Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുലു ഫാഷൻ വീക്ക് മൂന്നാം ദിവസത്തിലേക്ക്

glitz- ലുലു ഫാഷൻ വീക്ക് 2018ന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദനും ശ്രുതി രാമചന്ദ്രനും റാംപിൽ

ദക്ഷിണേന്ത്യയിലെ പ്രമുഖ ഫാഷൻ മേളകളിലൊന്നായ ലുലു ഫാഷൻ വീക്ക് രണ്ടു ദിനം പിന്നിട്ടു. ലുലു മാളിൽ നടക്കുന്ന ഫാഷൻ വീക്കിൽ പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവർ റാംപിലെത്തി. മിഷേൽ ആൻ ഡാനിയേൽ, റോൺസൺ വിൻസെന്റ്, ജാൻകി നാരായൺ, വിമൽ പിള്ള, ഇഷ, സേബ ഗനി, ആനന്ദ് ഗോപിനാഥൻ എന്നിവരായിരുന്നു ഷോ സ്‌റ്റോപ്പർമാർ. 

അഭിനേതാക്കളായ ഉണ്ണി മുകുന്ദനും ശ്രുതി രാമചന്ദ്രനും ഒൻപതിന് ഉദ്ഘാടനം ചെയ്ത ഫാഷൻ വീക്ക് 13 വരെ നീളും. രാജ്യാന്തര ബ്രാൻഡുകളടക്കം 45ലധികം ഫാഷൻ ബ്രാൻഡുകളുടെ ഏറ്റവും പുതിയ സ്പ്രിങ്, സമ്മർ ഫാഷൻ കലക്‌ഷനുകളാണ് അവതരിപ്പിക്കുന്നത്. ആകെ 28 ഫാഷൻ ഷോകളും തൽസമയ അവതരണങ്ങളുമുണ്ടാകും. 

glitz-1

ഏറ്റവും ജനപ്രീതി നേടിയ മെൻസ് വെയർ ബ്രാൻഡുകൾ, പ്രൈഡ് ഓഫ് കേരള, സ്റ്റൈൽ ഐക്കൺ തുടങ്ങിയവ വിഭാഗങ്ങളിൽ അവാർഡ് ജേതാക്കളെ ജനങ്ങൾ വോട്ടെടുപ്പിലൂടെ  തിരഞ്ഞെടുക്കും. വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള വെബ്സൈറ്റ്: www.lulufashionweek.com

glitz-2

Read more: Lifestyle Malayalam MagazineBeauty Tips in Malayalam