Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷന്‍ ലോകത്തെ അത്ഭുതങ്ങളുമായി എംഫോർ മാരി വെഡ്ഡിങ് വീക്ക്

m4marry

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് എംഫോർമാരി വെഡ്ഡിങ് വീക്കിന് വെള്ളിയാഴ്ച തുടക്കം. ഇന്ത്യയിലെ മികച്ച ഡിസൈനർ ഒരുക്കുന്ന ഫാഷൻ അത്ഭുതങ്ങൾക്ക് കൊച്ചി വേദിയാകും. സെപ്റ്റംബർ 14 മുതൽ 16 വരെ കൊച്ചിയിലെ ഹോട്ടൽ ലേ മെറിഡിയനിലാണ് ഇന്ത്യൻ ഫാഷൻ ലോകത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പരിപാടി അരങ്ങേറുക. കല്യാൺ ജ്വല്ലേഴ്സ് മുഖ്യ സ്പോൺസര്‍മാരാകുന്ന എംഫോർമാരി വെഡ്ഡിങ് വീക്കിന്റെ സഹ സ്പോൺസർമാർ ഡിഎച്ച്െഎ, അംബിക പിള്ള സലൂൺസ്, ഇവിഎം ബിഎംഡബ്ല്യൂ എന്നിവരാണ്. 

wedding-week

ഇന്ത്യയിലെ ഏറ്റവു പരിചയ സമ്പന്നരായ മൂന്ന് ഡിസൈനർമാരാണ് എംഫോർമാരി വെഡ്ഡിങ് വീക്കിന്റെ വേദിയെ സമ്പന്നമാക്കാനെത്തുന്നത്. അവരുടെ ഇന്ത്യൻ വസ്ത്ര മേഖലയിലെ ആഴത്തിലുള്ള അറിവിനെ ഫലപ്രദമായി ഉപയോഗിക്കുന്ന എംഫോർമാരി വെഡ്ഡിങ് വീക്ക് രാജ്യത്തെ ഫാഷൻ വീക്കുകളോടു കിടപിടിക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണ്. വിവാഹ വസ്ത്രങ്ങളിലെ മാസ്മരികയ്ക്കാണ് എംഫോർമാരി വെഡ്ഡിങ് വീക്ക് സാക്ഷ്യം വഹിക്കാൻ പോകുന്നത്. 

വസ്ത്രങ്ങളുടെ മനോഹാരിത നഷ്ടപ്പെട്ടു പോകാതെ അനുഭവിച്ചറിയാൻ ബോളിവുഡ് സെറ്റുകളോടു കിടപിടിക്കുന്ന മികച്ച പ്ലാറ്റ് ഫോമാണ് വെഡ്ഡിങ് വീക്കിനു വേണ്ടി ഒരുക്കിയിട്ടുള്ളത്. ഡിസൈനർമാരുടെ വ്യത്യസ്ത ആശയങ്ങളും പുതിയ നിർവചനങ്ങളും ഇന്ത്യൻ പാരമ്പര്യത്തിന്റെ പ്രൗഢിയിൽ വിളക്കിചേർക്കുന്നതായിരിക്കും വെഡ്ഡിങ് വീക്ക്.

ഇന്ത്യൻ ഡിസൈനർമാരിലെ മിന്നുംതാരം അഞ്ജു മോദിയുടെ പ്രദര്‍ശനത്തോടെയാണ് വെഡ്ഡിങ് വീക്കിന് തുടക്കം. ജോലിയോടുള്ള പ്രതിബന്ധതയതും ബഹുമാനവും അഞ്ജുവിന്റെ പേരെഴുതി ചേർത്തതു വസ്ത്ര ലോകത്തെ തങ്കലിപകളിലാണ്. പ്രമുഖ ചലച്ചിത്ര താരങ്ങളായ ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, ശ്രദ്ധ കപൂർ, മാധുരി ദീക്ഷിത്, തബു, ജാക്വിലിൻ ഫെർണാണ്ടസ്, കങ്കണ റണാവത്ത് എന്നിവർക്ക് വസ്ത്രങ്ങൾ രൂപകല്പന ചെയ്തിട്ടുള്ള അഞ്ജു മോദി, ഓരോ ഡിസൈനിലും ഇന്ത്യൻ നെയ്ത്തു സംസ്കാരത്തിന്റെ പ്രൗഢി തുറന്നിടുന്നു. തച്ചുശാസ്ത്രത്തിന്റെ സൂക്ഷ്മതയും അഞ്ജുവിന്റെ ഡിസൈനുകളെ വേറിട്ടതാക്കുന്നു. 

wedding-week1

റാം ലീലയിലെ വസ്ത്ര ഡിസൈനിങ്ങിലൂടെ ലൈഫ് ഒകെ അവാർഡ് സ്വന്തമാക്കുകയും 2013–ലെ ഫിലിംഫെയർ അവാർഡിന് നാമനിർദേശം നേടുകയും ചെയ്ത അഞ്ജു മോദി, ഇന്ത്യൻ ചരിത്രത്തിലെ പേർഷ്യൻ–മറാത്താ പോരാട്ട കഥ പറഞ്ഞ ബാജി റാവു മസ്താനിയിലൂടെ പൂർണത നൽകിയത് ഒരു കാലഘട്ടത്തിനായിരുന്നു.

ലോക പ്രശ്സത കൗച്ചർ ഗൗരവ് ഗുപ്തയുെട ഡിസൈനുകളും വെഡ്ഡിങ് വീക്കിന്റെ‌ മുഖ്യ ആകര്‍ഷണമാണ്. വസ്ത്രരംഗത്തെ ഭാവിയിലേക്കുള്ള ചുവടുവെയ്പുകളാണ് ഗൗരവ് ഗുപ്തയുടെ ഡിസൈനുകളിൽ പ്രതിഫലിക്കുക. കൊത്തുപണി ചെയ്തതു പോലെ മനോഹരമായി വസ്ത്രങ്ങളിൽ ഗൗരവ് കൂട്ടിവെച്ചത് അനന്തതയും താളവും. സ്കൈലർ ഗ്രേയും െഎശ്വര്യ റായും നിക്കോളസ് ഷർസിംങറുമെല്ലാം റെഡ് കാർപറ്റിൽ പ്രത്യക്ഷപ്പട്ടപ്പോൾ കൂടെകൂട്ടിയത് ഈ വസ്ത്രങ്ങളായിരുന്നു.

ഇന്ത്യയുടെ പ്രിയങ്കരനായ ഡിസൈനർ തരുൺ തഹിലാനിയും വെഡിങ് വീക്കിന് മാറ്റ് പകരാൻ എത്തുന്നു. ഇന്ത്യയുടെ കലാ സംസ്കാരവും വസ്ത്ര വിസ്മയ പൈതൃകവും സമന്വയിച്ച രൂപകല്പനയുടെ കൂടാരമാണ് തരുൺ. ആധുനികതയും പൈതൃകവും സമ്മേളിപ്പിച്ചുള്ള തരുണിന്റെ ഡിസൈനിങ്ങില്‍ വിരിഞ്ഞത് ജീവിതത്തിന്റെ ആഘോഷങ്ങളായിരുന്നു. വിവാഹ വസ്ത്രങ്ങളിൽ ഇന്ത്യൻ പാരമ്പര്യം വേണമെന്നുള്ള സ്വപ്നങ്ങൾക്ക് നിറം ചാർത്തിയ ഡിസൈനറാണ് തരുൺ തഹിലാനി.