സ്റ്റൈലാക്കാം ഹെയർ സ്റ്റൈൽ; പ്രായമല്ല മാനദണ്ഡം: ശ്രദ്ധിക്കേണ്ടത്
കച്ചതും ട്രെന്‍ഡിയുമായ ഹെയർ സ്റ്റൈൽ പിന്തുടരുന്നതിന് പ്രായം ഒരു മാനദണ്ഡമല്ല എന്നറിയുക. നമ്മുടെ ആഗ്രഹവും ആത്മവിശ്വാസവുമാണ് പ്രധാന്യം. അതുണ്ടെങ്കിൽ ഏതു പ്രായത്തിലും ഒരുങ്ങാം.....
കച്ചതും ട്രെന്‍ഡിയുമായ ഹെയർ സ്റ്റൈൽ പിന്തുടരുന്നതിന് പ്രായം ഒരു മാനദണ്ഡമല്ല എന്നറിയുക. നമ്മുടെ ആഗ്രഹവും ആത്മവിശ്വാസവുമാണ് പ്രധാന്യം. അതുണ്ടെങ്കിൽ ഏതു പ്രായത്തിലും ഒരുങ്ങാം.....
കച്ചതും ട്രെന്‍ഡിയുമായ ഹെയർ സ്റ്റൈൽ പിന്തുടരുന്നതിന് പ്രായം ഒരു മാനദണ്ഡമല്ല എന്നറിയുക. നമ്മുടെ ആഗ്രഹവും ആത്മവിശ്വാസവുമാണ് പ്രധാന്യം. അതുണ്ടെങ്കിൽ ഏതു പ്രായത്തിലും ഒരുങ്ങാം.....
‘ഓ വയസ്സായില്ലേ, മുടിയിലൊക്കെ എന്ത് കാര്യം? എങ്ങനെ ഇരുന്നാലും കുഴപ്പമില്ല.’– ഇങ്ങനെ ചിന്തിക്കുന്നവരാണോ നിങ്ങൾ?. എങ്കിൽ മികച്ചതും ട്രെന്‍ഡിയുമായ ഹെയർ സ്റ്റൈൽ പിന്തുടരുന്നതിന് പ്രായം ഒരു മാനദണ്ഡമല്ല എന്നറിയുക. നമ്മുടെ ആഗ്രഹവും ആത്മവിശ്വാസവുമാണ് പ്രധാന്യം. അതുണ്ടെങ്കിൽ ഏതു പ്രായത്തിലും ഒരുങ്ങാം. തലമുടിയുടെ കാര്യത്തിൽ ദിവസേനെയുള്ള ശ്രമങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടി സ്റ്റൈലിഷും കരുത്തുറ്റതുമാക്കി നിർത്താം.
∙ തല എന്നും കുളിക്കണ്ട
സോപ്പിന്റെയും ഷാംപൂവിന്റെയും അംശം മുടിയിൽ കൂടുന്നത് ഒഴിവാക്കാൻ എന്നും തല കുളിക്കുന്നത് ഒഴിവാക്കാം. തലയോട്ടിയിലുള്ള എണ്ണയുടെ അംശം മുടിയിഴകൾ വരളാതെ നിലനിർത്തും. എന്നാല്‍ എന്നും കുളിക്കുമ്പോൾ ഈ നാച്യുറൽ ഓയിൽ നഷ്ടപ്പെടാനും മുടിയിഴകള്‍ വരളാനും കാരണമാകും. അതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ തലകഴുകുക.
∙ ഷാംപൂ ശ്രദ്ധയോടെ
കാഠിന്യമുള്ള രാസവസ്തുക്കൾ അടങ്ങിയ ഷാംപൂ മുടിയിലെ എണ്ണയുടെ അംശം പൂർണമായും നീക്കും. ഇത് മുടിയിഴകളെ ദുർബലമാക്കും. അതുകൊണ്ട് മുടിയുടെ ഘടനയ്ക്ക് അനുയോജ്യമായതും വീര്യം കുറഞ്ഞ ഷാംപൂ തിരഞ്ഞെടുക്കുക.
∙ കണ്ടീഷനർ മറക്കല്ലേ
മുടിയുടെ ആര്‍ദ്രതയും ഈർപ്പവും നിലനിർത്താൻ കണ്ടീഷനർ സഹായിക്കും. എന്നാൽ സമയം ഇല്ലെന്ന കാരണത്താൽ പലപ്പോഴും കണ്ടീഷനറുകൾ ഒഴിവാക്കുന്നവരുണ്ട്. ഷാംപൂ ഉപയോഗിക്കുന്നവർ തീർച്ചയായും കണ്ടീഷനറും ഉപയോഗിക്കുക. അല്ലങ്കിൽ മുടിയിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാകും.
∙ എണ്ണയിലുണ്ട് കരുത്ത്
തലയിൽ എണ്ണ തേച്ചു കുളിക്കാം. എന്നാൽ അത് അമിതമാകാനും പാടില്ല. ആഴ്ചയിൽ ഒരിക്കല്‍ എന്ന രീതിയാണ് അനുയോജ്യം. മുടിയുടെ സ്വാഭാവികത നിലനിർത്താൻ ഇത് സഹായിക്കും. നിരവധി എണ്ണകൾ ലഭ്യമാണ്. മുടിയുടെ ഗുണത്തിന് അനുയോജ്യമായതു വാങ്ങാം. അല്ലെങ്കിൽ വീട്ടിലുണ്ടാക്കാം.
∙ പതിയെ ഉണക്കാം
ടവൽ ഉപയോഗിച്ച് അതിവേഗം മുടി ഉണക്കുന്ന ശീലമുണ്ടെങ്കിൽ അതൊഴിവാക്കാം. മുടിയിൽ ബലം പ്രയോഗിക്കുമ്പോൾ തലയോട്ടിയിലെ ഫോളിക്കിലുകളെ അത് ബാധിക്കം. ഇതു മുടി കൊഴിച്ചിലിന് കാരണമാകും.
∙ അമിതമാകല്ലേ
ജെല്‍, ക്രീം, സീറം എന്നിവ മിതമായ അളവിൽ മാത്രം ഉപയോഗിക്കാം. പലരും ആവശ്യത്തിലധികം ഇവ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം ഇല്ലാതാകാൻ കാരണമാകുന്നു. ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കാം.