സാരിയിൽ അഴക് ദേവതയായി ദീപിക; ചിത്രങ്ങൾ വൈറൽ
ഫാഷൻ സ്റ്റേറ്റുമെന്റുകൾ കൊണ്ട് വിസ്മയം തീർക്കുന്ന ദീപിക പദുക്കോണിന്റെ പുത്തൻ സ്റ്റൈലും കയ്യടി നേടുന്നു. സാരിയിൽ അതിമനോഹരിയായുള്ള ലുക്ക് ഏവരെയും അമ്പരപ്പിക്കും. മനോഹരമായ ഒരു വെളുത്ത സാരിയാണ് ദീപിക തിരഞ്ഞെടുത്തത്. നെറ്റഡ് ഷീർ ഫാബ്രിക്കിൽ നിന്ന് രൂപകൽപ്പന ചെയ്‌ത സങ്കീർണ്ണമായ ഫ്രിൽ വർക്കുകൾ കൊണ്ട്

ഫാഷൻ സ്റ്റേറ്റ്മെന്റുകൾ കൊണ്ട് വിസ്മയം തീർക്കുന്ന ദീപിക പദുക്കോണിന്റെ പുത്തൻ സ്റ്റൈലും കയ്യടി നേടുന്നു. സാരിയിൽ അതിമനോഹരിയായുള്ള ലുക്ക് ഏവരെയും അമ്പരപ്പിക്കും.
മനോഹരമായ ഒരു വെളുത്ത സാരിയാണ് ദീപിക തിരഞ്ഞെടുത്തത്. നെറ്റഡ് ഷീർ ഫാബ്രിക്കിൽ നിന്ന് രൂപകൽപ്പന ചെയ്‌ത സങ്കീർണ്ണമായ ഫ്രിൽ വർക്കുകൾ കൊണ്ട് അലങ്കരിച്ച സാരിയാണ് ധരിച്ചത്. സാരിക്ക് മാച്ചിങ്ങായി ഹാൾട്ടർ നെക്ക് ഡിസൈനുള്ള ഒരു ബാക്ക്‌ലെസ് ബ്ലൗസ് തിരഞ്ഞെടുത്തു. സങ്കീർണ്ണമായ മിറർ വർക്ക് കൊണ്ട് ഡിസൈൻ ചെയ്തതാണ് ബ്ലൗസ്.
കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്ക്, ന്യൂഡ് ഐ ഷാഡോ, ഇരുണ്ട പുരികങ്ങൾ എന്നിവ ദീപികയ്ക്ക് കൂടുതൽ ഭംഗി നൽകി. പച്ച മരതകങ്ങൾ കൊണ്ടുള്ള ഡ്രോപ്പ് കമ്മലുകൾ ആക്സസറൈസ് ചെയ്തു. ‘വസ്ത്രങ്ങളുടെ മത്സരത്തിൽ സാരി എപ്പോഴും വിജയിക്കും’ എന്ന കുറിപ്പോടെയാണ് ദീപിക ചിത്രങ്ങൾ പങ്കുവച്ചത്.
ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ബ്രൈഡൽ കോച്ചർ ഷോയിലാണ് ദീപിക തകർപ്പൻ സ്റ്റൈലിലെത്തിയത്. രൺവീർ സിംഗ്, ജാൻവി കപൂർ, ഖുഷി കപൂർ, കാജോൾ, നോറ ഫത്തേഹി, ആലിയ ഭട്ട്, അർജുൻ കപൂർ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
Content Summary: Deepika Padukone stuns in exquisite saree at Manish Malhotra Bridal Couture Show