മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആഘോഷമാണ് ഓണം. പ്രത്യേകിച്ച് സ്ത്രീകൾക്ക്. സെറ്റ് സാരിയും, സെറ്റ് മുണ്ടും, പാവാടയും ബ്ലൗസും, ധാവണിയും ഒക്കെ ഇട്ട് ഒരുങ്ങി ഇറങ്ങാൻ തന്നെ ഒരു പ്രത്യേക വൈബ് ആണ്. ഓണത്തിന് ഭംഗിയായി ഒരുങ്ങുന്നതിന് മുമ്പ് ചില പൊടികൈകൾ കാണിച്ച് ചർമവും ഭംഗിയാക്കേണ്ടെ. എന്തൊക്കെ ചെയ്യുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആഘോഷമാണ് ഓണം. പ്രത്യേകിച്ച് സ്ത്രീകൾക്ക്. സെറ്റ് സാരിയും, സെറ്റ് മുണ്ടും, പാവാടയും ബ്ലൗസും, ധാവണിയും ഒക്കെ ഇട്ട് ഒരുങ്ങി ഇറങ്ങാൻ തന്നെ ഒരു പ്രത്യേക വൈബ് ആണ്. ഓണത്തിന് ഭംഗിയായി ഒരുങ്ങുന്നതിന് മുമ്പ് ചില പൊടികൈകൾ കാണിച്ച് ചർമവും ഭംഗിയാക്കേണ്ടെ. എന്തൊക്കെ ചെയ്യുമെന്ന് കരുതി പേടിക്കണ്ട. ഈ സിംപിൾ സ്റ്റെപ്പുകൾ ശ്രദ്ധിച്ചാൽ മാത്രം മതി. അത് എന്തൊക്കെയാണെന്ന് നോക്കാം.

Read More: ‘അയ്യോ പിന്നെയും വന്നോ മുഖക്കുരു’; ഇനി ടെൻഷനടിക്കേണ്ട, പരീക്ഷിക്കാം ഈ ടിപ്സ്

ADVERTISEMENT

ഫെയ്സ് മാസ്ക്കുകൾ
നമ്മുടെ മുഖത്തിന് ഫ്രഷ്നസ് നൽകാനും, തിളക്കം നൽകാനും സഹായിക്കുന്ന ഒന്നാണ് ഫെയ്സ് മാസ്ക്കുകൾ. വീട്ടിൽ സ്വയം തയാറാക്കിയതോ കടയിൽ നിന്ന് വാങ്ങിയ പാക്കുകളോ ഉപയോഗിക്കാവുന്നതാണ്. രക്തചന്ദനം, കസ്തൂരി മഞ്ഞൾ, മുൾത്താണി മിട്ടി പോലുള്ളവ ഫെയ്സ് പാക്കായി ഉപയോഗിക്കാം. നിങ്ങളുടെ ചർമത്തിന് അനുയോജ്യമായ ഫെയ്സ് പാക്കുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതൊക്കെ തലേ ദിവസം ഉപയോഗിക്കുന്നതാവും കൂടുതൽ ഉചിതം. 

ഉറങ്ങുന്നതിന് മുൻപ്
ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മുഖം വൃത്തിയായി കഴുകി നൈറ്റ് ക്രീമുകൾ ഉണ്ടെങ്കിൽ അതോ ഇല്ലെങ്കിൽ റോസ് വാട്ടറോ കറ്റാർവാഴ ജെല്ലോ മുഖത്ത് തേക്കാൻ മറക്കരുത്. ഇത് രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തിന് നല്ല തിളക്കം നൽകും. കൂടാതെ നന്നായി ഉറങ്ങാനും പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കൺതടത്തിലെ കറുപ്പിനും മറ്റും കാരണമാകും. 

ADVERTISEMENT

Read More: മുഖത്തെ ചുളിവ് മാറ്റുന്നത് മുതൽ തിളക്കം കൂട്ടുന്നത് വരെ; നിസാരക്കാരനല്ല വൈറ്റമിൻ സി സിറം

സൺസ്‌ക്രീൻ മറക്കല്ലേ

ADVERTISEMENT

നമ്മുടെ മുഖത്തിന് ഏറ്റവും അത്യാവശ്യമായി ഉപയോഗിക്കേണ്ട ഒന്നാണ് സൺസ്‌ക്രീൻ. ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ കുറഞ്ഞത് SPF 30 ഉള്ള സണ്‍സ്‌ക്രീന്‍ എങ്കിലും പുരട്ടാന്‍ മറക്കരുത്. ഒരുങ്ങാൻ തുടങ്ങുന്നതിന് മുൻപ് നിർബന്ധമായും സൺസ്‌ക്രീൻ പുരട്ടണം. 

മേക്കപ്പ് ഇടുമ്പോൾ
നമ്മുടെ ചർമത്തിന് കറക്ട് ആയ ഫൗണ്ടേഷൻ ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക. കണ്ണും പിരികവും മുഖത്തിന്റെ ശ്രദ്ധകേന്ദ്രമാണ്, അതുകൊണ്ട് തന്നെ നല്ല കട്ടിയിൽ കണ്ണെഴുതുന്നത് പെട്ടെന്ന് ശ്രദ്ധ ആകർഷിക്കാം. കൂടാതെ  വസ്ത്രത്തിനനുസരിച്ചുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കാനും മറക്കരുത്. കുറച്ച് മുല്ലപ്പൂവോ അല്ലെങ്കിൽ മുടിക്ക് ചേരുന്ന മറ്റ് പൂക്കളോ തലയിൽ ചൂടിയാൽ ലുക്ക് കംപ്ലീറ്റ് ആകും. സുന്ദരി ആയി പോസ് ചെയ്ത് ഫോട്ടോ എടുക്കാനും മറക്കല്ലേ.

Content Highlights: Onam | Onam Look | Beauty Tips | Beauty | Lifestyle | Manoramaonline