കരുത്തുറ്റ, തിളക്കമുള്ള മുടിക്ക് ഒരു കാര്യം
പ്രാചീനകാലം മുതൽ കേശസംരക്ഷണത്തിന് വ്യാപകമായി ഉപയോഗിച്ചുവന്ന ഒന്നാണ് ഒലിവ് ഓയിൽ. വരണ്ടമുടിയാകട്ടെ എണ്ണമയമുള്ള മുടിയാകട്ടെ ഒലിവ് ഓയിൽ ഫലപ്രദമാണ്. ? എന്തുകൊണ്ട് ഒലിവ് ഓയിൽ ഒലിവ് ഓയിലും മുടിയുടെ വളർച്ചയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ലെങ്കിലും, മുടിക്കുണ്ടാകുന്ന

പ്രാചീനകാലം മുതൽ കേശസംരക്ഷണത്തിന് വ്യാപകമായി ഉപയോഗിച്ചുവന്ന ഒന്നാണ് ഒലിവ് ഓയിൽ. വരണ്ടമുടിയാകട്ടെ എണ്ണമയമുള്ള മുടിയാകട്ടെ ഒലിവ് ഓയിൽ ഫലപ്രദമാണ്.
∙ എന്തുകൊണ്ട് ഒലിവ് ഓയിൽ
ഒലിവ് ഓയിലും മുടിയുടെ വളർച്ചയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ലെങ്കിലും മുടിക്കുണ്ടാകുന്ന കേടുപാടുകൾ തടയാനും തലയോട്ടിയിൽ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും ഒലിവ് ഓയിലിന് കഴിയും എന്ന് പഠനങ്ങൾ പറയുന്നു.
ഒലിവ് ഒയിലിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മുടിയുടെ വരൾച്ച, തുമ്പ് പൊട്ടൽ, നിറം മങ്ങൽ എന്നിവ തടഞ്ഞ് മുടിക്ക് ആരോഗ്യം നൽകുന്നു.
വീട്ടില്‍ എളുപ്പത്തിൽ തയാറാക്കാവുന്ന ചില ഒലിവ് ഓയിൽ ഹെയർ മാസ്കുകൾ ഇതാ.
∙ ഒലിവ് ഓയിലും തേനും
തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ തലയോട്ടിയിലെ അണുബാധ, ചൊറിച്ചിൽ, വീക്കം എന്നിവ ഒഴിവാക്കുന്നു. കൂടാതെ മുടിയിലെ ഈർപ്പം നിലനിർത്താനും ഈ മാസ്ക് സഹായിക്കുന്നു.
4 ടേബിൾ സ്പൂൺ ഒലിവ് ഓയിലും രണ്ട് സ്പൂൺ തേനും മിക്സ് ചെയ്യുക. ഷാംപൂ ഉപയോഗിച്ച് തല വൃത്തിയായി കഴുകിയശേഷം മുടി ചെറുതായി പകുത്ത് ഈ മാസ്ക് പുരട്ടാം. ശേഷം മുടി ടവ്വൽ കൊണ്ട് പൊതിഞ്ഞു വയ്ക്കുക. 30 മിനിറ്റിനുശേഷം തല കഴുകാം.
∙ ഒലിവ് ഓയിൽ, നേന്ത്രപ്പഴം
നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മുടി കൊഴിച്ചിൽ തടയുകയും ഫാറ്റി ഓയിലുകൾ മുടിയുടെ എണ്ണമയം നിലനിർത്തുകയും ചെയ്യും.
ഒരു പഴുത്ത നേന്ത്രപ്പഴം മിക്സിയിൽ അടിച്ചെടുക്കുക. അതിലേക്ക് ഒലിവ് ഓയിൽ, തേൻ എന്നിവ ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. മുടിയിൽ ഈ മിശ്രിതം പുരട്ടി, 30 മിനിറ്റിന്ശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒരുതവണ ഇതു ചെയ്യാം.
∙ ഒലിവ് ഓയിൽ, അവോക്കാഡോ
വിറ്റാമിൻ A, B, E, ഫാറ്റി ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോ. മുടിയിഴകൾക്ക് തിളക്കവും കരുത്തും ലഭിക്കാൻ ഈ മൂലികകൾ സഹായിക്കും.
നന്നായി പഴുത്ത അവക്കാഡോ ഉടച്ചശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, ആവശ്യത്തിന് തേൻ എന്നിവ ചേർത്തിളക്കാം. നനഞ്ഞ മുടിയിഴകളിൽ ഈ മാസ്ക് പുരട്ടി, 45 മിനിറ്റിന്ശേഷം ഷാംപൂ ചെയ്ത് കണ്ടീഷനർ പുരട്ടാം.
വരണ്ട മുടിയിഴകൾ മൃദുവാക്കാൻ മാസത്തിൽ ഒരുതവണ ഈ മാസ്ക് പുരട്ടാം.
English Summary : 3 Nourishing DIY Olive Oil Hair Masks