കാണുന്നവരെയെല്ലാം കയറി തലൈവിയെന്നു വിളിക്കുന്നവരല്ല തമിഴ് പ്രേക്ഷകർ. പക്ഷേ നയൻസിനെ അവർ വിളിക്കുന്നതങ്ങനെയാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന േപരും നയൻതാരയ്ക്കു സ്വന്തം.
പ്രായമാകുന്തോറും നയന്‍സ് കൂടുതൽ ചെറുപ്പമാകുകയാണെന്നു കാണുന്നവർക്കെല്ലാം തോന്നാറുണ്ടെങ്കിലും അതു പരസ്യമായി പറഞ്ഞത് ദുൽഖർ ആണ്. സ്വകാര്യ ചാനലിന്റെ അവാർഡ് വേദിയിൽ നയൻസിനു പുരസ്കാരം നൽകാനെത്തിയപ്പോഴാണ് താരാരാധന ഡിക്യൂ തന്നെ വെളിപ്പെടുത്തിയത്.
ഓരോ ചിത്രങ്ങളിലും പുതുമയ്ക്കു ശ്രമിക്കുന്ന നയൻസ് ഏതു കഥാപാത്രമാണെങ്കിലും വ്യത്യസ്തമായ ഗെറ്റപ്പും ഫാഷൻ ഗോൾസും നൽകുന്നയാളാണ്. അതേസമയം പൊതുപരിപാടികളിൽ സിംപിളായും എലഗന്റായും വസ്ത്രം ധരിക്കാൻ പ്രത്യേക വൈഭവം തന്നെയുണ്ട് നയൻതാരയ്ക്ക്. സാരിയാണ് താരം പൊതുവേ തിരഞ്ഞെടുക്കുന്നതെന്നതും പ്രത്യേകതയാണ്. ഹാൻഡ്ലൂം ഖാദി സാരികൾ സ്റ്റൈലിഷായി ധരിക്കാൻ നയൻസിന്റെ ലുക്ക്ബുക്ക് പിന്തുടർന്നാൽ മാത്രം മതി.
വാപ്പയേയും ഉപ്പൂപ്പയേയും പോലെ വണ്ടിയെ പ്രേമിച്ച് കുഞ്ഞു മറിയവും
കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന സ്വകാര്യ അവാർഡ് ചടങ്ങിനു നയൻതാരയെത്തിയത് വ്യത്യസ്തമായ സാരിയിലാണ്.
സന്ന്യാസി പച്ച (sage green) നിറത്തില്‍ ഗോൾഡൻ ബോർഡര്‍ ഉള്ള ഹാൻഡ്ലൂം സാരിയും സ്ലീവ്ലെസ് ബ്ലൗസും, ഒപ്പം എമറാൾഡ് കുന്ദൻ നെക്ലേസും കമ്മലുകളും. സ്മോക്കി ഐസ്, ന്യൂഡ് ലിപ്സ്, ചുരുട്ടിയിട്ട മുടിയിഴകൾ – She looked elegant!
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam