പാവകൾ, കാപ്പിപ്പൊടി, ചമ്മന്തിപ്പൊടി, മധുരപലഹാരങ്ങൾ! 100 അതിഥികൾക്കു പ്രത്യേക ക്ഷണക്കത്തുമായി ശോഭിത
ആരാധകർ കാത്തിരിക്കുന്ന വിവാഹമാണ് പ്രമുഖ താരങ്ങളായ ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും. ഡിസംബർ നാലിനാണ് വിവാഹം എന്നു വ്യക്തമാക്കിക്കൊണ്ടുള്ള വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തനിക്ക് പ്രിയപ്പെട്ട വസ്തുക്കളെല്ലാം ഉൾപ്പെടുത്തിയാണ് നൂറ് അതിഥികൾക്കുള്ള

ആരാധകർ കാത്തിരിക്കുന്ന വിവാഹമാണ് പ്രമുഖ താരങ്ങളായ ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും. ഡിസംബർ നാലിനാണ് വിവാഹം എന്നു വ്യക്തമാക്കിക്കൊണ്ടുള്ള വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തനിക്ക് പ്രിയപ്പെട്ട വസ്തുക്കളെല്ലാം ഉൾപ്പെടുത്തിയാണ് നൂറ് അതിഥികൾക്കുള്ള വിവാഹക്ഷണക്കത്ത് ശോഭിത നൽകിയത്. ശോഭിത തന്നെയാണ് ക്ഷണക്കത്ത് അടങ്ങിയ പ്രത്യേക രീതിയിലുള്ള ഈ പെട്ടി തയാറാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 100പേർക്കാണ് ശോഭിത പ്രിയപ്പെട്ട സമ്മാനങ്ങൾ അടങ്ങുന്ന വിവാഹക്ഷണക്കത്ത് കൈമാറിയിരിക്കുന്നത്.
ശോഭിത പ്രത്യേകമായി നൽകിയ ഈ വിവാഹക്ഷണക്കത്ത് കേവലം ഒരു ക്ഷണപത്രിക മാത്രമായിരുന്നില്ല. താരം വളർന്നുവന്ന കാലത്തിന്റെ മനോഹരമായ ഓർമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘‘ഇത്തരത്തിലുള്ള ഓര്‍മകൾ വിവാഹക്ഷണക്കത്തിനൊപ്പം വയ്ക്കുന്നതിൽ ശോഭിത വളരെ സന്തോഷവതിയാണ്. നൂറ് അതിഥികൾക്കുള്ള ക്ഷണക്കത്ത് പെട്ടിയിലാക്കിയത് ശോഭിത തന്നെയാണ്. തന്റെ വളർച്ചയുടെ വിവിധഘട്ടങ്ങളിലുള്ള ചെറിയ വസ്തുക്കളും ചിത്രങ്ങളും ക്ഷണക്കത്തിനൊപ്പം ശോഭിത ചേർത്തിരുന്നു. മനോഹരമായ കൊണ്ടപ്പള്ളി പാവകൾ, സ്കൂൾ കാലത്തെ ഓർമകൾ, ഫിൽറ്റർ കാപ്പി കിറ്റ്, ആന്ധ്ര സ്പെഷ്യൽ ചമ്മന്തിപ്പൊടി, മധുരപലഹാരങ്ങളും ക്ഷണക്കത്തിനൊപ്പം ഉണ്ട്.’’– ശോഭിതയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഓഗസ്റ്റ് എട്ടിനായിരുന്നു ശോഭിത–നാഗചൈതന്യ വിവാഹ നിശ്ചയം. നേരത്തേ ഗോധുമ റായി പശുപു ആചാരവും വിവാഹത്തിനു മുന്നോടിയായി നടന്നിരുന്നു. ഈ ചടങ്ങിന്റെ ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ ശോഭിത പങ്കുവച്ചിരുന്നു. തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ആചാരങ്ങളിലൊന്നാണ് ഇത്. വധുവിന് വിജയകരമായ ദാമ്പത്യ ജീവിതം ഉണ്ടാകുന്നതിനായി ഈ ചടങ്ങു നടത്തുന്നത്. കുടുംബം, ആത്മീയത, സമൂഹം എന്നിവയുടെ പ്രാധാന്യം പറയുന്ന ഈ ചടങ്ങ് തെലുങ്കരുടെ വിവാഹ ആഘോഷങ്ങളിലെ അവിഭാജ്യ ഘടകമാണ്.