കൊടുംവെയിലാണ്, ചർമത്തെ ശ്രദ്ധിച്ചേ പറ്റൂ; മുഖം കഴുകാനും സൺസ്ക്രീന് പുരട്ടാനും മറക്കല്ലേ
പുറത്തിറങ്ങിയാൽ നല്ല ചുട്ടുപൊള്ളുന്ന വെയിലാണ്. ശരീരത്തിനും ചർമത്തിനുമെല്ലാം ഏറ്റവുമധികം ശ്രദ്ധ വേണ്ട കാലം കൂടിയാണിത്. യാതൊരു വിധ ചർമ സംരക്ഷണ വിദ്യകളുമില്ലാതെ ഈ കൊടുംവെയിലത്ത് പുറത്തിറങ്ങിയാൽ പണി കിട്ടും എന്നത് ഉറപ്പാണ്. ചില കുറുക്കുവഴികൾ പരീക്ഷിച്ചാൽ ഈ ചൂടുകാലത്ത് നിങ്ങളുടെ മുഖസൗന്ദര്യം

പുറത്തിറങ്ങിയാൽ നല്ല ചുട്ടുപൊള്ളുന്ന വെയിലാണ്. ശരീരത്തിനും ചർമത്തിനുമെല്ലാം ഏറ്റവുമധികം ശ്രദ്ധ വേണ്ട കാലം കൂടിയാണിത്. യാതൊരു വിധ ചർമ സംരക്ഷണ വിദ്യകളുമില്ലാതെ ഈ കൊടുംവെയിലത്ത് പുറത്തിറങ്ങിയാൽ പണി കിട്ടും എന്നത് ഉറപ്പാണ്. ചില കുറുക്കുവഴികൾ പരീക്ഷിച്ചാൽ ഈ ചൂടുകാലത്ത് നിങ്ങളുടെ മുഖസൗന്ദര്യം വീണ്ടെടുക്കാം.
സൺസ്ക്രീനില്ലാതെ പുറത്തിറങ്ങരുത്
സൺസ്ക്രീൻ എപ്പോഴും കയ്യിൽ കരുതുന്നതാണു നല്ലത്. ചർമത്തിനനുസരിച്ച് സൺസ്ക്രീനിന്റെ എസ്പിഎഫ് (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) തിരഞ്ഞെടുക്കാം. വരണ്ട ചർമമുള്ളവർ ക്രീം റിച്ച്നസ് കൂടുതലുള്ള സൺ സ്ക്രീൻ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ക്രീമിനേക്കാൾ ലൈറ്റ് വെയ്റ്റ് ആയിരിക്കും ഇത്തരത്തിലുള്ള ലോഷൻ. ഓയ്‌ലി ചർമത്തിനു ഇണങ്ങുന്നത് ജെൽ ബേസ്ഡ് സൺസ്ക്രീൻ ആണ്. ഇതു പുരട്ടിയാലും വെളുത്ത പാടുകളോ നിറവ്യത്യാസമോ ഉണ്ടാകില്ല.
പൗഡർ സൺസ്ക്രീനും പലരും ഉപയോഗിക്കാറുണ്ട്. മേക്കപ്പിനു ശേഷവും പൗഡർ ഉപയോഗിക്കുന്ന പോലെ നമുക്കിതു ഉപയോഗിക്കാം. സ്പ്രേ ബേസ്ഡ് സൺസ്ക്രീനുകളും മാർക്കറ്റിൽ ലഭ്യമാണ്. തിരക്കുള്ള സമയങ്ങളിൽ ഉപയോഗിക്കാൻ ഏറ്റവും എളുപ്പമാണ് സ്പ്രേ സൺസ്ക്രീനുകൾ. പുറത്തിറങ്ങുന്നതിനു 30 മിനിറ്റ് മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടണം.
മുടിക്ക് ഹെയർ മാസ്ക്
വേനൽക്കാലത്തു മുടി പെട്ടെന്നു വരണ്ടുപോകാൻ
സാധ്യതയുണ്ട്. ഹെയർ മാസ്കും ഹെയർ സ്പ്രേയും ഉപയോഗിച്ചാൽ മുടി എപ്പോഴും വൃത്തിയായി ഇരിക്കും. ചൂടു കൂടുന്നതിനനുസരിച്ചു തലയോട്ടിയിൽ വിയർപ്പു തങ്ങുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ ഹെയർ മാസ്ക് ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപയോഗിക്കുന്നതു നല്ലതാണ്.
ഹെയർ കണ്ടീഷണറാണു ബേസിക് ഹെയർ മാസ്ക്കായി പരിഗണിക്കുന്നതെങ്കിലും ഹെയർ കണ്ടീഷണർ ഒന്നോ രണ്ടോ മിനിറ്റുകൾക്കു മാത്രമേ തലയിലും മുടിയിലും നിർത്താൻ പാടുള്ളൂ. പക്ഷേ, ഹെയർ മാസ്ക് 15 മിനിറ്റു മുതൽ രാത്രി മുഴുവൻ വരെയും ഉപയോഗിക്കാം.
മുഖം കഴുകാം
വരണ്ട ചർമമാണു വേനൽകാലത്തു അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നം. ശരീരത്തിന്റെ പിഎച്ച് ബാലൻസ് മനസ്സിലാക്കി ഗ്ലിസറിൻ കൂടുതലുള്ള ഫേഷ്യൽ വാട്ടർ ഉയോഗിക്കാം. ചർമസംരക്ഷണത്തിനു ഏറ്റവും മികച്ച മാർഗമാണിത്. കൂടാതെ ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകുന്നതു വഴി മുഖത്തെ എപ്പോഴും ഫ്രഷായി സൂക്ഷിക്കാൻ സാധിക്കും.
ചുണ്ടുകൾക്കും വേണം ശ്രദ്ധ
കനംകുറഞ്ഞ ചുണ്ടുകൾ പെട്ടെന്നു വിണ്ടുകീറാനും വരളാനും സാധ്യതയുണ്ട്. പുറത്തേക്കിറങ്ങുന്നതിനു മുമ്പു മാത്രമല്ല, ചുണ്ടുകൾ വരളുന്നതിനനുസരിച്ചു ലിപ് ബാം പുരട്ടുന്നതു നന്നായിരിക്കും.