നല്ല ഭംഗിയുള്ള കട്ടിയുള്ള മുടി ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. അത്രയൊന്നും ഇല്ലെങ്കിലും ഉള്ള മുടി കൊഴിഞ്ഞു പോകാതിരിക്കാനാണ് ഇപ്പോൾ പലരും ശ്രമിക്കുന്നത്. കാരണം മിക്കവർക്കും മുടി കൊഴിച്ചിൽ രൂക്ഷമായ ഒരു സമയമാണിത്. നന്നായി പരിപാലിക്കാത്തതോ അല്ലെങ്കിൽ കെമിക്കലുകളുടെ അമിത ഉപയോഗമോ ഒക്കെയാണ് ഇതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ഭംഗിയുള്ള കട്ടിയുള്ള മുടി ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. അത്രയൊന്നും ഇല്ലെങ്കിലും ഉള്ള മുടി കൊഴിഞ്ഞു പോകാതിരിക്കാനാണ് ഇപ്പോൾ പലരും ശ്രമിക്കുന്നത്. കാരണം മിക്കവർക്കും മുടി കൊഴിച്ചിൽ രൂക്ഷമായ ഒരു സമയമാണിത്. നന്നായി പരിപാലിക്കാത്തതോ അല്ലെങ്കിൽ കെമിക്കലുകളുടെ അമിത ഉപയോഗമോ ഒക്കെയാണ് ഇതിന്റെ പ്രധാനകാരണം. ആയിരങ്ങൾ ചിലവിട്ട് ബ്യൂട്ടിപാർലറിലും മറ്റും പോയി ഹെയർ ട്രീറ്റ്മെന്റുകൾ ചെയ്യും എന്നാൽ അത് കാരണം മുടിക്ക് ഉണ്ടാവുന്ന കേടുപാടുകളെപ്പറ്റി ആരും ചിന്തിക്കുന്നില്ല. ഇനി അതോർത്ത് വിഷമിക്കേണ്ട. നമ്മുടെ വീട്ടിൽ തന്നെ ഉള്ള ചോറും തൈരും മാത്രം മതി നിങ്ങളുടെ മുടി കട്ടിയായി വളരാൻ.

തൈര്

പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ എ, ബി5, ഡി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തൈര്. മുടിക്കു തിളക്കവും മൃദുത്വവും നൽകുന്ന പ്രകൃതിദത്ത കണ്ടീഷണർ കൂടിയാണിത്. ആരോഗ്യമുള്ളതും മിനുസമാർന്നതും പൊട്ടാത്തതുമായ മുടിക്ക് ആവശ്യമായ ഫാറ്റി ആസിഡുകളും തൈരിൽ ധാരാളമുണ്ട്. കാൽസ്യം, പ്രോട്ടീൻ, ഫാറ്റി ആസിഡുകൾ തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമായതിനാൽ ഇത് മുടിയെ മൃദുവാക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ADVERTISEMENT

ചോറ്

മുടിയുടെ വളർച്ചയ്ക്ക് ചോറും കഞ്ഞിവെള്ളവുമൊക്കെ വളരെ നല്ലതാണ്. മുടിയെ സോഫ്റ്റാക്കാൻ ചോറ് സഹായിക്കും. മാത്രമല്ല മുടികൊഴിച്ചിൽ മാറ്റാനും നല്ല ആരോഗ്യമുള്ള മുടി വളർത്താനും ഇത് മികച്ചതാണ്. മുടി നന്നായി തിളങ്ങാൻ ചോറ് വളരെ നല്ലതാണ്. കൊറിയക്കാരുടെ സൌന്ദര്യ സംരക്ഷണത്തിലെ പ്രധാനിയാണ് ചോറ്. നമ്മൾ മലയാളികൾ പണ്ടുമുതലേ കഞ്ഞി വെള്ളം ഒക്കെ നമ്മുടെ മുടിയുടെ സംരക്ഷണത്തിന്റെ ഭാഗമായി ഉപയോഗിക്കാറുണ്ട്.

വെളിച്ചെണ്ണ

കാലങ്ങളായി മുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കുന്ന പൊടിക്കൈയാണ് വെളിച്ചെണ്ണ. ചിലർ കാച്ചിയും അല്ലാതെയും വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താൻ ഏറെ സഹായിക്കും. കൂടാതെ മുടിയിഴകൾ പൊട്ടി പോകുന്നതും വരണ്ട് പോകുന്നതും തടയാൻ സഹായിക്കും. മുടിയുടെ നഷ്ടമാകുന്ന പ്രോട്ടീനുകളെ വീണ്ടെടുക്കാനും ഇത് ഏറെ നല്ലതാണ്.

ADVERTISEMENT

പായ്ക്കുണ്ടാക്കാം

രണ്ട് ടേബിൾ സ്പൂൺ ചോറ് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. നന്നായി ഇളക്കിയ ശേഷം അൽപം വെളിച്ചെണ്ണ കൂടി ചേർക്കാം. ഇവയെല്ലാം നന്നായി യോജിപ്പിച്ച ശേഷം ഈ മാസ്ക് മുടിയിലിടാം. മുടിയിഴകളിലും തലയോട്ടിയിലുമിട്ട് നന്നായി മസാജ് ചെയ്ത ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ട് തവണ വരെ ഈ മാസ്ക് ഉപയോഗിക്കാവുന്നതാണ്. മുടി വളരുന്നത് നിങ്ങൾക്ക് അനുഭവിച്ച് അറിയാൻ സാധിക്കും.

English Summary:

Unlock Thick, Lustrous Hair with a Rice, Yogurt & Coconut Oil Mask

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT