വേനൽ ചൂടേറ്റ് ചർമത്തിൽ കുരുക്കളും പാടുകളും വന്നോ, പരിഹാരം വീട്ടിൽ തന്നെയുണ്ട്, അലോവേര മാത്രം മതി!
കറ്റാര്‍വാഴ നിരവധി പോഷകഗുണങ്ങളാല്‍ സമ്പന്നമാണ്. ശരീര സംരക്ഷണത്തിനും ആരോഗ്യത്തിനും കറ്റാര്‍ വാഴ പോലെ ഇത്രയധികം ഉപയോഗപ്രദമായ മറ്റൊരു പ്രകൃതിദത്ത പ്രതിവിധി ഇല്ലെന്ന് തന്നെ പറയാം. അള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളടങ്ങിയ

കറ്റാര്‍വാഴ നിരവധി പോഷകഗുണങ്ങളാല്‍ സമ്പന്നമാണ്. ശരീര സംരക്ഷണത്തിനും ആരോഗ്യത്തിനും കറ്റാര്‍ വാഴ പോലെ ഇത്രയധികം ഉപയോഗപ്രദമായ മറ്റൊരു പ്രകൃതിദത്ത പ്രതിവിധി ഇല്ലെന്ന് തന്നെ പറയാം. അള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളടങ്ങിയ ഒരു മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. വെയിലേറ്റ് പൊള്ളലോ മറ്റ് ചുവന്ന പാടുകളോ ഉണ്ടായാൽ അതിൽ നിന്ന് രക്ഷനേടാൻ കറ്റാർവാഴ ഉപയോഗിക്കാം ഇങ്ങനെ...
1. അലോവേര ജെല്‍
സൂര്യപ്രകാശം കൂടുതലായി ഏല്‍ക്കുന്ന ശരീര ഭാഗങ്ങളില്‍ അലോവേര ജെല്‍ പുരട്ടുന്നത് വെയിലേറ്റുണ്ടാകുന്ന പുകച്ചിലും മറ്റ് പ്രശ്‌നങ്ങളും മാറുന്നതിന് സഹായിക്കും. ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ തന്നെ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. കാരണം മറ്റ് ചേരുവകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ അത്ര ഫലപ്രദമാകണമെന്നില്ല.
2. ഒരു കംപ്രസ് ഉണ്ടാക്കാം
അലോവേര ജെല്‍ ഒരു ചെറിയ അളവില്‍ വെള്ളത്തില്‍ കലര്‍ത്തുക. ഈ മിശ്രിതതത്തില്‍ ഒരു കോട്ടണ്‍ തുണിയുപയോഗിച്ച് നനച്ച ശേഷം ഇത് സൂര്യാഘാതമേറ്റ ശരീര ഭാഗങ്ങളില്‍ പത്ത് മുതല്‍ പതിനഞ്ച് മിനുട്ട് വരെ വെച്ച് തണുപ്പിക്കുക. ഇത് ചൂടേറ്റുണ്ടായ വീക്കം, ചുവപ്പ്, കരുവാളിപ്പ് എന്നിവ കുറയ്ക്കാന്‍ സഹായിക്കും, ശരീരം തണുപ്പിക്കുകയും ചെയ്യും.
3. അലോവേര ജെല്‍ ബാത്ത്
കുളിക്കാനുള്ള വെള്ളത്തില്‍ അല്‍പം അലോവേര ജെല്‍ ചേര്‍ക്കുക. ശേഷം ഇത് ഇരുപത് മിനുട്ട് നേരം വെക്കുക. അതിനു ശേഷം ഈ വെള്ളത്തില്‍ കുളിക്കാം. ശരീരത്തിന്റെ അതികഠിനമായ ചൂടും ചൊറിച്ചിലും വെയിലേറ്റുണ്ടായ മറ്റു ബുദ്ധിമുട്ടുകളും മാറാന്‍ ഇത് സഹായിക്കും. ഗർഭിണികൾക്ക് ചൂടും ക്ഷീണവും മാറ്റാനും ഇതുപകരിക്കും.
4.അലോവേര ജ്യൂസ്
മിക്ക ഹെല്‍ത്ത് ഫുഡ് സ്റ്റോറുകളിലും അലോവേര ജ്യൂസ് ലഭ്യമാണ്. അലോവേര ജ്യൂസ് കുടിക്കുന്നത് സൂര്യാഘാതവുമായി ബന്ധപ്പെട്ടുള്ള വീക്കവും ചുവപ്പും കരുവാളിപ്പുമെല്ലാം കുറയ്ക്കാന്‍ സഹായിക്കും.
5. അലോവേര മാസ്‌ക്
അലോവേര ജെല്‍ ഏതാനും തുള്ളി നാരങ്ങ നീരുമായി കലര്‍ത്തുക. ഈ മിശ്രിതം ശരീരത്ത് കൂടുതല്‍ ചൂടേറ്റ് കരുവാളിച്ച ബാധിച്ച ഭാഗത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് കരുവാളിപ്പകറ്റാനും ശരീരത്തിന് തണുപ്പ് നല്‍കാനും സഹായിക്കും. നിങ്ങള്‍ക്ക് സൂര്യാഘാതമേറ്റിട്ടുണ്ടെങ്കില്‍ ദിവസത്തില്‍ പലതവണ ഈ മാസ്‌ക് അപ്ലൈ ചെയ്യാവുന്നതാണ്.
Content Summary: Tips to deal with Sunburn by using Aloe Vera