Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർമ്മത്തിനു പത്തു വയസ്സു കുറയും, അഞ്ച് കിടിലൻ‌ വഴികൾ!

Beauty Tips Representative Image

പ്രായമാകുന്നത് ഉൾക്കൊളളാൻ മടിയുള്ളവരാണ് കൂടുതൽപേരും. പക്ഷേ പ്രായം നമ്പറിൽ മാത്രമായി ഒതുക്കി മാനസികമായി ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ കാര്യം. മുപ്പതു കടക്കുമ്പോൾ തന്നെ മനസ്സാകെ ആധിയുമായി നടക്കുന്നവരുണ്ട്, അവരുടെ ശ്രദ്ധയ്ക്ക്, നിങ്ങളൊന്നു മനസ്സു വച്ചാൽ മതി ചെറുപ്പം കാത്തു സൂക്ഷിക്കാൻ കഴിയും.  

മുഖം തിളങ്ങാനും ചുളിവുകൾ ഒഴിവാക്കാനുമൊക്കെ വാങ്ങുന്ന സൗന്ദര്യവർധകവസ്തുക്കൾ ഇപ്പോൾ ഫലം ചെയ്താൽപ്പോലും അവയിൽ  കെമിക്കൽസ് ഉള്ളതുകൊണ്ട് ഭാവിയിൽ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അടുക്കളയിൽ തന്നെ കിട്ടുന്ന ചില പൊടിക്കൈകൾ കൊണ്ട് പത്തു വയസ്സു കുറയ്ക്കാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന അഞ്ചു ഫേസ്പാക്കുകൾ ശീലമാക്കി നോക്കൂ, കാണുന്നവർ പറയും ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല എന്ന്.

തേനും ഓറഞ്ചും 

മൂന്നു ടേബിൾസ്പൂൺ തേനും അരകപ്പ് ഓറഞ്ചും നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടുക. നന്നായി ഉണങ്ങിയതിനുശേഷം കഴുകിക്കളയാം, ഓറഞ്ചിലെ ആന്റിഓക്സിഡന്റ്സ് മുഖത്തെ പാടുകൾ നീക്കം ചെയ്ത് ഫ്രഷ് ലുക് നൽകും. 

കടലമാവും പരിപ്പും

അരക്കപ്പു കടലമാവും അരക്കപ്പു പരിപ്പും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് പേസ്റ്റു രൂപത്തിലാക്കുക. ഇതു മുഖത്തു പുരട്ടിയതിനു ശേഷം ഉണങ്ങിക്കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാനും കറുത്ത പാടുകൾ നീക്കം ചെയ്യാനും ഉത്തമമാണ് കടലമാവും പരിപ്പും. 

മഞ്ഞളും തൈരും

അരക്കപ്പ് തൈരിലേക്ക് രണ്ടു ടീസ്പൂണ്‍ മഞ്ഞൾപ്പൊടി ചേർക്കുക. ഈ പേസ്റ്റ് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റോളം വെക്കുക. ഉണങ്ങിയതിനുശേഷം തണുത്ത വെള്ളം കൊണ്ടു കഴുകാം. മഞ്ഞൾ മുഖത്തിനു തിളക്കം നൽകുന്നതിനൊപ്പം തന്നെ പ്രായമാകുന്നതിനെ തടയുകയും ചെയ്യും. 

പഴം, തൈര്, തേൻ

നന്നായി മൂത്ത ഒരു പഴം ഉടച്ച് അതിലേക്ക് രണ്ടു ടേബിൾസ്പൂൺ തൈര് ചേർക്കുക. ഇതിലേക്ക് അൽപം തേനും ചേർത്ത് കട്ടിയാക്കുക. ഈ പേസ്റ്റ് മുഖത്തു പുരട്ടി ഉണങ്ങുന്നതു വരെ വച്ചതിനു ശേഷം നീക്കം ചെയ്യാം. മൃതകോശങ്ങളെ നീക്കം ചെയ്ത് കൊളാജന്റെ അളവു വർധിപ്പിച്ച് ചുളിവുകൾ ഇല്ലാതാക്കാൻ കഴിവുള്ള മിശ്രിതമാണിത്. 

മുട്ടയുടെ മഞ്ഞയും തേനും

രണ്ടു ടേബിൾസ്പൂൺ തേനിലേക്ക് മൂന്നു തുള്ളി വെള്ളം ചേർക്കുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ നന്നായി അടിച്ചെടുത്തത് യോജിപ്പിച്ച് പേസ്റ്റാക്കി മുഖത്തു പുരട്ടാം. ഉണങ്ങിയതിനു ശേഷം നീക്കം ചെയ്യാം. മുട്ടയുടെ മഞ്ഞയും തേനും ചർമത്തെ പുഷ്ടിപ്പെടുത്തും. 

Read more: Trending News in Malayalam | Viral News in Malayalam | Beauty Tips in Malayalam