മുൻ ഫൂട്ബോള്‍ താരം ഡെവിഡ് ബെക്കാം കളിക്കളത്തിലെ താരം മാത്രമല്ല മക്കളുടെയും സൂപ്പര്‍ ഹീറോയാണ്. പ്രഫഷനൊപ്പം കരുതലോടെ കുടുംബത്തെയും ചേർത്തുപിടിക്കുന്ന ബെക്കാം എല്ലാ അർഥത്തിലും ഒരു ഫാമിലി മാന്‍ തന്നെയാണ്. പ്രിയപ്പെട്ടവർക്കു വേണ്ടി ശരീരത്തിൽ ടാറ്റൂ ചെയ്തതിലേറെയും ഭാര്യയ്ക്കും മക്കൾക്കും വേണ്ടിയാണ്. ഇപ്പോഴിതാ ബെക്കാമിന്റെ ഒരു കിടിലൻ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. എന്താണെന്നോ? ചോക്കലേറ്റ് മുഖത്തു വച്ച് കിടന്നുറങ്ങുകയാണ് നമ്മുടെ പാവം ബെക്കാം. സംഗതി വൈറലാക്കിയതിനു പിന്നിൽ മകൻ ബ്രൂക്‌ലിന്‍ ബെക്കാം ആണ്.
ഡിസംബർ 25നാണ് പതിനാറുകാരനായ ബ്രൂക്‌ലിൻ മുഖത്തും നെഞ്ചിലും ചോക്കലേറ്റുമായി കിടന്നുറങ്ങുന്ന അച്ഛൻറെ ചിത്രം പങ്കുവച്ചത്. ക്രിസ്മസ് ദിനത്തിൽ അലസമായി കിടന്നുറങ്ങുന്ന അച്ഛനിട്ടു പണി കൊടുത്തതാണ് ബ്രൂക്‌ലിൻ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. തങ്ങളുടെ രസകരമായ ചിത്രങ്ങള്‍ പരസ്പരം സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്ന മത്സരത്തിലാണ് ഡേവിഡും മകനും. അച്ഛനോ മകനോ ജയമെന്ന് കണ്ടറിയാം....
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.