സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കഥാപാത്രങ്ങൾ മാത്രമല്ല റിമ കല്ലിങ്കൽ എന്ന നടിയെ മറ്റുള്ള നടിമാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. സഹജീവികളുടെ ദുരിതങ്ങളിൽ താങ്ങാകുവാനും തനിക്കു തോന്നുന്ന ശരികൾക്കൊപ്പം ഉറച്ചു നിന്നു പോരാടുവാനുള്ള മനോഭാവം കൂടിയാണ്. ഇപ്പോഴിതാ പ്രളയക്കെടുതി അനുഭവിക്കുന്ന ചെന്നൈ നഗരത്തിന് തന്റെ മാമാങ്കം സ്കൂളിനൊപ്പം ചേർന്ന് സാന്ത്വനം നൽകുകയാണ് റിമ. മാമാങ്കം സ്കൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ച പരിശീലന ക്യാമ്പില്‍ നിന്നും ലഭിക്കുന്ന തുകയാണ് ചെന്നൈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്നത്. മലയാളത്തിലെ ട്രെൻഡിങ് സ്റ്റാർ പാർവതിയും അവതാരകയും നടിയുമായ പേളി മാണിയും സാൽസാ ക്യാമ്പിൽ റിമയ്ക്കൊപ്പം പങ്കുചേർന്നു. മൂവരും ഒന്നിച്ചു നൃത്തം അഭ്യസിക്കുന്നതിന്റെ ദൃശ്യങ്ങൾ റിമ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
റിമ നയിക്കുന്ന മാമാങ്കം നൃത്തവിദ്യാലത്തിൽ സംഘടിപ്പിച്ച‘ബിഗ് ലാറ്റിൻ വീക്കെൻഡ്’ എന്ന സൽസ പരിശീലന ക്യാംപിലൂടെ ലഭിച്ച പണമാണ് ചെന്നൈ നഗരത്തിന് സഹായമായി നൽകുന്നത്. ഡിസംബർ 12, 13 തീയതികളിൽ ‘ഡാൻസ് ഫോർ ചെന്നൈ’ എന്ന പേരിലാണ് ക്യാംപ് സംഘടിപ്പിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.