സ്റ്റൈലാകാൻ വിലകൂടിയ സാരി മാത്രം പോരാ; വേണം ട്രെന്റി ബ്ലൗസും

വസ്ത്രങ്ങൾക്ക് വിലയിടുന്നത് ഡിസൈനുകളാണ്. ഡിസൈനുകളിലെ ഭംഗിയും കൃത്യതയും ധാരാളിത്തവും വസ്ത്രത്തിന്റെ വില മാത്രമല്ല കൂട്ടുന്നത് മാറ്റും കൂടിയാണ്. കണ്ണഞ്ചിപ്പിക്കുന്ന ഡിസൈൻ സൗന്ദര്യത്തിനു പിന്നിൽ വലിയ അധ്വാനമുണ്ട്. നല്ല ആശയത്തിന്റെ, അതു വരച്ചെടുക്കുന്നതിന്റെ, വിദഗ്ധമായി തുന്നിയെടുക്കുന്നതിന്റെ. 

കസ്റ്റമറുടെ താൽപര്യത്തിനനുസരിച്ച് ഒരു ഡിസൈൻ രൂപപ്പെടുത്തിയെടുക്കുന്നതാണ് ഡിസൈനിങ്ങിന്റെ ആദ്യപടി. പിന്നെ അതു വരച്ച് വേണ്ട കളറുകളും മെറ്റീരിയലുകളും തീരുമാനിക്കുന്നു. അതിനു ശേഷം ഇവ തുന്നിയെടുക്കുന്നതാണ് അതിപ്രധാന ജോലി. പല വർക്കുകളും വളരെയധികം സമയവും സൂക്ഷ്മതയും ആവശ്യപ്പെടുന്നവയാണ്.  വർക്കിനായി ഉപയോഗിക്കുന്ന നൂലുകൾ, കല്ലുകൾ, മുത്തുകൾ എന്നിവയുടെ തിരഞ്ഞെടുപ്പു പോലും അതിപ്രധാനമാണ്. 

നമ്മുടെ നാട്ടിൽ ക്വാളിറ്റിയുള്ള കല്ല് കിട്ടാത്തതിനാൽ ഭൂരിഭാഗം ഡിസൈനർമാരും ഇതു വാങ്ങുന്നത് ജയ്പൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ്. കൊൽക്കത്തയിൽ നിന്നുള്ള അതിവിദഗ്ധരായ തുന്നൽക്കാരാണ് ഇതിനെ മികവുറ്റതാക്കുന്നത്. 

ഡിസൈനർ ബ്ലൗസുകളെ മിഴിവുറ്റതാക്കുന്ന ചില ട്രെൻഡി ഡിസൈനുകൾ ഇതാ.

1. കന്റംപ്രറി തീമിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സാരിയുടെ ഡിസൈനിന്റെ അതേ തീം തന്നെ ബ്ലൗസിലും ഒരുക്കുകയാണിവിടെ. സ്റ്റോൺ ബീഡ്സ് മിക്സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നു.

2.ട്രഡീഷനൽ എംബ്രോയ്ഡറി തീം. സ‌്‌ലീവ് മോട്ടിഫിൽ ഹാങ്ങിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്. കുന്ദൻ വർക്കിനൊപ്പം സർദോസി, കട്ട്‌, സീക്വൻസ് വർക്കുകളും മിക്സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നു. 

3.ജുവല്ലറി ഡിസൈനിൽ ചെയ്തിരിക്കുന്ന ഈ വർക്കിൽ പ്രധാന മോട്ടിഫ് കിളികളും പൂക്കളുമാണ്. ടെംപിൾ സ്റ്റോൺസ്, ഹാങ്ങിങ്സ്, ബീഡ്സ്, സർദോസി കട്ട് വർക്കുകളാണ് വരുന്നത്. ഭംഗിയേറ്റി കളർസ്റ്റോണുകളും കുന്ദൻ വർക്കും.

 4.മൽസ്യരൂപത്തിലുള്ള ഡിസൈനിൽ ഉപയോഗിച്ചിരിക്കുന്നത് കട്ട്, ബീഡ്സ്, സീക്വൻസ് വർക്ക്

5. സർക്യൂട്ട് ഫോർമാറ്റിലാണ് ഈ ഡിസൈൻ ചെയ്തിരിക്കുന്നത്. നീളത്തിലും വീതിയിലും ഡിസൈനുകൾ മിക്സ് ചെയ്ത് ബീഡ്സ് സ്റ്റൈൽ എംബ്രോയ്ഡറി ഉപയോഗിച്ചാണ് സർക്യൂട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.  സർക്യൂട്ട് ടെക്സ്ചറിനെ ഹൈലൈറ്റ് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത് ലൂമിങ് ഫോം എന്ന എംബ്രോയ്ഡറി വർക്ക്. മിറർ, സരി, എംബ്രോയ്ഡറി വർക്കുകളും ഉപയോഗിച്ചിട്ടുണ്ട്.

6. സിംഗിൾ മോട്ടിഫ് പാറ്റേൺ. പൂവിന്റെയും തുമ്പിയുടെയും ഡിസൈൻ ഹൈലൈറ്റ് ചെയ്യുന്നത് കീച്ച് കാട്ട (keech kaata)  എന്ന ഹാൻഡ്‌വർക്ക് സ്റ്റോൺ സീക്വൻസ്, സർദോസി, കട്ട്‌വർക്കുകളും ഉപയോഗിച്ചിരിക്കുന്നു. 

7. ഹുമയൂൺ ശവകൂടീരം ഡിസൈൻ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത് സർദോസി, ജെറി ഹാൻഡ്‌വർക്ക്. പ്രധാന ഭാഗത്ത് സർദോസി ഡിസൈനും മകുടത്തിന്റെ ഭാഗത്ത് ജെറി ഡിസൈനിലെ പാനിസിലായി (paanisilaay)എന്ന പാറ്റേണുമാണ് ഉപയോഗിച്ചിരിക്കുന്നത്. 

8. ഗ്രിൽ ടെക്സചർ ഡിസൈൻ ചെയ്തിട്ടുള്ള ബ്ലൗസിൽ ഉപയോഗിച്ചിട്ടുള്ളത് കട്ട് വർക്ക് ഫോം. ഷുഗർ ബീഡ്സ് മാത്രം ഉപയോഗിച്ച് ഹാൻഡ്‌വർക്ക് ചെയ്തെടുത്തിട്ടുള്ളതാണിത്. 

ഡിസൈൻസ് : ഒാസ്കർ ഫാഷൻ ബേ, തൃശൂർ