സൗത്ത് അമേരിക്കയിലെയും മെക്സിക്കോയിലെയും മരുഭൂമിയിൽ കാണപ്പെടുന്ന സിമോണ്ട്സിയ ചിനെൻസിസ് എന്ന ചെടിയുടെ വിത്തിൽനിന്ന് നിര്‍മിക്കുന്ന മണമില്ലാത്ത ഒരു തരം ഓയിലാണ് ഹൊഹോബ ഓയിൽ. ഫാറ്റി ആസിഡുകളും ആൽക്കഹോൾ എസ്റ്ററുകളും അടങ്ങിയ പോളി അൺസാച്ചുറേറ്റഡ് ലിക്വിഡ് വാക്സാണിത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിദത്ത സൗന്ദര്യ വർധക വസ്തുക്കളിൽ അടുത്തിടെ പ്രാധാന്യം നേടിയ ഒന്നാണ് ഹോഹോബ (jojoba) ഓയിൽ. കേശസംരക്ഷണത്തിനാണ് ഇതു പ്രധാനമായും ഉപയോഗിക്കുന്നത്. ഈർപ്പം നിലനിർത്തി മുടിയുടെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ ഇതിനു സാധിക്കുന്നു. 

? എന്താണ് ഹൊഹോബ ഓയിൽ

ADVERTISEMENT

സൗത്ത് അമേരിക്കയിലെയും മെക്സിക്കോയിലെയും മരുഭൂമിയിൽ കാണപ്പെടുന്ന സിമോണ്ട്സിയ ചിനെൻസിസ് എന്ന ചെടിയുടെ വിത്തിൽനിന്ന് നിര്‍മിക്കുന്ന മണമില്ലാത്ത ഒരു തരം ഓയിലാണ് ഹൊഹോബ ഓയിൽ. ഫാറ്റി ആസിഡുകളും ആൽക്കഹോൾ എസ്റ്ററുകളും അടങ്ങിയ പോളി അൺസാച്ചുറേറ്റഡ് ലിക്വിഡ് വാക്സാണിത്.

∙ ഗുണങ്ങൾ

– മോയിസ്ച്യുറൈസർ

മനുഷ്യ ചർമം ഈർപ്പം നിലനിർത്താൻ സ്വയം നിർമിക്കുന്ന സെബം പോലെയാണ് ഹൊഹോബ ഓയിലും. മുടിയിഴകളെയും ശിരോചർമത്തെയും ഈർപ്പത്തോടെ നിലനിർത്താൻ ഇതിന് സാധിക്കുന്നു.

ADVERTISEMENT

- പുതിയ മുടിയിഴകൾക്ക്

മുടികൊഴിച്ചിൽ പരമാവധി കുറച്ച് പുതിയ മുടിയിഴകൾ വളർന്ന് വരാൻ ഹൊഹോബ ഓയിൽ സഹായിക്കുന്നു. മുടിയിഴകൾക്ക് കരുത്തും തിളക്കവും നല്‍കുന്നു. 

- ക്ലെൻസിങ്ങ്

ശിരോചർമത്തിൽ മുടിയിഴകൾ വളർന്ന് വരുന്ന സുഷിരങ്ങളിൽ സെബം അടഞ്ഞിയാനും ഇത് മുടിയുടെ വളർച്ചയെ തടയാനും സാധ്യതയുണ്ട്. ശിരോചർമത്തിലെ അഴുക്കുകൾ നീക്കം ചെയ്ത് മുടിയുടെ വളർച്ച പരിപോഷിപ്പിക്കാൻ ഈ ഓയിൽ സഹാകരമാണ്.

ADVERTISEMENT

- സൂക്ഷ്മജീവികളെ തടയുന്നു

ശിരോചർമത്തിൽ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും പ്രതിരോധിക്കുന്നു. താരൻ വരാതെ തടയുന്നു.

