കണ്ണിനു താഴെയുള്ള കറുപ്പ് ആത്മവിശ്വാസം ഇല്ലാതാക്കുന്നുണ്ടോ? വിഷമിക്കണ്ട, ഇത്രമാത്രം ചെയ്താൽ മതി
കണ്ണിന് താഴെയുള്ള കറുപ്പ് മിക്കവരും നേരിടുന്ന പ്രശ്നമാണ്. എത്രയൊക്കെ ഫൗണ്ടേഷനും കൺസീലറുമിട്ട് മറയ്ക്കാൻ ശ്രമിച്ചാലും ഒരു ഏച്ചുകെട്ട് പോലെ അതങ്ങനെ തന്നെ ഉണ്ടാവും. അതൊരു അഭംഗിയാണ്. ചിലർക്ക് കണ്ണിന് ചുറ്റുമുള്ള കറുപ്പ് കാരണം കണ്ണെഴുതാൻ തന്നെ മടിയാണ്. കാരണം ഇനിയെങ്ങാനും കണ്മഷി പടർന്ന് താഴേക്ക് വന്നാൽ

കണ്ണിന് താഴെയുള്ള കറുപ്പ് മിക്കവരും നേരിടുന്ന പ്രശ്നമാണ്. എത്രയൊക്കെ ഫൗണ്ടേഷനും കൺസീലറുമിട്ട് മറയ്ക്കാൻ ശ്രമിച്ചാലും ഒരു ഏച്ചുകെട്ട് പോലെ അതങ്ങനെ തന്നെ ഉണ്ടാവും. അതൊരു അഭംഗിയാണ്. ചിലർക്ക് കണ്ണിന് ചുറ്റുമുള്ള കറുപ്പ് കാരണം കണ്ണെഴുതാൻ തന്നെ മടിയാണ്. കാരണം ഇനിയെങ്ങാനും കണ്മഷി പടർന്ന് താഴേക്ക് വന്നാൽ അത് രണ്ടിരട്ടിയായി തോന്നിക്കും. കടുത്ത മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, അലര്‍ജി, ഉത്കണ്ഠ ഇവയെല്ലാം കണ്ണിനു ചുറ്റും കറുത്തപാട് വരാന്‍ കാരണങ്ങളാണ്. കണ്ണുകള്‍ അമര്‍ത്തി തിരുമ്മുന്നതും ഇതിനൊരു കാരണമാകുന്നുണ്ട്. വില കൂടിയ ക്രീമുകൾ വാങ്ങി ഇനി പൈസകളയേണ്ട നിങ്ങളുടെ അടുക്കളയിൽ തന്നെ ഇതിനുള്ള പ്രതിവിധിയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഓറഞ്ച് പൊടി
ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിച്ച മിശ്രിതം കണ്ണിന് താഴെ പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും കൺതടങ്ങളിലെ കറുപ്പ് മാറാൻ ഉപകരിക്കും.
ഐസ്
ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിനു താഴെയുള്ള കറുത്ത നിറം മാറാന്‍ സഹായിക്കും.കണ്ണിനു കുളിർമയേകാനും ഈ മാർഗം നല്ലതാണ്.
കോഫി പൗഡർ
കണ്ണിന് ചുറ്റുമുള്ള നിറക്കുറവ് മാറ്റാൻ കോഫി പൗഡർ കൊണ്ടുള്ള പാക്കിന് സാധിക്കും. ഇതിനു വേണ്ടി രണ്ട് ടീസ്പൂൺ കാപ്പിപൊടിയിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കി കണ്ണിന് ചുറ്റും പുരട്ടാം. ഇത് 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ സഹായിക്കും.
പുതിനയിലയുടെ നീര്
പുതിനയിലയുടെ നീര് ദിവസവും കണ്ണിനുതാഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. പുതിനയിലയുടെ നീരും അൽപം നാരങ്ങനീരും ചേർത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകൾ മാറാനും വരണ്ട ചർമം ഇല്ലാതാക്കാനും സഹായിക്കും.
തക്കാളി നീര്
തക്കാളി പിഴിഞ്ഞ് അതിന്റെ നീര് എടുക്കണം. ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിനു ചുറ്റും ഇത് പുരട്ടണം. 10 മിനിറ്റിനുശേഷം നീര് കഴുകി കളയുക. രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് കൂടി ചേർക്കുന്നതും നല്ലതാണ്. തക്കാളിയിലെ ലൈക്കോപീനും നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്നു.
വെള്ളരിക്ക
വെള്ളരിക്ക അരിഞ്ഞ് ചതച്ച് ഒരു കോട്ടൺ തുണിയിൽ കിഴി കെട്ടി ഫ്രിഡ്ജിൽ വെയ്ക്കുക. 30 മിനിറ്റിന് ശേഷം ഇത് എടുത്ത് കണ്ണിന് മുകളിൽ വെയ്ക്കുക. 10 മിനിറ്റ് ആകുമ്പോൾ കഴുകി കളയണം. കണ്ണുകൾക്ക് ഉണർവ്വ് നൽകാനും കറുപ്പ് മാറാനും ഈ രീതി സഹായിക്കും