എന്നാൽ 2018–19 വർഷങ്ങളിൽ പ്രളയവും 2020–21 വർഷങ്ങളിൽ കോവിഡും ചേന്ദമംഗലവും മലയാളികളും തമ്മിലുള്ള ബന്ധത്തിന് മങ്ങലേൽപ്പിച്ചു. ആ പ്രതിസന്ധികൾ മറികടന്നെത്തുന്ന ഈ ഓണത്തെ ‘ചേലപ്പുടവകളു’മായി വരവേൽക്കുകയാണ് ചേന്ദമംഗലം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾ തങ്ങൾക്കൊപ്പം ചേർത്തു വച്ച പേരാണ് ചേന്ദമംഗലം കൈത്തറി. ഓണക്കാലത്ത് പ്രത്യേകിച്ചും. എന്നാൽ 2018–19 വർഷങ്ങളിൽ പ്രളയവും 2020–21 വർഷങ്ങളിൽ കോവിഡും ചേന്ദമംഗലവും മലയാളികളും തമ്മിലുള്ള ബന്ധത്തിന് മങ്ങലേൽപ്പിച്ചു. ആ പ്രതിസന്ധികൾ മറികടന്നെത്തുന്ന ഈ ഓണത്തെ ‘ചേലപ്പുടവകളു’മായി വരവേൽക്കുകയാണ് ചേന്ദമംഗലം. ‘ചേലും’ എന്ന് പേരിട്ടിരിക്കുന്ന പുടവകളാണ് ഇത്തവണ ചേന്ദമംഗലം സ്പെഷൽ ഓണക്കോടി. കൈത്തറി വസ്ത്രങ്ങളുടെ വാർഷിക വിൽപനയുടെ 70 ശതമാനവും നടക്കുന്ന ഓണക്കാലത്തെ പ്രതീക്ഷയോടെയാണ് ഇവർ കാണുന്നത്. ചേലും പുടവയുടെ വിശേഷങ്ങളിലൂടെ...

∙ ചേലേറും ഓണം

ADVERTISEMENT

കാലം മാറി, ഓണം മാറി, ഒപ്പം ചേന്ദമംഗലം കൈത്തറിയും. റെഡി മെയ്ഡ് ഷർട്ടും കളർ സാരിയും കസവ് മാസ്ക്കുമായിരുന്നു കഴി‍‍ഞ്ഞ ഓണത്തിന് കൈത്തറിയിലെ താരങ്ങളെങ്കിൽ ഇത്തവണ ചേലും സാരികളാണ് ട്രെന്റ്. പരമ്പരാഗത തനിമയോടെ കൈത്തറിയിൽ നെയ്തെടുക്കുന്ന തുണിയിൽ മോഡേൺ ഡിസൈനുകൾ ഉൾക്കൊള്ളിച്ചാണ് ചേലും പുടവകൾ വിപണിയിലെത്തുന്നത്. ഫ്യൂഷൻ ഡിസൈനുകളുടെ വലിയൊരു കലക്‌ഷനാണ് ഒരുക്കിയിരിക്കുന്നത്. 3000 രൂപ മുതൽ 10000 രൂപ വരെ വില വൈവിധ്യത്തിലുള്ള സാരികൾ ലഭ്യമാണ്. പുരുഷന്മാർക്കായി ചേലും ഷർട്ടുകളുടെ കലക്‌ഷനും ഒരുക്കിയിട്ടുണ്ട്. 

ഓഫ്ബീറ്റ് നിന്നു മാറി വ്യത്യസ്ത നിറങ്ങളിലാണ് സാരികളെങ്കിലും അവയിൽ ഓണമയം നിലനിൽക്കുന്നുവെന്നതാണ് പ്രത്യേകത. വെള്ളയിൽ കസവ് എന്ന പതിവ് ഓണസങ്കൽപ്പത്തിൽനിന്നു മാറി വൈവിധ്യമായ നിറങ്ങളിൽ ഇഴചേർത്തിരിക്കുന്ന ഫ്യൂഷൻ ഓണക്കോടികൾ ഇതിനോടകം ട്രെന്റിങ്ങാണ്. പിങ്ക്, മജന്ത നിറങ്ങളിൽ മയിൽപ്പീലികളും വലിയ പൂക്കൾക്കു പകരം ചെറിയ, പല നിറത്തിലുള്ള പൂക്കളുമെല്ലാം ഈ ഓണത്തിന് മാറ്റുകൂട്ടും.

ADVERTISEMENT

പതിവ് ഓണസങ്കൽപങ്ങളായ സെറ്റു മുണ്ട്, സെറ്റ്സാരി എന്നീ വസ്ത്രങ്ങൾ മാറ്റി കൂടുതൽ മലയാളിമങ്കമാർ ചേലും പുടവകൾ ഉടുക്കുമെന്നാണ് ഈ ഫ്യൂഷൻ ഡിസൈനുകൾക്ക് ലഭിക്കുന്ന പ്രിയം സൂചിപ്പിക്കുന്നത്. ഓണത്തിലേക്ക് മാത്രം ചുരുക്കപ്പെടുന്ന ഡിസൈനുകളിൽനിന്നു മാറി എതു സീസണിലും ട്രെന്റാവുന്ന ഡിസൈനുകളും ഇഷ്ടം നേടുകയാണ്. 

അത്തംദിനത്തിലാണ് ചേലുംപുടവകൾ അവതരിപ്പിച്ചത്. നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്താണ് കലക്‌ഷൻ ലോഞ്ച് ചെയ്തത്. ഇത്തവണത്തെ മഴയിൽ ഓണക്കച്ചവടത്തിന്റെ മാറ്റ് കുറഞ്ഞിട്ടില്ല. ഓണ്‍ലൈനായും ആളുകൾ ചേലപ്പുട സ്വന്തമാക്കുന്നുണ്ട്. ഓൺലൈൻ സെയിലിനൊപ്പം പല ബുട്ടീക്കുകളിലും ചേന്ദമംഗലം കലക്‌ഷനുകൾ ലഭ്യമാണ്.