- പോഷകങ്ങൾ

വിറ്റാമിൻ എ, ഇ തുടങ്ങിയവയുടെയും എസ്റ്ററുകളുടെയും ഫാറ്റി ആസിഡുകളുടെയും വലിയൊരു കലവറയാണ് ഇത്. മാത്രമല്ല ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് അകാല വാർധക്യത്തിന്റെ ലക്ഷണങ്ങളെ തടയാനാകുന്നു.

? എന്തുകൊണ്ട് ഹൊഹോബ ഓയിൽ

വിറ്റമിനുകളാലും മിനറലുകളാലും സമ്പന്നമാണ് ഹൊഹോബ ഓയിൽ. ഇതിൽ നാച്യുറൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ശിരോചർമത്തിലെ സെബത്തിന്റെ ഉത്പാദനം സന്തുലിതമാക്കുകയും പിഎച്ച് മൂല്യം കൃത്യമായി നിർത്തുകയും ചെയ്യുന്നു. മാത്രമല്ല കൊളാജൻ കൂടുതലായി നിർമിക്കാനും ശിരോചർമത്തിലെ രക്തയോട്ടം വര്‍ധിപ്പിച്ച് മുടിയുടെ വളർച്ച വർധിപ്പിക്കാനും ഇതിന് സാധിക്കുന്നു. മുടിയുടെ ആരോഗ്യവും കരുത്തും വർധിപ്പിക്കാൻ ഇതിന്റെ ഉപയോഗം കാരണമാകുന്നു.

∙ പാർശ്വഫലങ്ങൾ

ഹൊഹോബ  ഓയിലിന്റെ ഉപയോഗം ചില ആളുകളിൽ പാർശ്വഫലങ്ങൾ കാണിക്കാറുണ്ട്. അതുകൊണ്ട് പാച്ച് ടെസ്റ്റ് നടത്തിയശേഷം ഉപയോഗിക്കാം. കൈയുടെ ഭാഗത്തോ കഴുത്തിലോ പാച്ച് ടെസ്റ്റ് നടത്തി ചൊറിച്ചിൽ, ചുവന്നു തടിക്കല്‍, മറ്റ് അസ്വസ്ഥതകൾ എന്നിവയില്ല എന്ന് ഉറപ്പ് വരുത്തണം. ആന്തരിക ഉപയോഗം പാടില്ല.

? എങ്ങനെ ഉപയോഗിക്കാം

- ഹോട്ട് ഓയിൽ ട്രീറ്റ്മെന്റ്

ഹൊഹോബ ഓയിൽ ഉപയോഗിച്ച് ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് മുടിയുടെ വളർച്ചയ്ക്ക് ഗുണകരമാണ്. ഇത് ശിരോചർമത്തിന് പോഷകങ്ങൾ നൽകി മുടിയിഴകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.

- ഹെയർ കെയർ പ്രൊഡക്ടുകൾ

സ്ഥിരമായി ഉപയോഗിക്കുന്ന ഹെയർകെയർ ഉത്പന്നങ്ങൾക്കൊപ്പവും ഹൊഹോബ ഓയിൽ ഉപയോഗിക്കാം. ഏതാനും തുള്ളി ഹൊഹോബ ഓയിൽ ഷാംപൂ, കണ്ടീഷണർ എന്നിവയ്ക്കൊപ്പം ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും. 

- ഹെയർമാസ്ക്

വരണ്ട ശിരോചർമം മൂലം കഷ്ടപ്പെടുന്നവർക്ക് ഹെയർമാസ്കിനോടൊപ്പം ഹൊഹോബ ഓയിൽ ഉപയോഗിക്കാം.

- നേരിട്ടുള്ള ഉപയോഗം

മറ്റൊന്നിന്റെയും കൂടെയല്ലാതെ ഹൊഹോബ ഓയിൽ നേരിട്ടും തലയിൽ പുരട്ടാം. രണ്ടോ മൂന്നോ തുള്ളി ഹൊഹോബ ഓയിൽ തലമുടിയിലും ശിരോചർമത്തിലും മസാജ് ചെയ്ത് തേച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയാം.