Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെലനിയ ട്രംപിന്റെ ‘ചൂടൻ പാന്റ്’; വെറുതെ സംശയിച്ച് ആരാധകർ

melania-trumps-latest-fashion-choice-viral ചിത്രം കടപ്പാട്: ട്വിറ്റർ

വിവാദങ്ങളും വിമർശനങ്ങളും പുത്തരിയല്ല അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. ഇക്കാര്യത്തിൽ അത്ര മോശമൊന്നുമല്ല ട്രംപിന്റെ ഭാര്യയും അമേരിക്കയുടെ പ്രഥമ വനിതയുമായ മെലനിയ ട്രംപും. മിക്കപ്പോഴും വസ്ത്രധാരണമായിരിക്കും മെലനിയയെ വാർത്തകളിൽ നിറയ്ക്കുക എന്നു മാത്രം. 

ഇറാഖിലേക്കു ട്രംപ് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിൽ മെലനിയയും ഉണ്ടായിരുന്നു. ഇറാഖിലുള്ള അമേരിക്കൻ സൈനികരോടുള്ള ബഹുമാന സൂചകമായയിരുന്നു ട്രംപിന്റെ സന്ദർശനം. ഇത്തവണ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു മെലനിയ ശ്രദ്ധനേടിയത്. കടും പച്ച നിറത്തിലുള്ള കോട്ടിനൊപ്പം മെലനിയ ധരിച്ച ലെതർ പാന്റ് ആണ് ഇവിടെ താരമായത്. പാന്റിന് ബ്രൗൺ നിറമായിരുന്നതിനാൽ മെലനിയ പാന്റ് ധരിക്കാൻ മറന്നു എന്നായിരുന്നു പ്രചാരണം. രാത്രിയിൽ മെലനിയ സൺ ഗ്ലാസ് ധരിച്ചതും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

ട്രംപ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ വാർത്തക്കൊപ്പം ട്വിറ്ററിൽ  മെലനിയയെ പാന്റിടാൻ മറന്നു എന്നും പ്രചരിച്ചു. നിരവധി പേർ കമന്റിടുകയും ദൃശ്യങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തതോടെ മെലനിയ വീണ്ടും വൈറൽ. എന്നാൽ മെലനിയയുടെ ലുക്ക് സൂപ്പറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഷൂവിനു മുകളില്‍ ശരീരം കാണാമെന്നും വെറുതെ ട്രോളാന്‍ വേണ്ടി കാരണങ്ങൾ കണ്ടെത്തുകയാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. 

സ്ലോവേനിയൻ മോഡലായിരുന്നു മെലനിയ. അമേരിക്കയിൽ സുരക്ഷാ തടങ്കലിലുള്ള അഭയാർഥികളെ കാണാനായി എത്തിയപ്പോൾ ധരിച്ച ‘ഞാനിതൊന്നും ശ്രദ്ധിക്കുന്നില്ല’ എന്നെഴുതിയ കോട്ടും ഇറ്റാലിയൻ പര്യടനത്തിനിടെ ധരിച്ച 33 ലക്ഷത്തിന്റെ ഗൗണുമെല്ലാം ശ്രദ്ധ നേടിയിരുന്നു.