വിജയിക്കുന്ന പെൺകുട്ടിയെ ആര്യ മിന്നു ചാര്‍ത്തുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam