ഇങ്ങനെയൊക്കെ മതിയോ വിവാഹ സാരി? ‘സ്വർണത്തിൽ നെയ്യുന്ന’ പുത്തൻ ട്രെൻഡുകള്
ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണല്ലോ വിവാഹദിനം. ഈ ദിവസം ഏറ്റവും ഭംഗിയായി ഒരുങ്ങാനായിരിക്കും ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്നത്. അതിൽ പ്രധാനം വിവാഹദിനത്തിൽ ധരിക്കുന്ന വസ്ത്രം തന്നെയാണ്. കാലത്തിനനുസരിച്ച് വിവാഹ വസ്ത്രങ്ങളുടെ ഡിസൈനിലും മാറ്റങ്ങളുണ്ട്. അത്തരത്തിൽ ബ്രൈഡൽ സാരികളിലെ പുതിയ

ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണല്ലോ വിവാഹദിനം. ഈ ദിവസം ഏറ്റവും ഭംഗിയായി ഒരുങ്ങാനായിരിക്കും ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്നത്. അതിൽ പ്രധാനം വിവാഹദിനത്തിൽ ധരിക്കുന്ന വസ്ത്രം തന്നെയാണ്. കാലത്തിനനുസരിച്ച് വിവാഹ വസ്ത്രങ്ങളുടെ ഡിസൈനിലും മാറ്റങ്ങളുണ്ട്. അത്തരത്തിൽ ബ്രൈഡൽ സാരികളിലെ പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്തുകയാണ് കോട്ടയം ചങ്ങനാശേരി സ്വദേശി ജോയൽ മാത്യു. ‘‘ഉത്തരേന്ത്യൻ വധുവിന്റെ ലുക്ക് ഇഷ്ടപ്പെടുന്നവരാണ് ഇപ്പോൾ കേരളത്തിലേറെയും. ഹിന്ദു പെൺകുട്ടികൾ അധികവും പേസ്റ്റൽ നിറങ്ങൾ തിരഞ്ഞെടുത്തിരുന്നില്ല. ഇപ്പോൾ വിവാഹത്തിനായി ഹിന്ദു–മുസ്‌ലിം പെൺകുട്ടികൾ പേസ്റ്റൽ നിറങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ക്രിസ്ത്യൻ പെൺകുട്ടികൾ വിവാഹത്തിന് അധികവും പേസ്റ്റൽ നിറങ്ങൾ തിരഞ്ഞെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ തിരഞ്ഞെടുക്കുന്നത് കടുത്ത നിറങ്ങളാണ്.’’– ജോയല്‍ പറയുന്നു
കാഞ്ചീപുരം സാരിയിലെ സ്വർണത്തിളക്കം
4 ഗ്രാം സ്വർണനൂലിൽ നെയ്തിരിക്കുന്ന സിഗ്നേച്ചർ സാരിക്ക് ഇപ്പോൾ ആരാധകരേറെയാണ്. സാരിയിൽ തൊടുമ്പോൾ തന്നെ നമുക്ക് ആ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും. വളരെ മനോഹരമായി ഞൊറികൾ എടുക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പേസ്റ്റൽ നിറത്തിനു കോൺട്രാസ്റ്റായ കടുംനിറങ്ങളിലുള്ള പൈപ്പിങ്ങും ഇത്തരം സാരികളെ മനോഹരമാക്കുന്നു. കാഞ്ചീപുരം സാരിയിലേക്ക് ബനാറസി മോട്ടിവ്സാണ് നൽകുന്നത്. ഏത് ശരീര പ്രകൃതിയുള്ളവർക്കും അനുയോജ്യമായിരിക്കും എന്നതാണ് ഇത്തരം സാരികളുടെ പ്രത്യേകത
നിത്യഹരിതം പവിത്രപ്പട്ട്
എൺപതുകളിലേയും 90കളിലേയും സാരി ഫാഷൻ തിരിച്ചുവരുന്ന പ്രവണത കേരളത്തിലുണ്ട്. അത്തരത്തിലുള്ള സാരികളാണ് പവിത്രപ്പട്ട് കളക്ഷനുകളിൽ കൂടുതലായും വരുന്നത്. സാരിയൂടെ ബോഡിയിലുടനീളം വരകളും ഗോൾഡൻ പൊട്ടുകളും വരുന്ന രീതിയിലുള്ള ഡിസൈനാണിത്. സിഗ്നേച്ചർ സാരികൾ ഇഷ്ടപ്പെടുന്നവർ ഇത്തരം സാരികൾ തിരഞ്ഞെടുക്കാറുണ്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പൈപ്പിങ് ബോർഡറുകൾ നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. എല്ലാകാലത്തും ഉപയോഗിക്കാവുന്നവയാണ് ഇത്തരം സാരികൾ.
മനമയക്കും ബനാറസി സാരികൾ
ബേസ് കളർ എടുത്തു കാണിക്കുന്ന രീതിയിൽ ബോഡിയിൽ കുറവ് വർക്കുള്ള സാരികൾ പൊതുവേ വിവാഹത്തിന് ഇപ്പോൾ ആളുകൾ തിരഞ്ഞെടുക്കാറുണ്ട്. ഈ സാരിക്കൊപ്പം ഹെവി ചോക്കേഴ്സാണ് സാധാരണയായി സ്റ്റൈൽ ചെയ്യാറുള്ളത്. ബ്ലൗസിൽ ഹെവി വർക്കായിരിക്കും ഉണ്ടായിരിക്കുക. സാരി സിംപിളായിരിക്കും. കടുംനിറങ്ങളിലാണ് ഈ സാരിയിൽ കൂടുതലായി ഉണ്ടാകാറുള്ളത്. മഷ്റൂം സാറ്റിനിലാണ് ഈ സാരി ചെയ്തിരിക്കുന്നത്.
വ്യത്യസ്തം നെറ്റ് സാരികൾ
ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന നിറങ്ങളിൽ ഒന്ന് മഞ്ഞയാണ്. നെറ്റിലാണ് ഈ സാരി വരുന്നത്. ഇതിലേക്ക് ഹെവി വർക്ക് നൽകിയിരിക്കുന്നു. നൂലും മുത്തുകളും കൊണ്ട് പൂർണമായും ഹാൻഡ് വർക്കാണ് ഈ സാരിയിലേക്കു നൽകിയിരിക്കുന്നത്. ഫുൾസ്ലീവ് ബ്ലൗസിൽ ഹെവി വർക്കാണ് നൽകിയിരിക്കുന്നത്. സാരിയുടെ ബോർഡറിലേക്കാണ് കൂടുതൽ വർക്കുകൾ നൽകിയിരിക്കുന്നത്. വജ്രാഭരണങ്ങളും ഉത്തരേന്ത്യൻ സ്റ്റൈൽ ചോക്കറുകളും ഈ സാരിക്ക് നന്നായി ഇണങ്ങുന്നതാണ്. ഇത് വിവാഹത്തിനു മാത്രമല്ല, പിന്നീടും ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇത്തരം സാരികൾ.