നമ്മളെല്ലാവരും വിയർക്കുന്നവരാണ്. എന്നാൽ ചിലരാവട്ടെ വിയർക്കുന്നതിനൊപ്പം ദുർഗന്ധം വഹിച്ചാവും നടക്കുന്നത്. ഇത് മറ്റുള്ളവർ നമ്മെ ശുചിത്വമില്ലാത്തവരായി കണക്കാക്കാൻ കാരണമാവും. ഇത് അകറ്റാൻ ഒരു പരിധിവരെ പെർഫ്യൂം ഉപയോഗിക്കുന്നത് സഹായിക്കുമെങ്കിലും അതൊരു ശാശ്വത പരിഹാരമല്ല. എന്നാൽ റോസ് വാട്ടറും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മളെല്ലാവരും വിയർക്കുന്നവരാണ്. എന്നാൽ ചിലരാവട്ടെ വിയർക്കുന്നതിനൊപ്പം ദുർഗന്ധം വഹിച്ചാവും നടക്കുന്നത്. ഇത് മറ്റുള്ളവർ നമ്മെ ശുചിത്വമില്ലാത്തവരായി കണക്കാക്കാൻ കാരണമാവും. ഇത് അകറ്റാൻ ഒരു പരിധിവരെ പെർഫ്യൂം ഉപയോഗിക്കുന്നത് സഹായിക്കുമെങ്കിലും അതൊരു ശാശ്വത പരിഹാരമല്ല. എന്നാൽ റോസ് വാട്ടറും, റോസാപ്പൂവിന്റെ ഇതളും കൊണ്ട് വിയർപ്പ് നാറ്റം മാറ്റാൻ ഒരു നുറുങ്ങുവഴിയുണ്ട്. അതെന്താണെന്ന് നമുക്കൊന്ന് നോക്കാം. 

∙ റോസ് വാട്ടർ 

ADVERTISEMENT

റോസ് വാട്ടർ ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഒരു മികച്ച പോംവഴിയാണ്. കക്ഷം, കഴുത്തിന്റെ ഭാഗം തുടങ്ങി അമിതമായ വിയര്‍പ്പ് ഉള്ളയിടത്ത് റോസാപ്പൂവില്‍ നിന്ന് നിര്‍മിച്ച ഫ്രഷ് റോസ് വാട്ടര്‍ പുരട്ടിക്കൊടുക്കാം. ഇതൊരു 30 മിനുട്ട് പുരട്ടിയതിന് ശേഷം, ശുദ്ധമായ വെള്ളത്തില്‍ കഴുകി കളയാം. ഇങ്ങനെ ചെയ്താല്‍ ശരീര ദുര്‍ഗന്ധം നിങ്ങളെ വിട്ടൊഴിയുമെന്ന് ഉറപ്പ്.

Read More: നഖങ്ങളുടെ ഭംഗിയില്ലായ്മ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ടോ? ടെൻഷനടിക്കേണ്ട പോംവഴിയുണ്ട്

ADVERTISEMENT

∙ റോസാപ്പൂവ് 

വീട്ടിൽ പൂന്തോട്ടമുള്ളവരുടെ പക്കൽ എന്തായാലും റോസാപ്പൂവ് ഇല്ലാതിരിക്കില്ല. ശരീര ദുര്‍ഗന്ധം അകറ്റാന്‍ നിങ്ങള്‍ക്ക് ഈ പൂക്കൾ ഉപയോഗിക്കാവുന്നതാണ്. റോസാപ്പൂവിന്റെ ഇതളുകൾ ഓരോന്നായി എടുത്ത് ചൂട്  വെള്ളത്തില്‍ ഇടുക. ഇതളുകളുടെ നീര് വെള്ളത്തില്‍ നന്നായി അലിയുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക. ഈ വെള്ളം തണുക്കാന്‍ വയ്ക്കാം. ശേഷം ഈ വെള്ളത്തില്‍ കുളിക്കുന്നത് ശരീര ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.

ADVERTISEMENT

Read More: മുഖക്കുരു ഓർത്ത് ഇനി ടെൻഷനടിക്കേണ്ട, മുഖസൗന്ദര്യം വർധിപ്പിക്കാൻ ഇതാ സിമ്പിൾ ടിപ്സ്

ഇതൊന്നും അല്ലാതെ റോസ് പൊടിയും, റോസ് ഓയിലും വിയർപ്പ് നാറ്റം കളയാൻ ഉപയോഗിക്കാവുന്നതാണ്. റോസാപ്പൂവിന്റെ ദളങ്ങള്‍ പൊടിച്ച് ഉണ്ടാക്കുന്നതാണ് റോസ് പൊടി. ഇത് പേസ്റ്റ് രൂപത്തിലാക്കി വിയർപ്പുള്ള ഭാഗത്ത് തടവികൊടുത്ത് 30 മിനുട്ടിന് ശേഷം കഴുകി കളയാം. റോസ് ഓയിൽ ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ചൂടാക്കിയ വെളിച്ചെണ്ണയിൽ റോസ് പൊടി ഇട്ട് തിളപ്പിക്കുക. ശേഷം ഇത് തണുക്കാൻ വയ്ക്കാം. വായുകടക്കാത്ത പാത്രത്തിൽ വേണം ഇത് വയ്ക്കാൻ. ശേഷം ഇടയ്ക്കിടയ്ക്ക് ഈ ഓയിൽ ദേഹത്ത് തടവിക്കൊടുക്കാം. ഇത്തവണ ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കൂ.