Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാമ്പിൽ സജീവമായി കരീന, കാണാം താരത്തിന്റെ കിടിലൻ ലുക്ക്

kareena kapoor കരീന കപൂർ ലാക്മെ ഫാഷൻ വീക് റാംപിൽ

പ്രസവം അ‌ടുത്തു കഴി‍ഞ്ഞാൽ പിന്നെ പൂർണ വിശ്രമം എന്നു കരുതുന്നവരോട് നോ വേ പറയും ബോളിവു‍ഡിന്റെ ബെബോ കരീന കപൂർ. കാരണം പ്രസവ തീയതി അടുത്തതു വരേക്കും കരീന ഗ്ലാമർ ലോകത്തു തന്നെ നിറഞ്ഞു നിന്നിരുന്നു. പ്രസവശേഷവും അതിനു മാറ്റമൊന്നുമുണ്ടായില്ല. വിശ്രമത്തിനു ഗുഡ്ബൈ പറഞ്ഞ് താരം വീണ്ടും സജീവമായി വിരുന്നുകളിലും പാർട്ടികളിലും പങ്കെടുത്തു. ഇപ്പോഴിതാ പ്രസവം കഴിഞ്ഞ് രണ്ടു മാസം ആയപ്പോഴേക്കും കരീന ലാക്മെ ഫാഷൻ വീക്കിന്റെ റാമ്പിലുമെത്തി.

kareena kapoor കരീന കപൂർ ലാക്മെ ഫാഷൻ വീക് റാംപിൽ

ഡിസൈനർ അനിതാ ഡോങ്ക് രെ യുടെ ഷോക്കു വേണ്ടിയാണ് കരീന ചുവടുകൾ വച്ചത്. ഫെബ്രുവരി അഞ്ചിനു നടന്ന ഷോയുടെ ഷോസ്റ്റോപ്പർ ആയിരുന്നു കരീന. വെള്ള നിറത്തിലുള്ള എംബ്രോയ്ഡറി ഷീര്‍ ഡ്രസിൽ കരീന അതീവസുന്ദരിയായി. നടിമാരായ ലാറ ദത്ത, സംഗീത ബിജ് ലാനി, ശ്രിയ ശരണ്‍, പൂജ ഹെഗ്ഡെ, കാജൽ അഗർവാൾ, കിയാര അഡ്വാനി, ഡിസൈനർ മനീഷ് മൽഹോത്ര തുടങ്ങിയവരും ഷോ കാണാൻ എത്തിയിരുന്നു.

Kareena Kapoor കരീന കപൂർ ഡിസൈനർ അനിതയ്ക്കൊപ്പം

റാമ്പിലൂടെ വീണ്ടും തിരിച്ചു വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കരീന പറ‍ഞ്ഞു, താൻ മുമ്പും പറഞ്ഞിരുന്നു ഗർഭധാരണം ഒരു അസുഖമല്ല, അതുകൊണ്ടു തന്നെ മാറിയിരിക്കേണ്ട കാര്യമില്ല. അല്‍പം ധൈര്യവം ആത്മവിശ്വാസവും ഉണ്ടെങ്കിൽ പിന്നെ യാതൊരു പ്രശ്നവുമില്ലെന്നും തനിക്കത് വേണ്ടുവോളമുണ്ടെന്നും കരീന പറയുന്നു.

മാതൃത്വം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് കരീന പറഞ്ഞു. മാറ്റങ്ങളെക്കുറിച്ച് ഒത്തിരിയൊന്നും അറിയില്ലെങ്കിലും ഇന്നു തന്റെ ഹൃദയം തനിക്കുള്ളിലല്ല മിടിക്കുന്നത് മറിച്ച് തന്റെ കുഞ്ഞിലാണെന്നും കരീന പറയുന്നു. ഇക്കഴിഞ്ഞ ഡിസംബർ 20നാണ് കരീന തന്റെ ആദ്യത്തെ കൺമണി ടൈമുർ അലി ഖാനു ജന്മം നല്‍കിയത്.


 

Your Rating: