ചിതറിക്കിടക്കുന്ന ടാസിൽസിൽ അതിസുന്ദരിയായി ഷംന

മോഡൽ: ഷംമ്ന കാസിം

സാരിയുടെയും സൽവാറിന്റെയും അരികു പിടിച്ചെത്തിയ ടാസിൽസ് ട്രെൻഡ് ഫാഷൻ കളം നിറഞ്ഞുവാഴുകയാണിപ്പോൾ. വസ്ത്രങ്ങളുടെ അരികിലും  സ്‌ലീവ്സിലും  ചിതറിക്കിടന്ന  ടാസിലുകൾക്കു പിന്നാലെയാണ്  ഡിസൈനർ പരീക്ഷണങ്ങൾ. 

വസ്ത്രത്തിന്റെ ഭംഗി ഹൈലൈറ്റ് ചെയ്യുന്ന എലമെന്റ് ആണു ടാസിൽസ്. അവിടെയും ഇവിടെയും ചിതറിക്കിടാക്കാതെ  എല്ലാം ഒരുമിച്ചെടുത്തു  ബ്ലൗസിൽ തുന്നിച്ചേർത്താൽ ഒഴുകി നടക്കുന്ന ഫീൽ. സൂഫി നൃത്തം പോലെ ഓരോ ചുവടിലും  ലയിച്ചുചേരുന്ന  അഴക്. കണ്ണെടുക്കാനാകില്ല.

ലെഹംഗക്ക് ഒരുക്കിയ ക്രോപ് ടോപ് ബ്ലൗസിന്റെ പിന്നിൽ ട്രാൻസ്പരന്റ്  തുണിയിൽ ഫ്ലോറൽ ട്യൂബ്, ബീഡ്സ്, ആപ്ലിക് വർക്കുകൾ ചേർന്നു ഭംഗിയേറ്റുന്നു. ഫ്ലോറൽ സീക്വൻസ് വർക്കുകളാണ് ലെഹംഗയിൽ നിറയെ. 

ന്യൂഡ് പിങ്ക്, നേവി ബ്ലൂ നിറങ്ങൾക്കൊപ്പം  എംബ്രോയ്ഡറിൽ പീച്ചിന്റെ സാന്നിധ്യവുമുണ്ട്.

ആഘോഷരാവുകൾക്കു മാത്രമല്ല പകൽ സമയത്തെ പാർട്ടികൾക്കും അനുയോജ്യമാണിത്.

പൊതുവെ ലെഹംഗയ്ക്ക് ക്രോപ് ടോപ് പരീക്ഷിക്കാറില്ല. ഇവിടെ ദുപ്പട്ട ഒഴിവാക്കി ടോപിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതിനാൽ  വേസ്റ്റേണ്‍ ഫ്യൂഷൻ ലുക്ക് ലഭിക്കും.

(ഡിസൈനർ: മിഷേൽ എഡ്വേർഡ്

ഡിസൈൻ മി, ഹോട്ടൽ കാസിൽറോക്ക്

പനമ്പിള്ളി നഗർ)