വെർച്വൽ ബ്യൂട്ടി പ്ലേഗ്രൗണ്ടായി ഇന്ന് സമൂഹ മാധ്യമങ്ങൾ മാറിയിരിക്കുകയാണ്. പലതരം ബ്യൂട്ടി ടിപ്സുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കണ്ണും പൂട്ടി ഇവർ പറയുന്നതൊക്കെ നിങ്ങൾ ചെയ്യാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ചർമത്തിന് തിളക്കം അല്ലെങ്കിൽ ആരോഗ്യം കിട്ടും എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെർച്വൽ ബ്യൂട്ടി പ്ലേഗ്രൗണ്ടായി ഇന്ന് സമൂഹ മാധ്യമങ്ങൾ മാറിയിരിക്കുകയാണ്. പലതരം ബ്യൂട്ടി ടിപ്സുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കണ്ണും പൂട്ടി ഇവർ പറയുന്നതൊക്കെ നിങ്ങൾ ചെയ്യാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ചർമത്തിന് തിളക്കം അല്ലെങ്കിൽ ആരോഗ്യം കിട്ടും എന്ന് പറഞ്ഞ് നിങ്ങൾ ചെയ്യുന്ന പല കാര്യങ്ങളും ചർമത്തിന് പലവിധ കേടുപാടുകൾ വരുത്തും. എന്തിന് സ്കിൻ കാൻസറിന് വരെ ഇതൊക്കെ കാരണമായേക്കാം. ത്വക്ക് കാൻസറിനെ അതിന്റെ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നത് ഇതിന്റെ അപകടസാധ്യത കൂടുതലാക്കും, കാരണം ഇത് അടുത്തുള്ള ടിഷ്യൂകളിലേക്കോ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കോ വ്യാപിച്ചേക്കാം. ചില അപകടകാരികളായ സമൂഹ മാധ്യമ ടിപ്‌സുകൾ നമുക്കൊന്ന് പരിചയപ്പെടാം.

ടാനിംഗ് ബെഡ്
ടാനിംഗ് ബെഡ് എന്നത് അൾട്രാവയലറ്റ് വികിരണം പുറപ്പെടുവിക്കുന്ന ഒരു ഉപകരണമാണ്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഇതൊരു തരംഗമായി മാറിയിരുന്നു. നിരവധി പേർ ഇത് പ്രൊമോട്ട് ചെയ്തിരുന്നു. ഇവ നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല എന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സൂര്യനെപ്പോലെ, ടാനിംഗ് കിടക്കകൾ ശരീരത്തെ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നില്ല. കാരണം അവയുടെ ബൾബുകൾ കൂടുതലും യുവിഎ പ്രകാശം പുറപ്പെടുവിക്കുന്നു. വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നതിന് മനുഷ്യശരീരത്തിന് യുവിബി വെളിച്ചമാണ് ആവശ്യം. അമിതമായ അൾട്രാവയലറ്റ് അല്ലെങ്കിൽ ധാരാളം സൂര്യതാപം ലഭിക്കുന്നത് മെലനോമ ഉൾപ്പെടെയുള്ള ചർമ അർബുദത്തിന് കാരണമാകും. അപകടസാധ്യതകൾ കാരണം മിക്ക രാജ്യങ്ങളിലും ടാനിംഗ് കിടക്കകളെ നിയന്ത്രിക്കുന്ന നിരവധി നിയമങ്ങളും ഉണ്ട്.

ADVERTISEMENT

കെമിക്കൽ പീലിങ്ങ്
മറ്റൊരു ജനപ്രിയ ട്രെൻഡ് ആണ് കെമിക്കൽ പീലിങ്ങ്. മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമത്തെ പുനരുജ്ജീവിപ്പിക്കുമെന്ന് ഇവ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ശരിയായ മാർഗനിർദേശമില്ലാതെയുള്ള കെമിക്കൽ പീലിങ്ങ് ചർമത്തിന്റെ സംരക്ഷണ പാളികളെ നശിപ്പിക്കും. ഇത് ചർമത്തിൽ അൾട്രാവയലറ്റ് വികിരണങ്ങള്‍ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കാരണമാകുന്നു. ഇത് ത്വക്ക് അർബുദത്തിനുള്ള സാധ്യത വർധിപ്പിച്ചേക്കാം.

വെയിൽ കായൽ 
പല ഇൻഫ്ലുവെൻസർമാരും പറയുന്ന ഒരു കാര്യമാണ് വെയിൽ കായുന്നതിനെപ്പറ്റി. ചർമം മികച്ചതാക്കാൻ ചർമത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽപ്പിക്കണം എന്നാണ് ഇവരുടെ വാദം. എന്നാൽ യാതൊരു ഫിൽട്ടറുമില്ലാതെ ചർമത്തിൽ സൂര്യപ്രകാശം ഏൽപ്പിക്കുന്നത് അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് സ്കിൻ അർബുദത്തിന് കാരണമാകും.

ADVERTISEMENT

വീട്ടിലുണ്ടാക്കുന്ന സൺസ്‌ക്രീൻ 
അടുത്തിടെ ഇറങ്ങിയ മറ്റൊരു ട്രൻഡാണ് വീട്ടിൽ തന്നെ നിർമിക്കുന്ന സൺസ്‌ക്രീനുകൾ. പ്രകൃതിദത്ത ഉൽപ്പങ്ങൾ ഉപയോഗിക്കാം എന്ന ചർച്ചകളിലൂടെ ഉയർന്നുവരുന്ന ആശയങ്ങളാണിവ. എന്നാൽ ഈ മിശ്രിതങ്ങളിൽ പലതിനും ആവശ്യമായ എസ്പിഎഫ് സംരക്ഷണം ഇല്ല. ഇത് ചർമത്തിൽ ദോഷകരമായ യുവി രശ്മികൾ ഏൽക്കാൻ കാരണമാകുന്നു. ഒടുവിൽ എത്തിച്ചേരുന്നത് ത്വക്ക് അര്‍ബുദത്തിലേക്ക് തന്നെ. ഡോക്ടർമാർ വരെ അംഗീകൃതമായ സൺസ്‌ക്രീനുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുമ്പോൾ ഇത്തരം വ്യാജ ട്രെൻഡുകളിൽ വീഴാതിരിക്കുക. ഓർക്കുക മിന്നുന്നതെല്ലാം പൊന്നല്ല.

English Summary:

The Social Media Beauty Trends That Are Putting Your Skin at Risk for Cancer