Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയും പ്രയാഗയും ലുലു സ്‌റ്റൈല്‍ ഐക്കണ്‍സ്

Lulu Fashion Week പ്രിയാ വാര്യര്‍, റോഷന്‍ അബ്ദുൂള്‍ റവൂഫ്, പ്രയാഗ മാര്‍ട്ടിന്‍, ജയസൂര്യ എന്നിവര്‍ ലുലു ഫാഷന്‍വീക്കിലെ റാമ്പിലെത്തിയപ്പോള്‍.

കൊച്ചി- മൂന്നാമത് ലുലു ഫാഷന്‍ വീക്കില്‍ സ്‌റ്റൈല്‍ ഐക്കണ്‍ ഓഫ് ദി ഇയറായി നടന്‍ ജയസൂര്യയും പ്രയാഗ മാര്‍ട്ടിനും തിരഞ്ഞെടുക്കപ്പെട്ടു.  ഒരു അഡാര്‍ ലൗ ഫെയിം പ്രിയാ വാര്യരും റോഷന്‍ അബ്ദുള്‍ റവൂഫും സോഷ്യല്‍  മീഡിയയെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളായി. ഏറ്റവും സ്വീകാര്യത നേടിയ മെന്‍സ് വെയര്‍ ബ്രാന്‍ഡിനുള്ള പുരസ്‌കാരം സീലിയോ നേടിയപ്പോള്‍ വുമന്‍സ് ബ്രാന്‍ഡായി വാന്‍ ഹ്യൂസന്‍ വുമണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഫാഷന്‍ മാഗസിനുള്ള അവാര്‍ഡ് 'മാൻ ' നേടി. 

lulu ലുലു ഫാഷന്‍വീക്കില്‍ സ്‌റ്റൈല്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജയസൂര്യക്ക് ലുലു ഇന്ത്യ ഡയറക്ടര്‍ എം എ നിഷാദ് സമ്മാനിക്കുന്നു. ദാസ് ദാമോദരന്‍, എന്‍ ബി സ്വരാജ്, സുധീഷ് നായര്‍, സാദിഖ് കാസിം എന്നിവര്‍ സമീപം.

കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ലുലു ഇന്ത്യ ഡയറക്ടര്‍ എം.എ.നിഷാദ്, ബോളിവുഡ് താരങ്ങളായ നേഹ സക്സേന, ജുനൈദ് ഷെയ്ഖ്, മലയാള സിനിമാ താരങ്ങളായ ദീപ്തി സതി, വിവേക് ഗോപൻ, ഷഹീന്‍ സിദ്ധിഖ്, ലുലു ഗ്രൂപ്പ് കൊമേഷ്യല്‍ മാനേജര്‍ സാദിക് കാസിം,  ലുലു റീട്ടെയില്‍ റീജിയണല്‍ മാനേജര്‍ സുധീഷ് നായര്‍, ​റീടെയ്ല്‍ ബൈയിംഗ്് ഹെഡ് ദാസ് ദാമോദരന്‍, മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമാപന ദിവസം ഷോ സ്റ്റോപ്പര്‍മാരായി ദീപ്തി സതി, സാനിയ അയ്യപ്പന്‍, നേഹ സക്സേന, വിവേക് ഗോപന്‍, ദുര്‍ഗ കൃഷ്ണ, രാജേഷ് കെ എസ്, ഷഹീന്‍ സിദ്ധിഖ് എന്നിവര്‍ റാമ്പിലെത്തി. 

അഞ്ച് ദിവസം നീണ്ട ഫാഷന്‍ വീക്കില്‍ 45 ഓളം ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി സിനിമാ താരങ്ങളും മോഡലിങ് രംഗത്തെ രാജ്യാന്തര പ്രശസ്തരും അണിനിരന്നു. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. ‌

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam