Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാനടിയാവാൻ കീർത്തി സുരേഷിന് 120 വസ്ത്രങ്ങൾ !

Keerthy Suresh കീർത്തി സുരേഷ്

ആറു മാസത്തിലേറെ നീണ്ട റിസർച്ച്,  വീവിങ്, ടെക്സ്ചറിങ്, കളറിങ് അങ്ങനെ ഒരു വർഷത്തിലേറെക്കാലം നീണ്ട മുന്നൊരുക്കങ്ങൾ , നൂറിലേറെ തൊഴിലാളികളുടെ അധ്വാനം – ആദ്യമായി കോസ്റ്റ്യൂം ഡിസൈനിങ് രംഗത്തെക്കെത്തുമ്പോൾ ടെക്സ്റ്റൈൽ ഡിസൈനർ ഗൗരംഗ് ഷാ നേരിട്ടതു ചെറിയ വെല്ലുവിളിയല്ല.  ഒടുവിൽ ഇത്രയേറെ ശ്രമകരമായി  വസ്ത്രങ്ങളൊരുക്കിയപ്പോൾ  നായിക കീർത്തി സുരേഷ് ധരിക്കേണ്ടി വന്നത് 120 വസ്ത്രങ്ങൾ. മൂന്നുഭാഷകളിലായി ഒരുക്കിയ ‘മഹാനടി’ എന്ന ചിത്രത്തിന്റെ  കോസ്റ്റ്യൂം  വിശേഷങ്ങളാണിത്. 

keerthy-suresh-1 ദുല്‍ഖർ സൽമാനും കീർത്തി സുരേഷും മഹാനടിയിൽ

ടെക്സ്റ്റൈൽ രംഗത്തു ശ്രദ്ധേയമായ പേരാണ് ഗൗരംഗ് ഷായുടേത്. അതുകൊണ്ടു തന്നെ സാവിത്രിയ്ക്കു വേണ്ടി കോസ്റ്റ്യൂം ഡിസൈനറേ  തേടുമ്പോൾ അണിയറക്കാര്‍ നേരെയെത്തിയത് അദ്ദേഹത്തിനു മുന്നിൽ. അറുപതുകളിലെ  ഫാബ്രിക്കുകളും  വസ്ത്രരീതികളും ഒരുക്കുകയെന്നതു െവല്ലുവിളിയായിരുന്നു.  അക്കാലത്തെ ടെക്സ്റ്റൈൽ, ഡിസൈൻ, ടെക്സ്ചർ, കളർ എന്നിവ തപ്പിയെടുക്കാൻ മികച്ചൊരു ടീമിനു  ഡിസൈനർ  രൂപം കൊടുത്തു.

യൗവനകാലത്തെ മംഗൾഗിരി, പ്രിന്റഡ് കോട്ട തുണിത്തരങ്ങളിൽ നിന്ന് ഹെവി ബ്രോക്കേഡ്സും സിൽക്കും ഓർഗൻസയും ഹാൻഡ് വോവൺ സാറ്റിൻ, ഷിഫോൺ എന്നിവയിലേക്കു വളരുന്നതാണ് സാവിത്രിയുടെ സുവർണകാലഘട്ടം. കൂടുതലും സാരികളാണ്  ഒരുക്കിയത്.

ബോളിവുഡിൽ പേരുകേട്ട ഡിസൈനറാണ്  ഗൗരംഗ്. പ്രത്യേകിച്ചു പരമ്പരാഗത ഡിസൈനുകൾ തേടുമ്പോൾ താരങ്ങളെത്തുന്നത് ഇദ്ദേഹത്തിന്റെ മുന്നിലാണ്. അടുത്തിടെ നടി സോനം കപൂറിന്റെ വിവാഹച്ചടങ്ങിൽ  പങ്കെടുക്കാനെത്തിയ കങ്കണ റണൗട്ട് ധരിച്ചത് ഗൗരഗിന്റെ കാഞ്ചീവരം സാരിയാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam