പാദം നന്നായാൽ പാതി നന്നായി എന്നാണ് പഴമക്കാർ പറയാറുള്ളത്. ഒരു വ്യക്തിയുടെ സൗന്ദര്യത്തിൽ ഏറെ പ്രധാനമായ സ്ഥാനമാണ് പാദങ്ങൾ വഹിക്കുന്നത്. എന്നാൽ എന്തുകൊണ്ടോ, പാദത്തിന്റെ സംരക്ഷണത്തിനു നാം വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല. പാർലറുകളിൽ പോകുമ്പോഴും വീട്ടിൽ സൗന്ദര്യ വർധക ട്രീറ്റ്മെന്റുകൾ ചെയ്യുമ്പോഴുമൊക്കെ പ്രാധാന്യം മുഖത്തിനും കൈകൾക്കുമാണ് നൽകുന്നത്. എന്നാൽ പാദത്തെ ഇങ്ങനെ അവഗണിക്കുന്നത് ഭാവിയിൽ നിരവധി അസ്വസ്ഥതകൾക്ക് ഇടയാക്കും. വേണ്ട രീതിയിൽ പരിചരണം ലഭിച്ചില്ലായെങ്കിൽ പാദങ്ങൾ വിണ്ടു കീറാൻ ഇടവരും. ദിവസത്തിൽ എട്ടു മിനിറ്റ് സമയം പാദങ്ങളുടെ പരിചരണത്തിനായി മാറ്റി വച്ചാൽ പട്ടുപോലെ മൃദുലമായ പാദങ്ങൾ നമുക്ക് സ്വന്തമാക്കാം.
ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ നീരും അല്‍പം ഷാപൂവും ചേര്‍ത്ത് കാലുകള്‍ മുക്കിവെയ്ക്കാം. ചൂടാറുന്നതിനനുസരിച്ച് കാലുകള്‍ ഉരച്ചു കഴുകി തണുത്ത വെള്ളത്തില്‍ മുക്കിവെയ്ക്കുക. ഈ താപവ്യത്യസം ത്വക്കിന് ഗുണം ചെയ്യും. ഇത് കാലിനെ സംരക്ഷിച്ചു നിര്‍ത്തും. പാദങ്ങളെ മൃദുവാക്കും ഒപ്പം കാലുകളിലുണ്ടാകുന്ന രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഗ്ലിസറിന്‍ ,ചെറുനാരങ്ങ നീര് എന്നിവ പാദങ്ങളില്‍ പുരട്ടി മസാജ് ചെയ്യുന്നതും ഫലപ്രദമാണ്. വരണ്ട പാദങ്ങൾക്ക് ഇതു നല്ലതാണ്.
പാദങ്ങളുടെ ഭംഗി കളയുന്ന പ്രധാന പ്രശ്നമാണ് കുഴിനഖം. മൈലാഞ്ചി ഇടുക, തുളസിയിലയിട്ട വെളിച്ചെണ്ണ പുരട്ടുക എന്നിവ ഇതിനെ ഒരു പരിധിവരെ ശമിപ്പിക്കും. കൃത്യമായ ഇടവേളകളിൽ നഖം മുറിക്കുക, നെയിൽ പോളിഷ് റിമൂവർ കൊണ്ട് ഒഴിവാക്കുക, നഖങ്ങൾക്കിടയിൽ തിങ്ങി നിൽക്കുന്ന അഴുക്ക് നീക്കുക എന്നതെല്ലാം പ്രധാനമാണ്.
നാലോ അഞ്ചോ ദിവസം കൂടുമ്പോൾ കാലുകൾക്ക് ഒരു ഫൂട്ബാത്ത് നൽകുക. ഇതിനായി ക്രിസ്റ്റൽ ഉപ്പും ഷാംപൂവും ചേർന്ന സംയുക്തം ഉപയോഗിക്കാം. കാൽപാദങ്ങൾ സ്‌ക്രബ് ചെയ്തു മോയ്ചറൈസിംഗ് ലോഷനുകൾ പുരട്ടുന്നതും നല്ലതാണ്. ഇത്തരം ശീലങ്ങൾ ചെറുപ്പത്തിലേ ശീലിക്കുക. ഗ്ലിസറിനും റോസ് വാട്ടറും മിക്‌സ് ചെയ്‌തു കാൽപാദങ്ങളിൽ പുരട്ടുന്നത് പാദങ്ങൾ മൃദുവാകാൻ സഹായിക്കും.