സുന്ദരമായ നഖങ്ങൾ നിങ്ങൾക്കും സ്വന്തമാക്കാം
ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ് വൃത്തിയുള്ള നഖങ്ങൾ. കെരാറ്റിൻ എന്ന പ്രോട്ടീനാൽ നിർമിതമായ നഖങ്ങളുടെ ആരോഗ്യത്തിന് നമ്മുടെ ജീവിതരീതിയുമായും വളരെയധികം ബന്ധമുണ്ട്. സുന്ദരവും മിനുസമുള്ളതുമായ നഖങ്ങൾ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എന്നാൽ പലപ്പോഴും നഖങ്ങൾക്ക് ആവശ്യമായ ശ്രദ്ധ നൽകാൻ പലരും

ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് വൃത്തിയുള്ള നഖങ്ങൾ. കെരാറ്റിൻ എന്ന പ്രോട്ടീനാൽ നിർമിതമായ നഖങ്ങളുടെ ആരോഗ്യത്തിന് നമ്മുടെ ജീവിതരീതിയുമായും വളരെയധികം ബന്ധമുണ്ട്. സുന്ദരവും മിനുസമുള്ളതുമായ നഖങ്ങൾ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എന്നാൽ പലപ്പോഴും നഖങ്ങൾക്ക് ആവശ്യമായ ശ്രദ്ധ നൽകാൻ പലരും തയാറാകുന്നില്ല. എളുപ്പം പൊട്ടാനും നഖത്തിൽ പാടുകളും വരകളും വീഴാനും ഇതു കാരണമാകുന്നു. ഇതൊഴിവാക്കാൻ എന്തെല്ലാം ചെയ്യാമെന്നു നോക്കാം.
∙ വെള്ളം
വിരലുകൾ എപ്പോഴും വെള്ളവുമായി സമ്പർക്കത്തിൽ വരുന്നതു നഖത്തിന്റെ ദൃഢത കുറയാനും പൊട്ടാനും കാരണമാകുന്നു. വെള്ളത്തിന്റെ ഉപയോഗം നമ്മുടെ ജീവിതത്തിന്റെ ഭാഗമായതുകൊണ്ട് ഇത് സ്വാഭാവികമാണ്. പാത്രം കഴുകുമ്പോഴും മറ്റും നഖങ്ങളുടെ സംരക്ഷണത്തിനായി ഗ്ലൗസ് ഉപയോഗിച്ച് ഈ പ്രശ്നം ഒരു പരിധി വരെ തടയാം.
∙ നഖം വളർത്തൽ
നഖം വളർത്തൽ പലരുടെയും സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ ഭാഗമാണ്. എന്നാൽ ഇത് പരിധി വിടുന്നത് നഖത്തിന്റെ ശക്തി കുറയാനും പൊട്ടാനും ഇടയാക്കും. നഖത്തിന് നീളം കൂടുമ്പോൾ അതിന് ലഭിക്കുന്ന പോഷകങ്ങളിലും കുറവു വരാം. നീളം കൂടിയ നഖങ്ങൾ ഏതെങ്കിലും വസ്തുക്കളിലോ തുണികളിലോ കുടുങ്ങി പൊട്ടാനും സാധ്യതയുണ്ട്. അതിനാൽ ഒരുപാട് നീളത്തിൽ വളർത്താതിരിക്കുന്നതാണ് ഉചിതം.
∙ ഈർപ്പം
ഈർപ്പം നിലനിർത്തുന്നത് നഖത്തിന് ഭംഗിയും മിനുസവും നൽകും. ഇതിനായി നഖത്തിൽ മോയിസ്ച്യുറൈസിങ് ക്രീം പുരട്ടാം. ഇത് നഖങ്ങൾക്ക് പോഷണം നൽകാനും സഹായിക്കും.
∙ മാനിക്യൂർ
മാനിക്യൂർ നല്ലതാണ് എന്നതിൽ സംശയമില്ല. എന്നാൽ മാനിക്യൂർ അമിതമാകുന്നതു നഖങ്ങൾക്ക് പ്രശ്നങ്ങളുണ്ടാക്കാം. അതിനാൽ കൃത്യമായ ഇടവേളയിൽ മാനിക്യൂർ ചെയ്യുക.
∙ ആഹാരം
പ്രോട്ടീൻ അടങ്ങിയ മുട്ട, മത്സ്യം, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നഖങ്ങളുടെ ആരോഗ്യം വർധിപ്പിക്കും.