‘ആളുകൾക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ഒന്ന്’; ഫോട്ടോഷൂട്ടുമായി മേക്കപ് ആർട്ടിസ്റ്റ് ജോ അടൂർ
സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരിന്റെ ഫാഷൻ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ക്വീർ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതും തുല്യത, ജെൻഡർ ന്യൂട്രാലിറ്റി എന്നീ ആശയങ്ങളും അടിസ്ഥാനമാക്കിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. കറുപ്പ് ചെക്ക് സാരിക്കൊപ്പം കറുപ്പ് ഫുൾസ്ലീവ് ടി–ഷർട്ട് ആണ് പെയർ ചെയ്തിരിക്കുന്നത്.

സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരിന്റെ ഫാഷൻ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ക്വീർ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതും തുല്യത, ജെൻഡർ ന്യൂട്രാലിറ്റി എന്നീ ആശയങ്ങളും അടിസ്ഥാനമാക്കിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്.
കറുപ്പ് ചെക്ക് സാരിക്കൊപ്പം കറുപ്പ് ഫുൾസ്ലീവ് ടി–ഷർട്ട് ആണ് പെയർ ചെയ്തിരിക്കുന്നത്. ഇതിനു മുകളിലായി ചുവപ്പ് ബ്ലേസർ ധരിച്ചിരിക്കുന്നു. ‘‘കുടുംബത്തിലും സമൂഹത്തിലുമുള്ളവരിൽ നിന്നു വ്യത്യസ്തമായ ഒരു ജീവിതമാണു ഞാൻ തിരഞ്ഞെടുത്തതെന്ന് പലരും പറയുന്നതു നിരവധി തവണ കേട്ടിട്ടുണ്ട്. എങ്കിൽ ശരി, ക്വീർ ആയി ജീവിക്കണമെന്നത് അങ്ങനെയൊരു തീരുമാനമാണെങ്കിൽ, സ്വയം അതു തിരഞ്ഞെടുത്തതിൽ ഞാൻ സന്തോഷിക്കുന്നു.
മറ്റൊരാളുടെ സ്ഥാനത്ത് നിൽക്കുമ്പോൾ അല്ലാത്തപക്ഷം ആളുകൾക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ഒന്നാണ് ക്വീർ ആകുക എന്നത്. ഒരാൾ സ്വയം നീതി പുലർത്തുന്നതിന്റെ മഹത്വം മറ്റൊരാൾക്ക് ഒരിക്കലും മനസ്സിലാക്കാനാകില്ല.
സ്വന്തം ശക്തിയും ഇഷ്ടങ്ങളും കുറവുകളും ഒക്കെയുള്ള ഒരു മനുഷ്യനാണ് ഞാനും. സത്യം, സമാധാനം, ബഹുമാനം, സ്വീകാര്യത, പ്രതീക്ഷ എന്നിവ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ നമ്മളെയും മറ്റുള്ളവരെയും അംഗീകരിക്കുകയും വളർത്തുകയും വേണം, കാരണം അതാണ് സത്യസന്ധമായ കാര്യം’’ – ചിത്രം പങ്കുവച്ച് ജോ കുറിച്ചു.
പാന്റ്സിനും ജാക്കറ്റിനുമൊപ്പം സാരി സ്റ്റൈൽ ചെയ്തുള്ള മറ്റൊരു ലുക്കും ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു. ദിവ്യ ഉണ്ണികൃഷ്ണനാണ് സ്റ്റൈലിങ്ങും നോബിൾസ് മേക്കോവർ മേക്കപ്പും ചെയ്തിരിക്കുന്നു. അരുണ്‍ പയ്യാടിമീതിലിന്റേതാണ് ഫൊട്ടോഗ്രഫി. ഡ്രേപ് ആർട്ടെക് സാരിയും മെൻ ഇൻ ക്യൂ ജാക്കറ്റും നല്‍കി. ശരൺ ആണ് വിഡിയോ. ഫോര്‍ട്ട് കൊച്ചിയായിരുന്നു ലൊക്കേഷൻ.
English Summary : Celebrity Make-up artist Jo Adoor's fashion photoshoot goes viral