സുഹൃത്തിന് വിവാഹ സമ്മാനം നൽകി; ഉടൻ വേദിയിൽ കുഴഞ്ഞുവീണ് യുവാവിന്റെ മരണം- വിഡിയോ
വിവാഹവേദിയിൽ വധൂ–വരന്മാർക്ക് ആശംസകൾ അറിയിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ കുർനൂളിലാണ് സംഭവം. വിവാഹവേദിയിൽ യുവാവ് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വേദിയിലെത്തുന്ന യുവാവ് ദമ്പതികൾക്ക് സമ്മാനം നൽകുന്നതിൽ നിന്നാണ്

വിവാഹവേദിയിൽ വധൂ–വരന്മാർക്ക് ആശംസകൾ അറിയിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ കുർനൂലിലാണ് സംഭവം. വിവാഹവേദിയിൽ യുവാവ് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വേദിയിലെത്തുന്ന യുവാവ് ദമ്പതികൾക്ക് സമ്മാനം നൽകുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. തുടർന്ന് മറ്റുള്ളവർ നോക്കിനിൽക്കേ അദ്ദേഹം വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
വംശി എന്നുപേരുള്ള യുവാവ് ബെംഗളൂരുവിൽ ആമസോണിലാണ് ജോലിചെയ്തിരുന്നത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് വംശി കുർണൂലിൽ എത്തിയത്. സുഹൃത്ത് സമ്മാനം തുറന്നു നോക്കുന്നതിനിടെ യുവാവ് ഇടതുവശത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാക്കൾക്കിടയിൽ ഹൃദയാഘാതത്തെ തുടർന്നുള്ള മരണം വർധിച്ചു വരികയാണെന്ന് ഹൃദ്രോഗവിദഗ്ധനായ ഡോ. രവി ഗുപ്ത പറഞ്ഞു. അനാരോഗ്യകരമായ ജീവിതശൈലി, അന്തരീക്ഷ മലിനീകരണം, മാനസിക സമ്മർദം, അമിതവ്യായാമം എന്നിവ ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.