മുടി കൊഴിച്ചിലും താരനും മാറാൻ തൈര് മാസ്ക്! പുരുഷന്മാർക്കും പരീക്ഷിക്കാം
മുടി കൊഴിച്ചിൽ ആൺപെൺ വ്യത്യാസമില്ലാതെ ഉണ്ടാകുന്ന പ്രശ്നമാണ്. ചിലർക്ക് ഇത് കഷണ്ടിയിലേക്കു വരെ നീങ്ങിയേക്കാം. എന്നാൽ തുടക്കത്തിൽ തന്നെ നല്ല ശ്രദ്ധ കൊടുത്താൽ ഈ മുടികൊഴിച്ചിലിനെ നമുക്കു പിടിച്ചു നിർത്താം. എങ്ങനെ ആണെന്നല്ലേ? അതിന് പറ്റിയ ഒരു ഗംഭീര മാസ്കാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി വിലകൂടിയ

മുടി കൊഴിച്ചിൽ ആൺപെൺ വ്യത്യാസമില്ലാതെ ഉണ്ടാകുന്ന പ്രശ്നമാണ്. ചിലർക്ക് ഇത് കഷണ്ടിയിലേക്കു വരെ നീങ്ങിയേക്കാം. എന്നാൽ തുടക്കത്തിൽ തന്നെ നല്ല ശ്രദ്ധ കൊടുത്താൽ ഈ മുടികൊഴിച്ചിലിനെ നമുക്കു പിടിച്ചു നിർത്താം. എങ്ങനെ ആണെന്നല്ലേ? അതിന് പറ്റിയ ഒരു ഗംഭീര മാസ്കാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി വിലകൂടിയ ക്രീമുകളോ ഷാംപുവോ ഒന്നും വേണ്ട. നമ്മുടെ അടുക്കളയിൽ ഉള്ള തൈര് തന്നെ ധാരാളം മതി. ഒപ്പം ചില കൂട്ടുകൾ കൂടി ചേർത്താൽ മുടി നല്ല തഴച്ചു വളരുകയും താരൻ പമ്പകടക്കുകയും ചെയ്യും.
തൈര്
പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിനുകൾ എ, ബി 5, ഡി തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞ തൈര് മുടിയുടെ സംരക്ഷണത്തിനു സഹായിക്കുന്നു. തൈരിന്റെ എടുത്തുപറയാവുന്ന ഗുണങ്ങളിൽ ഒന്നാണ് താരനെ ചെറുക്കാനുള്ള കഴിവ്. മാത്രമല്ല, തൈര് പ്രകൃതിദത്തമായ കണ്ടീഷണറായും പ്രവർത്തിക്കുന്നു, ഇത് മുടിയെ മൃദുലമാക്കുകയും ഫ്രിസ് കുറയ്ക്കുകയും ചെയ്യുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് തലയോട്ടി വൃത്തിയാക്കാനും ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും സഹായിക്കുന്നു.
തൈരും തേനും
തൈരു പോലെ തന്നെ തേനിലും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. തൈരും തേനും ചേർത്ത മിശ്രിതം മാസ്കായി തലയിൽ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം ഒരു 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. നല്ല മാറ്റം കാണാനാകും.
തൈരും നാരങ്ങാ നീരും
താരനെ അകറ്റാൻ മികച്ചതാണ് തൈരും നാരങ്ങാ നീരും. അത് കൂടാതെ ഇതിനൊപ്പം റോസ്മേരി ഓയിൽ കൂടെ ചേർത്ത് മാസ്കായി ധരിക്കുന്നത് താരൻ പോകുന്നതിനോടൊപ്പം തന്നെ മുടി വളരാനും സഹായിക്കും.
തൈരും മുട്ടയും
പണ്ടുമുതലേ കേശസംരക്ഷണത്തിന് മികച്ച പ്രതിവിധിയാണ് മുട്ട. ഈ മാസ്കുണ്ടാക്കാൻ മുട്ടയുടെ വെള്ളയും തൈരും തമ്മിൽ നന്നായി യോജിപ്പിക്കുക. ശേഷം ഇത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു 30 മിനിറ്റെങ്കിലും തലയിൽ വയ്ക്കണം. ശേഷം വീര്യംകുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകി കളയാം.