മുടി കൊഴിച്ചിലിനോടും അകാലനരയോടും ബൈ പറയാം; നാടൻ ഷാംപൂ മാജിക്
കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ആഗ്രഹം മാത്രം പോരല്ലോ, മുടിയുടെ കാര്യത്തിൽ ആവശ്യത്തിനു ശ്രദ്ധയും വേണം. ഓരോരുത്തരുടെയും മുടിക്കു പല സ്വഭാവമാണ്. അതുപോലെ പരിചരണരീതികളും വ്യത്യസ്തമാണ്. പലപ്പോഴും മികച്ചൊരു ഷാംപൂ തിരഞ്ഞെടുക്കുന്നതു പോലും അസാധ്യമാണ്. ഉപയോഗിച്ചു തുടങ്ങുമ്പോഴാണ്

കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ആഗ്രഹം മാത്രം പോരല്ലോ, മുടിയുടെ കാര്യത്തിൽ ആവശ്യത്തിനു ശ്രദ്ധയും വേണം. ഓരോരുത്തരുടെയും മുടിക്കു പല സ്വഭാവമാണ്. അതുപോലെ പരിചരണരീതികളും വ്യത്യസ്തമാണ്. പലപ്പോഴും മികച്ചൊരു ഷാംപൂ തിരഞ്ഞെടുക്കുന്നതു പോലും അസാധ്യമാണ്. ഉപയോഗിച്ചു തുടങ്ങുമ്പോഴാണ് ആ ഷാംപൂ തനിക്ക് അനുയോജ്യമല്ല എന്നു തിരിച്ചറിയുന്നത്. ഇത്തരത്തിൽ കെമിക്കലുകൾ നിറഞ്ഞ ഷാംപുവിനാൽ വലയുകയാണോ? എന്നാൽ ഇനി ഒരു നാടൻ ഷാംപു പരീക്ഷിച്ചു നോക്കാം.
ആവശ്യമുള്ള വസ്തുക്കൾ
തണുത്ത തേയിലവെള്ളം – അരലിറ്റർ
ചെറുനാരങ്ങ – ഒന്ന്
അഞ്ചിതൾ ചെമ്പരത്തിപ്പൂവ്– മൂന്ന്
ചെമ്പരത്തി ഇല – രണ്ടുപിടി
മൈലാഞ്ചിയില – ഒരുപിടി
തുളസിയില – ഒരുപിടി
തയാറാക്കുന്ന വിധം
നാരങ്ങാ പിഴിഞ്ഞ് അതിന്റെ നീര് തേയിലവെള്ളത്തിൽ ചേർക്കുക. ബാക്കിയുള്ളവ പരമാവധി ചതച്ചു നീരെടുക്കണം. ചതയ്ക്കുമ്പോൾ വെള്ളം ചേർക്കാൻ പാടില്ല. പിശിട് കളയണം. വേണമെങ്കിൽ അരിച്ചെടുക്കാം. ഇതു നന്നായി അടിച്ചുപതപ്പിക്കുക. അതിനുശേഷം തലയോട്ടിയിലും തലമുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. പത്തു മിനിറ്റിനുശേഷം കഴുകി കളയുക. ഈ ഷാംപൂ തലയിൽ തേയ്ക്കുന്നതിന് പത്തുമിനിറ്റു മുമ്പ് തലയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിച്ചിരിക്കണം.
ഈ പ്രക്രിയ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിച്ചാൽ മുടികൊഴിച്ചിൽ, അകാലനര, എന്നിവ ഇല്ലാതാവുകയും തലയ്ക്കും കണ്ണുകൾക്കും നല്ല കുളിർമ അനുഭവപ്പെടുകയും ചെയ്യും. മുടിക്ക് ബലം വയ്ക്കുകയും സ്വാഭാവികമായ നിറവും തിളക്കവും ലഭിക്കുകയും മുടി തഴച്ചു വളരുകയും ചെയ്യും. ഈ പ്രയോഗം ഒന്നുരണ്ടു പ്രാവശ്യം ചെയ്യുമ്പോൾ തന്നെ തലമുടിയുടെ ആരോഗ്യം മെച്ചപ്പെടും.
Content Summary: Home made shampoo for hair growth