തിരക്കുപിടിച്ച ജീവിതസാഹചര്യത്തില്‍ ഇന്നു പലര്‍ക്കും സ്വന്തം സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കാതെ വരുന്നുവെന്നത് ഒരു പ്രശ്നം തന്നെയാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിദേശ നിര്‍മ്മിത ക്രീമുകള്‍ അടക്കമുള്ളവയുടെ പുറകേ ഓടുന്നവര്‍ പില്‍ക്കാലത്ത് അതിന്‍റെ അനന്തരഫലങ്ങളും അനുഭവിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഇന്ന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവയേതെന്ന് കണ്ടുപിടിക്കാന്‍ തന്നെ പ്രയാസം. ഇനി നല്ലതു ലഭിക്കണമെങ്കില്‍ വലിയ വില കൊടുക്കേണ്ടിയും വരും. ഈ സാഹചര്യത്തിലാണ് കറ്റാര്‍വാഴ ഗുണം ചെയ്യുന്നത്.
നിരവധി ഔഷധ ഘടകങ്ങളാലും ആരോഗ്യപ്രദമായ ഗുണങ്ങളാലും സമ്പന്നമാണ് കറ്റാര്‍ വാഴ, ആരോഗ്യവും സൗന്ദര്യവും തിളക്കവുമുള്ള ചര്‍മ്മം ലഭിക്കാന്‍ വിപണിയില്‍ ലഭിക്കുന്ന സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളേക്കാള്‍ കറ്റാര്‍വാഴ എന്ന ഒറ്റ ഔഷധം മതി പ്രതിവിധിയായി.
കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന് മികവുറ്റ മാറ്റങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയിക്കേണ്ട. വളരെ ലളിതവും എളുപ്പവുമുള്ള ഉപയോഗരീതിയാണിത്. കറ്റാര്‍വാഴ നമ്മുടെ വീട്ടില്‍ തന്നെ നട്ടുവളര്‍ത്താനും സാധിക്കും. രാസവസ്തുക്കള്‍ ചേര്‍ത്ത ക്രീമുകളേക്കാള്‍ വളരെ പെട്ടെന്നു തന്നെ മാറ്റമുണ്ടാക്കാന്‍ കറ്റാര്‍വാഴയ്ക്ക് സാധിക്കുമെന്നതും ഇതിന്‍റെ പ്ലസ് പോയിന്‍റാണ്.
ഇനി കറ്റാര്‍ വാഴ എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് പയോഗിക്കാം എന്നു നോക്കാം
1. ആദ്യമായി കറ്റാര്‍ വാഴ ഇലകള്‍ നന്നായി കഴുകുക, ഈ ഇലകള്‍ പതിയെ അമര്‍ത്തി അതിനെ മൃദുവാക്കുക
2. തുടര്‍ന്ന് ഇല രണ്ടായോ അതില്‍ കൂടുതല്‍ കഷ്ണങ്ങളായോ മുറിക്കുക.
3. ഇല പൊളിക്കുന്നതിനും തോലു മാറ്റുന്നതിനുമായി ഒരു കത്തിയുപയോഗിച്ച് ഇലയുടെ രണ്ടു വശവും മുറിക്കുക
4. കൈ ഉപയോഗിച്ച് ഇല രണ്ടായി പിളര്‍ക്കുക. ഇത് എളുപ്പത്തില്‍ ചെയ്യാന്‍ ഒരു കത്തിയുപയോഗിച്ച് ഇലയുടെ നടുവിലായി കീറിയാലും മതി.
5. ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇലയില്‍ നിന്നും നീര് എടുക്കാം
6. ആവശ്യത്തിനുമാത്രമെടുത്ത് ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇലയില്‍ നിന്നും ശേഖരിച്ച നീര് ഒരു പാത്രത്തില്‍ എടുക്കുക.
7. ഈ നീര് മുഴുവന്‍ മുഖത്ത് പുരട്ടുക. തുടര്‍ന്ന് ആ ഇലകൊണ്ടു മുഖം നന്നായി മസാജ് ചെയ്യുക
8. 20 മിനിറ്റ് ഇത് മുഖത്തിട്ടതിനുശേഷം കഴുകിക്കളയാം.
ഒരാഴ്ച്ച ഇതു തുടര്‍ച്ചയായി ചെയ്താല്‍ നല്ല തിളക്കമാര്‍ന്ന ചര്‍മം ലഭിക്കും. കറ്റാര്‍ വാഴ മാത്രം ഉപയോഗിച്ച് വളരെ മൃദുവും സുന്ദരവുമായ മുഖകാന്തി കൈവരിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും. വിലകൂടിയ ക്രീമുകള്‍ പുരട്ടിയും ബ്യൂട്ടിപാര്‍ലറില്‍ പോയി ഫേഷ്യലുകളും ചെയ്തു കളയുന്ന പകുതി സമയം മാത്രം മതി നിങ്ങള്‍ക്ക് കറ്റാര്‍വാഴയിലൂടെ സുന്ദരിയാകാന്‍....
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam, Beauty Tips for Hair