രണ്ട് ചേരുവകളുള്ള ഹെയർ മാസ്ക്; മുടി വളരാൻ മീനാക്ഷിയുടെ സൂത്രപ്പണി ഇങ്ങനെ
ഈ ഹെയർ മാസ്ക് തനിക്ക് വളരെ വേഗം ഫലം നൽകുന്നുവെന്ന് ഹെയർ കെയർ റുട്ടീൻ പങ്കുവച്ചുള്ള യുട്യൂബ് വിഡിയോയിൽ മീനാക്ഷി പറഞ്ഞു....

നേന്ത്രപ്പഴവും മുട്ടയും ഉപയോഗിച്ചുള്ള ഹെയർമാസ്ക് ആണ് തലമുടിയുടെ സംരക്ഷണത്തിന് നടിയും അവതാരകയുമായ മീനാക്ഷി അനൂപ് ഉപയോഗിക്കുന്നത്. ഈ ഹെയർ മാസ്ക് തനിക്ക് വളരെ വേഗം ഫലം നൽകുന്നുവെന്ന് ഹെയർ കെയർ റുട്ടീൻ പങ്കുവച്ചുള്ള യുട്യൂബ് വിഡിയോയിൽ മീനാക്ഷി പറഞ്ഞു.
നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം ഉടച്ച് അതിലേക്ക് ഒരു മുട്ട ഉടച്ചു ചേർക്കുക. മുട്ടയുടെ മഞ്ഞയും വെള്ളയും ഉപയോഗിക്കാം. ഇതു നന്നായി മിക്സ് ചെയ്ത് തലയിൽ തേയ്ക്കണം. 15 മിനിറ്റിനുശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് തല കഴുകാം. അതിനുശേഷം സീറം ഉപയോഗിച്ച് മുടി ചീകി ഒതുക്കും. ഇതോടെ മുടിക്ക് നല്ല തിളക്കവും മിനുസവും ലഭിക്കുമെന്നും വൃത്തിയായി കിടക്കുമെന്നും മീനാക്ഷി പറയുന്നു.