എംഫോർ മാരി വെഡിങ് വീക്കിൽ വിക്രം ഫഡ്നിസ്, മനീഷ് അറോറ, തരുൺ തഹിലാനി എന്നീ പ്രശസ്ത ഫാഷൻ ഡിസൈനർമാർക്കു വേണ്ടി റാമ്പിൽ ചുവടുവെക്കുന്നത് ഇന്ത്യയിലെ തന്നെ സൂപ്പർ മോഡലുകൾ. ന്യോനിക ചാറ്റർജി, സുറെലെ ജോസഫ്, ഹേമാംഗി പാർതെ, ലക്ഷ്മി റാണ, കനിഷ്ട ദങ്കാർ, സോണി കൗർ, ഡയാനാ ഇ, അർഷിയ അഹൂജ, ദിവാ ധവാൻ, മീനാക്ഷി റാത്തോർ, മിതാലി റാണോറെ, സൊനാലിക സഹായ്, സപ്ന കുമാർ, ഐശ്വര്യ സുഷ്മിത, അഥിതി ആനന്ദ് തുടങ്ങിയവരാണ് റാമ്പിൽ തകർക്കുന്ന നമ്പര്‍ വൺ മോഡലുകൾ.
ഇന്ത്യയുടെ നാവോമി കാംപ്ബെൽ എന്നറിയപ്പെടുന്ന ന്യോനിക ചാറ്റർജി ഇന്ത്യയിലെ മിക്ക പ്രഗത്ഭ ഡിസൈനർമാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഫാഷൻ വീക്കുകളുടെ സ്ഥിരം സാന്നിധ്യമായ ഹേമാംഗി പാർതെ ഡിസൈനര്‍മാരുടെ പ്രിയതാരമാണ്. സൂപർ മോഡൽ കനിഷ്ട ദങ്കാർ 2011ൽ മിസ് ഇന്ത്യയായിരുന്നു. മോഡലിങ് രംഗത്തെത്തി വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ മിക്ക ഫാഷൻ മാഗസിനുകളുടെയും പ്രിയമോഡലാണ് ആർഷിയ അഹൂജ.
നവംബർ നാലു മുതൽ ആറുവരെ കൊച്ചിയിലെ ലെമെറിഡിയൻ ഹോട്ടലിൽ വച്ചു നടക്കുന്ന എംഫോർമാരി വെഡിങ് വീക്ക് അവതരിപ്പിക്കുന്നത് പ്രശസ്ത ഹെയര്‍സ്‌റ്റൈലിസ്റ്റ് അംബിക പിള്ളയുടെ കയ്ത്രയാണ്. സണ്ണി ഡയമണ്ട്‌സ് അവരുടെ ജൂവല്‍റി ശേഖരം ഡിസൈനര്‍മാരെ ഉള്‍പ്പെടുത്തി അവതരിപ്പിക്കും.