പാർട്ടിയിൽ തിളങ്ങാൻ കാഞ്ചീപുരം പട്ടിൽ ഫ്യൂഷൻ ടച്ച്

പട്ടിന്റെ പകിട്ടിന് പുതുമയുടെ ഫ്യൂഷൻ ടച്ച് നൽകിയാലോ? കാഞ്ചീപുരം പട്ടു സാരിയിൽ എംബ്രോയ്‌ഡറിയും ഡീറ്റെയ്‍‌ലിങ്ങും ചേരുമ്പോൾ പാരമ്പര്യത്തിന്റെ പ്രൗഡി പുതുതലമുറയ്ക്കു കൂടുതൽ സ്വീകാര്യമാകുന്നു. വിവാഹവേദിയിൽ പകിട്ടും പൊലിമയും നിറയ്ക്കാൻ മാത്രമല്ല പാർട്ടികളിലെ തിളങ്ങുന്ന സാന്നിധ്യമാകാനും ഇനി കാഞ്ചീപുരം മതി.

മെഷീൻ എംബ്രോയ്ഡറിയും ആപ്ലിക് വർക്ക് പാറ്റേണും പുതുപുത്തൻ മോട്ടിഫുകളും ചേരുമ്പോൾ പട്ടിനു പുത്തൻ ലുക്ക്. പ്രഷ്യസ്, സെമി പ്രഷ്യസ് സ്റ്റോൺ‌സ്, ആന്റിക് എലമെന്റ്സ്, കട്ട് ബീഡ്സ്, റെയിൻബോ ബീഡ്സ് എന്നിവ ചേരുമ്പോൾ കാഞ്ചീപുരം പട്ടുസാരിയുടെ ഫ്യൂഷൻ മേക്ക് ഓവർ ആകർഷകമാകുന്നു. 

(ഡിസൈൻ: 

അനിൽ & ജമാൽ

പാരിസ് ദെ ബുത്തീക്, വൈറ്റില)