സൗന്ദര്യം നിലനിൽക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലേ? പക്ഷേ, എല്ലാവർക്കും സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി മാറ്റി വയ്ക്കാൻ സമയം ഉണ്ടാകണം എന്നില്ല. ഓഫിസ് ജോലി ചെയ്യുന്നവരും എന്തിനു വീട്ടമ്മമാർക്കു പോലും ഇക്കാര്യങ്ങളിൽ ചെലവഴിക്കാൻ സമയം തികയാറില്ല. ശരിയായ രീതിയിൽ ചർമസംരക്ഷണം ലഭിക്കാത്തതിനാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യം നിലനിൽക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലേ? പക്ഷേ, എല്ലാവർക്കും സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി മാറ്റി വയ്ക്കാൻ സമയം ഉണ്ടാകണം എന്നില്ല. ഓഫിസ് ജോലി ചെയ്യുന്നവരും എന്തിനു വീട്ടമ്മമാർക്കു പോലും ഇക്കാര്യങ്ങളിൽ ചെലവഴിക്കാൻ സമയം തികയാറില്ല. ശരിയായ രീതിയിൽ ചർമസംരക്ഷണം ലഭിക്കാത്തതിനാൽ, സ്ത്രീകളുടെ ചർമത്തിനു വളരെ പെട്ടെന്നുതന്നെ പ്രായമാകുന്നു. പുറത്തുപോയി ജോലി ചെയ്യുന്നവരാണെങ്കിൽ പൊടിയും പുകയുമെല്ലാം കൊണ്ട് ചർമം മോശമാകും. അത്തരമൊരു സാഹചര്യത്തിൽ, സ്വയം കുറച്ച് സമയം ചെലവഴിക്കുകയും ചർമത്തിനു പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യേണ്ടതു പ്രധാനമാണ്. അതുകൊണ്ടുതന്നെ വെറും 5 മിനിറ്റുകൊണ്ട് ചെയ്യാൻ പറ്റുന്ന ചില ചർമ സംരക്ഷണ ടിപ്‌സുകൾ നോക്കാം.

ദിവസവും മുഖം കഴുകാം

നിങ്ങൾക്ക് ഒന്നിനും സമയം ഇല്ലെങ്കിലും മുഖം വൃത്തിയായി കഴുകാൻ മാത്രം സമയം കണ്ടെത്തുക. ദിവസം രണ്ട് നേരം നിർബന്ധമായും ചെയ്യണം. ഇതിനായി വീര്യംകുറഞ്ഞ ഫേസ്‌വാഷ് ഉപയോഗിക്കാം. അല്ലെങ്കിൽ വെറുംവെള്ളത്തിൽ തന്നെ കഴുകാവുന്നതാണ്. മുഖം കഴുകിയ ശേഷം ചർമം ടോൺ ചെയ്യുക. ഇതിനായി റോസ് വാട്ടർ ഉപയോഗിക്കാം. ഇതിലൂടെ ഫ്രഷ് ആയി തോന്നുക മാത്രമല്ല, ചർമത്തിന്റെ സുഷിരങ്ങൾ അടയുകയും ചെയ്യുന്നു. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും ചർമത്തിനു തിളക്കം നൽകുകയും ചെയ്യുന്നു.

ADVERTISEMENT

സൺസ്‌ക്രീൻ

പുറത്ത് ജോലിക്കു പോകുന്നവരാണെങ്കിൽ വെറും അഞ്ച് മിനിറ്റു നേരം സൺസ്‌ക്രീൻ ഇടാനായി ചെലവിടുക. കാരണം നിങ്ങളുടെ ചർമത്തെ സംരക്ഷിക്കാൻ ഇതിന് സാധിക്കും. ചര്‍മം ചൂടുകൊണ്ട്‌ കരിവാളിക്കുന്നത്‌ ഒഴിവാക്കാനും, സൂര്യാഘാതത്തെ പ്രതിരോധിക്കാനും സൺസ്‌ക്രീൻ സഹായിക്കും. മാത്രമല്ല, സണ്‍സ്‌ക്രീന്‍ ദിവസവും ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാനും അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനായി സൗന്ദര്യ വര്‍ധക ഉത്‌പന്നങ്ങളെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കാനും സാധിക്കും.

ക്ലെൻസിങ് ജെൽ

ജോലിക്ക് പോകുന്നവർ ഇടുന്ന ഫൗണ്ടേഷൻ ക്രീം, പൗഡർ, ലിക്വിഡ്, ബ്ലഷറുകൾ തുടങ്ങിയ മേക്കപ്പുകൾ സോപ്പ് ഉപയോഗിച്ച് പൂർണമായും നീക്കം ചെയ്യാൻ സാധിക്കില്ല. എന്നാൽ ഏതുതരം മേക്കപ്പും ക്ലെൻസിങ് ജെൽ ഉപയോഗിച്ച് പൂർണമായി നീക്കം ചെയ്യാം. കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യാനും ജെൽ ആണ് നല്ലത്. ഇത് ചർമത്തിൽ മാലിന്യം അടിഞ്ഞു കൂടുന്നത് തടയും.

English Summary:

Radiant Skin in a Flash: Quick Skincare Tips