ടെന്നീസ് സുന്ദരി സാനിയ മിർസ ആത്മകഥയുടെ പണിപ്പുരയിലാണ്. ഇതിനകം ഇരുപത്തിയാറ് അധ്യായങ്ങൾ എഴുതിയെന്നും പുസ്തകം എന്ന് പുറത്തിറക്കുമെന്നു പറയാനാകില്ലെന്നും സാനിയ. അധ്യായങ്ങൾ ഏറെക്കുറെ എഴുതിയെങ്കിലും ഓരോദിവസവും പുതിയ പല കാര്യങ്ങൾ സംഭവിക്കുന്നതിനാൽ ഓരൊന്നും കൂട്ടിച്ചേർത്തു കൊണ്ടിരിക്കുകയാണ്. എന്നെക്കുറിച്ച് ഭാഗികമായി ശരിയും ഭാഗികമായി തെറ്റുമുള്ള ഒട്ടേറെ കാര്യങ്ങളാണ് എഴുതി പിടിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞാൻ തന്നെ എന്റെ കഥ എഴുതണമെന്നു തീരുമാനിച്ചത്. എന്നാൽ മാത്രമേ എന്റെ നിലപാടെന്താണെന്ന് ജനങ്ങളിലേക്ക് എത്തുകയുള്ളു- സാനിയ പറയുന്നു.
അതേസമയം സച്ചിന്റെ ആത്മകഥയായ പ്ലേയിംഗ് ഇറ്റ് മൈ വേയും തുടർന്നുള്ള വിവാദങ്ങളെയും കുറിച്ചുള്ള ചോദ്യത്തിന് സച്ചിൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും പുസ്തകങ്ങളുടെ വിൽപ്പനയ്ക്കായി തങ്ങൾ വിവാദങ്ങൾ ചേർക്കാറില്ലെന്നും സാനിയ പ്രതികരിച്ചു.
അഞ്ചു വർഷത്തിനിടെ മൂന്നു സർജറികൾക്കു വിധേയയാതു കൊണ്ടു മാത്രമാണ് സിംഗിൾസ് മാച്ചിൽ നിന്നും വിടടു നിൽക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ടെന്നീസിനുള്ള സംഭാവന എന്ന നിലയ്ക്കാണ് ഹൈദരാബാദിൽ സാനിയ മിർസ ടെന്നീസ് അക്കാദമി തുടങ്ങിയതെന്നും സാനിയ കൂട്ടിച്ചേർത്തു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.