റാംപിൽ തിരമാലകൾ തീർത്ത് െഎശ്വര്യ; ഇത് സൗന്ദര്യത്തിന്റെ അനശ്വര പ്രതീകം

ദോഹയിൽ നടന്ന ഫാഷൻ വീക്കൻഡ് ഇന്റർനാഷണൽ 2018 ൽ തിളങ്ങി െഎശ്വര്യ റായ് ബച്ചൻ. ലോകസുന്ദരീ പട്ടം സ്വന്തമാക്കാൻ റാംപിൽ എത്തിയ ആവേശം ഇപ്പോഴും തന്നിലുണ്ടെന്നു വിളിച്ചു പറയുന്നതായിരുന്നു ദോഹയിലെ ‌െഎശ്വര്യയുടെ പ്രകടനം. പ്രശസ്ത ഡിസൈനർ മനിഷ് മൽഹോത്രയുടെ ഷോസ്റ്റോപ്പർ ആയാണ് താരം റാംപിലെത്തിയത്.

സൗന്ദര്യത്തിന്റെ കാലാതീത പ്രതീകം എന്ന നിലയിലാണ് ഫാഷൻ ഷോയിൽ മനിഷ് െഎശ്വര്യയെ അവതരിപ്പിച്ചത്. പേൾ വൈറ്റും ചുവപ്പും നിറങ്ങൾ സമന്വയിപ്പിച്ച് ഒരുക്കിയ ഗൗണിലായിരുന്നു െഎശ്വര്യ. റഫിൾസും സ്ക്വിന്നുകളും ഗൗണിന് ചാരുതയേകി. അസ്തമയ സൂര്യന്റെ ചുവപ്പേറ്റു വാങ്ങി തീരത്തടിക്കുന്ന തിരമാലകൾ പോലെ റഫിൾസിന്റെ അലയൊലികളുമായി െഎശ്വര്യ റാംപിൽ നടന്നു. 

റാംപിലെ പ്രകടനത്തിനും തന്റെ സൗന്ദര്യത്തിനും പ്രായം ഒരു വെല്ലുവിളിയല്ലെന്നു തെളിയിക്കുകയായിരുന്നു മുൻലോകസുന്ദരി. മകൾ ആരാധ്യയ്ക്കൊപ്പമായിരുന്നു െഎശ്വര്യ ദോഹയിലെത്തിയത്. െഎശ്വര്യയുടെ വസ്ത്രത്തിന്റെ കുഞ്ഞൻ പതിപ്പായിരുന്നു ആരാധ്യയുടെ വേഷം. ഷോയ്ക്കുശേഷം ചിത്രങ്ങൾ െഎശ്വര്യ തന്റെ ആരാധകർക്കായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.